Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യൻ സ്റ്റൈൽ ഭരണവുമായി പ്രീതി പട്ടേൽ; രാത്രി വൈകിയുള്ള മീറ്റിങ്ങുകളും കർശന നടപടിയുമായി മുന്നേറുമ്പോൾ മടിയന്മാരായ വെള്ളക്കാർക്ക് പിടിക്കുന്നില്ല; ഹോം സെക്രട്ടറിക്കെതിരേ പരാതിയുമായി ജീവനക്കാർ

ഇന്ത്യൻ സ്റ്റൈൽ ഭരണവുമായി പ്രീതി പട്ടേൽ; രാത്രി വൈകിയുള്ള മീറ്റിങ്ങുകളും കർശന നടപടിയുമായി മുന്നേറുമ്പോൾ മടിയന്മാരായ വെള്ളക്കാർക്ക് പിടിക്കുന്നില്ല; ഹോം സെക്രട്ടറിക്കെതിരേ പരാതിയുമായി ജീവനക്കാർ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബോറിസ് ജോൺസൺ സർക്കാരിലെ സുപ്രധാന വകുപ്പായ ഹോം ഓഫീസിന്റെ ചുമതല ഏറ്റെടുക്കുമ്പോൾത്തന്നെ പ്രീതി പട്ടേൽ വാർത്തകളിൽ നിറഞ്ഞുതുടങ്ങിയിരുന്നു. പുതിയ കുടിയേറ്റ നിയമമുൾപ്പെടെ സുപ്രധാന തീരുമാനങ്ങളെടുത്ത് അവർ പ്രതീക്ഷ കാക്കുകയും ചെയ്തു. എന്നാലിപ്പോൾ പ്രീതിയെ വാർത്തകളിൽ നിറയ്ക്കുന്നത് അവർക്കെതിരായ പരാതികളാണ്. രാവും പകലുമെന്നില്ലാതെ ജോലിയിൽ മുഴുകുന്ന മന്ത്രിക്കെതിരേ ഹോം ഓഫീസിലെ ഉന്നതോദ്യോഗസ്ഥരാണ് പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്.

വകുപ്പിലെ ഉന്നതരുമായി പ്രീതി ഉടക്കിയതായാണ് വിവരം. ഉദ്യോഗസ്ഥരിൽനിന്ന് കൂടുതൽ ഉത്തരവാദിത്വം ആവശ്യപ്പെട്ട മന്ത്രിയുമായി പലരും നേരിട്ടുതന്നെ കോർത്തു. മന്ത്രി ഓഫീസിനുള്ളിൽ പേടിയുടെ അന്തരീക്ഷമുണ്ടാക്കുകയാണെന്നും ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു. നിയമവിരുദ്ധമെന്ന് ഉദ്യോഗസ്ഥർ കരുതിയിരുന്ന കാര്യങ്ങളാണ് മന്ത്രി ആവശ്യപ്പെടുന്നതെന്നും അവർ പരാതിപ്പെടുന്നു. ലണ്ടൻ നഗരം സ്തംഭിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയ എക്സ്റ്റിന്റൺ റിബലുകൾക്കുനേരെ പൊലീസ് ബലം പ്രയോഗിക്കാത്തത് എന്തെന്ന് കഴിഞ്ഞ ഒക്ടോബറിൽ നടന്ന യോഗത്തിൽ പ്രീതി ചോദിച്ചതും ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരുന്നു.

എന്നാൽ, അത്യന്തം പ്രൊഫഷണൽ സമീപനത്തോടെ പ്രവർത്തിക്കുന്ന മന്ത്രിയാണ് പ്രീതി പട്ടേലെന്ന് ബിസിനസ് മന്ത്രി നദീം സഹാവി പറഞ്ഞു. രാപ്പകൽ ഭേദമില്ലാതെ ജോലി ചെയ്യുന്ന അവരോടുള്ള അസൂയയാണ് പ്രതിഷേധങ്ങൾക്കുപിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിക്കെതിരേ ആരും ഇതുവരെ ഔദ്യോഗികമായി പരാതിപ്പെട്ടിട്ടില്ലെന്നാണ് ഹോം ഓഫീസിന്റെ വിശദീകരണം. എന്നാൽ, അത് ശരിയല്ലെന്നാണ് വകുപ്പിന്റെ അകത്തളങ്ങളിൽനിന്നുള്ള വാർത്തകൾ.

ഹോം ഓഫീസ് പെർമനന്റ് സെക്രട്ടറി ഫിലിപ്പ് റുത്‌നമിനെ മാറ്റണമെന്ന് പ്രീതി പട്ടേൽ ആവശ്യപ്പെട്ടിരുന്നു. കാബിനറ്റ് സെക്രട്ടറി മാർക്ക് സെഡ്‌വിലുമായും മന്ത്രി ഉടക്കിയെന്ന് ടൈംസ് പത്രം റിപ്പോർട്ടുചെയ്തു. ഹോം ഓഫീസിലെ ഏറ്റവും മുതിർന്ന ഓഫീസറും പ്രബലനുമാണ് ഫിലിപ് റുത്‌നം. 2017 ഏപ്രിലിലാണ് പെർമനന്റ് സെക്രട്ടറിയായി അദ്ദേഹം ഹോം ഓഫീസിൽ ചുമതലയേറ്റത്. ഓരോ വകുപ്പിലെയും ഏറ്റവും ഉയർന്ന തസ്തികയാണ് പെർമന്റ് സെക്രട്ടറിയുടേത്. ഗതാഗത വകുപ്പിൽ അഞ്ചുവർഷം പ്രവർത്തിച്ചശേഷമാണ് അദ്ദേഹം ഹോം ഓഫീസിലെത്തുന്നത്.

പ്രതിഷേധക്കാർക്കെതിരേ പൊലീസിനെ ശക്തമായി ഉപയോഗിക്കാത്തതിന്റെ പേരിലാണ് പ്രീതി പട്ടേൽ ആദ്യം വകുപ്പിലെ ഉന്നതരുമായി ഇടയുന്നത്. കഴിഞ്ഞ ഒക്ടോബറിൽ നഗരങ്ങൾ നിശ്ചലമാക്കുമെന്ന് ഭീഷണിപ്പെടുത്തിയ പരിസ്ഥിതി പ്രക്ഷോഭകരെ അടിച്ചമർത്തണമെന്നതായിരുന്നു മന്ത്രിയുടെ നിലപാട്. കേംബ്രിഡ്ജ് കോളേജിൽ പരിസ്ഥിതിവാദികൾ പ്രതിഷേധ പ്രകടനം നടത്തിയപ്പോൾ പൊലീസ് നോക്കിനിന്നതിന് പിന്നാലെയായിരുന്നു മന്ത്രി കടുത്ത നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.

ഇത്തരം പ്രതിഷേധങ്ങൾക്കെതിരേ ശക്തമായ നിലപാട് എടുക്കാൻ പൊലീസിനെ പ്രാ്പ്തരാക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയ പൊലീസ് പവേഴ്‌സ് ആൻഡ് പ്രൊട്ടക്ഷൻ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രീതി പട്ടേൽ. സമാധാനപരമായി ്‌രതിഷേധിക്കുന്നവർക്കുനേരെ പൊലീസ് ബലംപ്രയോഗിക്കില്ലെന്ന് ഉറപ്പാക്കുന്ന ചട്ടം, പക്ഷേ, ജനങ്ങളുടെയും ജോലിക്കാരുടെയും പ്രവർത്തനത്തിനും ജീവിതത്തിനും പ്രതിഷേധങ്ങൾ ഭംഗം തീർക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP