Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിക്ക് എന്തു പറ്റി? അകാരണമായി രവിയെ കുറിച്ചു രണ്ട് വാർത്തകൾ പ്രസിദ്ധീകരിച്ചു മാതൃഭൂമി ഓൺലൈൻ; കോൺഗ്രസ് നേതാവ് വയലാർ രവി എന്നും ചുവന്നുതുടങ്ങി.. കോൺഗ്രസായി തിളങ്ങി എന്നുമുള്ള രണ്ട് തലക്കെട്ടുകളിൽ വന്ന വാർത്ത രവി മരിക്കുമ്പോൾ തയ്യാറാക്കിയതെന്ന് സൂചന; മരിക്കുമ്പോൾ കൊടുക്കാൻ തയ്യാറാക്കിയ വാർത്ത അറിയാതെ പ്രസിദ്ധീകരിച്ചു പോയ സംഭവം മാധ്യമങ്ങളിലെ പതിവു പിശകാകുമ്പോൾ

മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിക്ക് എന്തു പറ്റി? അകാരണമായി രവിയെ കുറിച്ചു രണ്ട് വാർത്തകൾ പ്രസിദ്ധീകരിച്ചു മാതൃഭൂമി ഓൺലൈൻ; കോൺഗ്രസ് നേതാവ് വയലാർ രവി എന്നും ചുവന്നുതുടങ്ങി.. കോൺഗ്രസായി തിളങ്ങി എന്നുമുള്ള രണ്ട് തലക്കെട്ടുകളിൽ വന്ന വാർത്ത രവി മരിക്കുമ്പോൾ തയ്യാറാക്കിയതെന്ന് സൂചന; മരിക്കുമ്പോൾ കൊടുക്കാൻ തയ്യാറാക്കിയ വാർത്ത അറിയാതെ പ്രസിദ്ധീകരിച്ചു പോയ സംഭവം മാധ്യമങ്ങളിലെ പതിവു പിശകാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്:  കോൺഗ്രസിന്റെ തലമുതിർന്ന രാഷ്ട്രീയ നേതാവാണ് വയലാർ രവി. രാജ്യസഭാംഗമായ അദ്ദേഹത്തെ കുറച്ചുകാലമായി പൊതുവേദികളിൽ അങ്ങനെ കാണാനില്ലാത്ത അവസ്ഥയാണ്. എങ്കിലും കോൺഗ്രസ് പുനഃസംഘടനയിൽ അടക്കം തന്റെ അടുപ്പക്കാർക്ക് വേണ്ടി നിലകൊണ്ടിരുന്നു അദ്ദേഹം. അതേസമയം കുറച്ചുകാലങ്ങളായി വാർത്തകളിൽ പ്രത്യക്ഷപ്പെടാതിരുന്ന കോൺഗ്രസ് നേതാവിനെ കുറിച്ച് അകാരണമായി ഇന്ന് മാതൃഭൂമി ഓൺലൈനിൽ രണ്ട് വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫൈൽ സ്വഭാവത്തിലുള്ള രണ്ട് വാർത്തകൾ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്. ഇതോടെ വയലാർ രവിയുടെ ആരോഗ്യത്തെ കുറിച്ചുള്ള അനാവശ്യ ചർച്ചകൾക്കും അത് വഴിവെച്ചിട്ടുണ്ട്.

സാധാരണ പത്ര ഓഫീസുകളിൽ ഒരു നേതാവ് വിടവാങ്ങുമ്പോൾ കൊടുക്കാൻ തയ്യാറാക്കി വെക്കുന്ന വിധത്തിലുള്ള വാർത്തയാണ് വന്നിരിക്കുന്നു. ഒരു വാർത്തയിൽ കോൺഗ്രസ് നേതാവ് 'വയലാർ രവി എംപി' എന്നു തലക്കെട്ടിൽ അദ്ദേഹത്തെ കുറിച്ചുള്ള വിശദാംശങ്ങൾ മാത്രം പ്രസിദ്ധീകരിച്ചു. മറ്റൊരു വാർത്തയിൽ 'ചുവന്നു തുടങ്ങി.. കോൺഗ്രസ് ആയി' എന്ന തലക്കെട്ടിലാണ് കൊടുത്തിരിക്കുന്നത്. സാധാരണ ഗതിയിൽ നേതാവ് മരിക്കുമ്പോൾ കൊടുക്കുന്ന വിധത്തിലാണ് വാർത്തകൾ തയ്യാറാക്കിയിരിക്കുന്നത്.

പ്രൊഫൈൽ സ്വഭാവത്തിൽ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നത് ഇങ്ങനെയാണ്:

കോൺഗ്രസ് നേതാവ് വയലാർ രവി എംപി.

1937 ജൂൺ നാലിന് വയലാർ കിഴക്കേ മുക്കോംപറമ്പിൽ (ദേവകീകൃഷ്ണഭവൻ) എം.കെ.കൃഷ്ണന്റെയും ദേവകീകൃഷ്ണന്റെയും അഞ്ചുമക്കളിൽ രണ്ടാമനായി ജനിച്ചു. വയലാർ ഗവ.സ്‌കൂൾ, ചേർത്തല ഗവ. എസ്.എൻ. എം.ബോയ്സ് ഹൈസ്‌കൂൾ, ആലപ്പുഴ എസ്.ഡി. കോളേജ്, മഹാരാജാസ് കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായി പഠനം. ഭാര്യ മുൻ എംഎ‍ൽഎ. പരേതയായ മേഴ്സിരവി (വിവാഹം 1969 ജൂൺ ഒൻപതിന്)

മക്കൾ: രവികൃഷ്ണ, ലിസാരോഹൻ, ഡോ. ലക്ഷ്മി രവി. മരുമക്കൾ: പുഷ്പ, രോഹൻരാജ്.

1971-77, 77-79 ചിറയിൻകീഴിൽനിന്ന് ലോക്സഭയിൽ. നാലുതവണ രാജ്യസഭാംഗം (നിലവിലും). 2006 മുതൽ 14വരെ രണ്ട് യു.പി.എ. സർക്കാരുകളിൽ പ്രവാസികാര്യം, പാർലമെന്ററി കാര്യം, വ്യോമയാനം, ശാസ്ത്രസാങ്കേതിക, സൂക്ഷ്മ ചെറുകിട വകുപ്പുകളുടെ ക്യാബിനറ്റ് മന്ത്രി. 1982-ൽ സംസ്ഥാന ആഭ്യന്തരമന്ത്രി. 1982 മുതൽ 91വരെ എംഎ‍ൽഎ., കെ.എസ്.യു. സ്ഥാപകനേതാക്കളിൽ പ്രധാനി. കെ.എസ്.യു.വിലൂടെ ദേശീയരാഷ്ട്രീയത്തിലും. 1957ൽ എ.ഐ.സി.സി. വിദ്യാർത്ഥി പ്രസ്ഥാനമായ എൻ.എസ്.യു.(ഐ) പ്രധാന ചുമതല. 1965ൽ സംസ്ഥാന യൂത്ത് കോൺഗ്രസ് കൺവീനർ, 1967 മുതൽ എ.ഐ.സി.സി. അംഗം. 1972ൽ 35-ാം വയസ്സിൽ കോൺഗ്രസ് പ്രവർത്തകസമിതിയിൽ. തുടർന്ന്, എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി വിവിധ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല. 1992ൽ എ.കെ.ആന്റണിയെ തേൽപ്പിച്ച് കെപിസിസി. പ്രസിഡന്റായി. 1978ൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധിയിൽനിന്നകന്ന് ബ്രഹ്മാനന്ദറെഡ്ഡിവിഭാഗത്തിനൊപ്പം നിന്നു. (കേരളത്തിലന്ന് എ വിഭാഗം).

മറ്റൊരു വാർത്തയായി കൊടുത്തിരിക്കുന്നത് ഇങ്ങനെയും:

ചുവന്നുതുടങ്ങി... കോൺഗ്രസ് ആയി തിളങ്ങി

വീടിന്റെ വിളിപ്പാടകലെ പുന്നപ്രവയലാർ സമരം നടക്കുമ്പോൾ രവീന്ദ്രന് പ്രായം ഒൻപത്. ചോരവീണുചുവന്ന മണ്ണും ചുവന്നകൊടികളും വീര്യമുള്ള മുദ്രാവാക്യങ്ങളും നിറഞ്ഞ കളംകണ്ട് വളർന്ന രവീന്ദ്രന് തുടക്കത്തിൽ ആഭിമുഖ്യം ചുവപ്പിനോട്. അമ്മ ദേവകീകൃഷ്ണനും അന്നേരം തികഞ്ഞ കമ്മ്യൂണിസ്റ്റ്. എ.കെ.ജി. അടക്കമുള്ള നേതാക്കൾ ഒളിവിൽ കഴിഞ്ഞിട്ടുണ്ട് വയലാറിലെ കിഴക്കേ മുക്കോംപറമ്പുവീട്ടിൽ. ചുവപ്പിനോട് ആഭിമുഖ്യമെങ്കിലും നിലപാടുകളിൽ ഉറച്ചായിരുന്നു സ്‌കൂൾ കാലം.

1953-ൽ ആലപ്പുഴ എസ്.ഡി. കോളേജിൽ ഇന്റർമീഡിയറ്റിന് ചേർന്നതോടെയാണ് രവീന്ദ്രനിലെ നേതാവ് ഉണരുന്നത്. അമ്മ ദേവകീകൃഷ്ണനും കമ്മ്യൂണിസ്റ്റ് ആശയങ്ങളോടിടഞ്ഞ് കോൺഗ്രസിലേക്ക്. അങ്ങനെ ദേശീയബോധത്തിലുറച്ച് കോൺഗ്രസ് ആശയങ്ങൾ നിറച്ച വിദ്യാർത്ഥി നേതാവായി, വയലാർരവിയായി വളർന്നത്. ഒരു നേതാവായി വളർന്നതിൽ വയലാറിലെ കുട്ടിക്കാലം നൽകിയ അനുഭവത്തിന്റെ പങ്ക് വലുതാണെന്ന് വയലാർരവിതന്നെ പറഞ്ഞിട്ടുണ്ട്. കെ.എസ്.യു. സ്ഥാപകനേതാവായി ഒരോപടികൾ കയറി കോൺഗ്രസിന്റെ മുൻനിരയിലേക്ക്. പുന്നപ്ര-വയലാർ സമരവാർഷികദിനം ആദ്യകാലങ്ങളിൽ (1972കാലം വരെ) കോൺഗ്രസ് 'വഞ്ചനാദിന'മായി ആചരിച്ചിരുന്നു. എന്നാൽ, ദേശീയപാതയിൽ വയലാർ കവലയിൽ നടത്തിയിരുന്ന വഞ്ചനാദിനാചരണം ഒഴിവാക്കിയതിനുപിന്നിൽ വയലാർരവി എന്ന വയലാറുകാരനായ നേതാവിന്റെ ഇടപെടലുണ്ടായിരുന്നു. എ.ഐ.സി.സി. സമ്മേളനങ്ങളിലടക്കം കോൺഗ്രസിലെ 'ഇടതുപക്ഷ'മായാണ് രവിയുടെ നയങ്ങൾ അറിയപ്പെട്ടത്.

ഈ രണ്ട് വാർത്തകളും അകാരണമായി പ്രസിദ്ധീകരിച്ചതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. അതേസമയം മാതൃഭൂമി വാർത്തയിൽ രവിക്ക് എന്തെങ്കിലും സംഭവിച്ചതായി പറയുന്നുമില്ല. സാധാരണ ഗതിയിൽ പത്ര ഓഫീസുകളിൽ ഇത്തരം വാർത്തകൾ മുൻകൂട്ടി തയ്യാറാക്കി വെക്കാറുണ്ട്. അത്തരത്തിൽ തയ്യാറാക്കിയ വാർത്തയാണ് അബദ്ധത്തിൽ പ്രസിദ്ധീകരിച്ചത് എന്നാണ് സൂചന. മറിച്ച് വയലാർ രവിയുടെ ആരോഗ്യത്തെ കുറിച്ചുല്‌ള വിവരങ്ങളൊന്നും അറിവായിട്ടില്ല. സോഷ്യൽ മീഡിയയലൂടെയും അല്ലാതെയും പ്രമുഖരെ കുറിച്ചു മരിച്ചെന്ന വിധത്തിൽ വാർത്തകൾ വന്ന നിരവധി സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. നടൻ സലിം കുമാറും നടൻ വി കെ ശ്രീരാമനും അടക്കമുള്ളവർ ഇത്തരം ഇല്ലാവാർത്തകൾക്ക് ഇരയാക്കപ്പെട്ടവരാണ്.

എന്തായാലും മുതിർന്ന കോൺഗ്രസ് നേതാവായ വയലാർ രവിയെ കുറിച്ചു പ്രത്യേകിച്ചു കാരണമൊന്നും ഇല്ലാതെ മാതൃഭൂമി ഓൺലൈനിൽ വാർത്ത പ്രസിദ്ധീകരിച്ചത് കോൺഗ്രസ് പ്രവർർത്തകർക്കിടയിലും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP