Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യം കിട്ടിയത് ഡ്രൈവറിനു തൊട്ടുപുറകിലെ സീറ്റ്; ബസ് കുറച്ചുദൂരം പോന്നശേഷം അവിടെയിരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് കണ്ടക്ടർ ബൈജു ഇടതുവശത്തേ സീറ്റു നൽകി; ആദ്യമിരുന്ന സീറ്റടക്കം തകർത്ത് ഇടിച്ചുകയറിയതോടെ ആ സീറ്റിൽ ഇരുന്നയാളും അപകടത്തിൽ മരിച്ചു; ആന്മേരി രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഒരമ്മച്ചിയുടെ ശരീരം ആരോ വലിച്ചെറിഞ്ഞതുപോലെ ദേഹത്തുവന്നു വീണെന്നും തുംകൂറിലെ ബിഡിഎസ് വിദ്യാർത്ഥിനി

ആദ്യം കിട്ടിയത് ഡ്രൈവറിനു തൊട്ടുപുറകിലെ സീറ്റ്; ബസ് കുറച്ചുദൂരം പോന്നശേഷം അവിടെയിരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് കണ്ടക്ടർ ബൈജു ഇടതുവശത്തേ സീറ്റു നൽകി; ആദ്യമിരുന്ന സീറ്റടക്കം തകർത്ത് ഇടിച്ചുകയറിയതോടെ ആ സീറ്റിൽ ഇരുന്നയാളും അപകടത്തിൽ മരിച്ചു; ആന്മേരി രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഒരമ്മച്ചിയുടെ ശരീരം ആരോ വലിച്ചെറിഞ്ഞതുപോലെ ദേഹത്തുവന്നു വീണെന്നും തുംകൂറിലെ ബിഡിഎസ് വിദ്യാർത്ഥിനി

മറുനാടൻ മലയാളി ബ്യൂറോ

അവിനാശി: അവിനാശി അപകടത്തിൽ നിന്നും രക്ഷപെട്ടവർക്ക് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. മരണത്തെ മുഖാമുഖം കണ്ടാണ് ഇവർ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ദുരന്തത്തിൽ പെട്ട് മരണത്തെ മുഖാമുഖം കണ്ടവരുടെ കൂട്ടത്തിലാണ് പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലുള്ള തിരുവാണിയൂർ മംഗലത്ത് വർഗീസിന്റെ മകളാണ് ആന്മേരി (23). അപകടമുണ്ടായ ബസിലെ 48 പേരിൽ ഒരാൾ. അപകടത്തിനുശേഷം ദുരന്തമുഖത്തുനിന്ന് കോലഞ്ചേരിവരെ മറ്റൊരു ബസിലാണ് ആൻ മടങ്ങിയത്. ശബ്ദിക്കാൻപോലുമാകാത്തവിധം അപകടം അവളെ ഉലച്ചു.

 

തിരുവാണിയൂരിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അവൾ അപകടത്തിൽ പെട്ടത്. ഡ്രൈവറുടെ തൊട്ടുപിറകിലുള്ള സീറ്റാണ് ആൻ മേരിക്ക് ആദ്യം ലഭിച്ചത്. എന്നാൽ അവിടെയിരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് കണ്ടക്ടർ ബൈജുവാണ് ആൻ മേരിയെ വലത് ഭാഗത്ത് നിന്നും ഇടത് ഭാഗത്തേക്ക് മാറ്റിയിരുത്തിയത്. 23-ാം സീറ്റിലേക്ക്...ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ടയർ പൊട്ടിയ ട്രെയിലർ ആൻ മേരി ആദ്യമിരുന്ന സീറ്റടക്കം തകർത്ത് ഇടിച്ചുകയറിയത്.

ഞായറാഴ്ച വൈകുന്നേരം തിരിച്ചു പോകാനുള്ള തയ്യാറെടുപ്പോടെയാണ് ആൻ എറണാകുളത്തേക്ക് തിരിച്ചത്. സ്ഥിരമായി ഈ ബസിൽ തന്നെയാണ് ആൻ മേരി വീട്ടിലേക്ക് വരാറുള്ളത്. യാത്രക്കാരെല്ലാമായി കൃഷ്ണ ഗിരിയിൽ എത്തിയിരുന്നു ബസ്. യാത്രക്കാർ അവിടെ നിന്ന് ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടർന്നിരുന്നു. ഇതിന് ശേഷമാണ് അപകടം സംഭവിക്കുന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടാകുന്നത്. വലത് വശത്താണ് ലോറി വന്നിടിക്കുന്നത്. കുട്ടിയുടെ വലത് ഭാഗത്തിരുന്ന സ്ത്രീ ഇടിയുടെ ആഘാതത്തിൽ ചില്ലിൽ വന്നിടിച്ച് ആ ചില്ല് പൊട്ടിയ വിടവിലൂടെയാണ് ആൻ രക്ഷപ്പെടുന്നത്. ആൻ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു...!

പിന്നാലെ വന്ന കെഎസ്ആർടിസി ബസാണ് ആനിനെയും മറ്റൊരു യുവാവിനെയും ആശുപത്രിയിൽ എത്തിച്ചത്. ആൻ മേരി നിലവിൽ കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ്. 'ഒരമ്മച്ചിയുടെ ശരീരം ആരോ വലിച്ചെറിഞ്ഞതുപോലെയാണ് ദേഹത്തുവന്നുവീണത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവന്ന ആ ശരീരം പിന്നീട് ബസിന്റെ ജനൽച്ചില്ലു തകർത്ത് പുറത്തേക്കുതെറിച്ചു- നടുക്കംമാറാതെ ആൻ പറഞ്ഞു. രക്ഷാപ്രവർത്തകരായെത്തിയവർ ആദ്യം എന്നെ കണ്ടില്ല. തകർന്ന് ചില്ലുമുഴുവൻ പൊട്ടിച്ചു നീക്കിയശേഷമാണ് അതിനിടയിലൂടെ എന്നെ അവർ പുറത്തെടുത്തത്. പിന്നാലെയെത്തിയ പത്തനംതിട്ടയിലേക്കു പോകുന്ന കെ.എസ്.ആർ.ടി.സി. ബസിലെ ജീവനക്കാരും യാത്രക്കാരും എന്നെ അടുത്തുള്ള ആശുപത്രിയിലാക്കാമെന്നു പറഞ്ഞു. അതോടെ കൂടെക്കയറി. അപ്പോൾ ചെറിയ തോതിൽ വിറയലോടെ സംസാരിക്കാൻ കഴിയുമായിരുന്നുവെങ്കിലും പിന്നീട് ശ്വാസം മുട്ടിത്തുടങ്ങി. ആസമയത്ത് എത്രയുംവേഗം വീട്ടിലെത്തണമെന്നും വീട്ടുകാരെക്കാണണമെന്നും തോന്നി.

ഇതോടെ അടുത്ത ആശുപത്രിയിലിറങ്ങാതെ കുറച്ചുകൂടി പോകട്ടെ, അടുത്ത ആശുപത്രിയിലിറങ്ങാമെന്നു പറഞ്ഞ് മുന്നോട്ടുപോന്നു. ഇതിനിടെ വീട്ടിലേക്ക് എന്റെ അടുത്തിരുന്ന ആന്റി വിളിച്ചു. ഞാൻ സഞ്ചരിച്ച ബസിന് അപകടമുണ്ടായതായും മറ്റൊരു ബസിൽ വന്നുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. പിന്നീട് ശ്വാസതടസ്സംമൂലം സംസാരിക്കാനാകാതെ വന്നതോടെ യാത്രക്കാരാണ് വീട്ടുകാരുമായി സംസാരിച്ചത്. ബന്ധുക്കൾ ഉള്ളതിനാൽ പെരുമ്പാവൂരിലിറങ്ങി- ആൻ പറഞ്ഞു. തോളിനുപിന്നിൽ ചെറിയ പൊട്ടലുണ്ടന്നതല്ലാതെ ഗുരുതരമായ പരിക്കുകളൊന്നുമില്ല. മറ്റുള്ള യാത്രക്കാർ ദേഹത്തുവീണതുമൂലമുള്ള ചതവു മാത്രമാണുള്ളതെന്നും ഡോക്ടർമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP