Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം

ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം

മറുനാടൻ മലയാളി ബ്യൂറോ

കാന്ത ജീവിതത്തിന് വിരാമമിട്ട് നടൻ ചെമ്പൻ വിനോദ് വിവാഹിതനാകുന്നു. കോട്ടയത്തുകാരി മറിയം തോമസ് ആണ് ചെമ്പന്റെ പ്രതിശ്രുത വധു. വിവാഹ മോചിതനാണ് 43കാരനായ ചെമ്പൻ വിനോദ്. ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ ആയതിനാൽ ഒറ്റപ്പെട്ടു കഴിയുന്ന ചെമ്പൻ വിനോദിന് ഇനി മറിയം കൂട്ടാവും. സൈക്കോളജിസ്റ്റാണ് 25 വയസ്സുകാരിയായ മറിയം. അതേസമയം വിവാഹത്തീയതിയും മറ്റും തീരുമാനിച്ചിട്ടില്ല. 2010ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്.

സിനിമാ ജീവിതത്തിൽ പത്ത് വർഷം പിന്നിടുമ്പോൾ സഹനടൻ, വില്ലൻ, നായകൻ തുടങ്ങി ഏത് കഥാപാത്രങ്ങളെയും ഭദ്രമാക്കുന്ന താരത്തിന് 2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ട്രാൻസ്, ബിഗ് ബ്രദർ എന്നിവയാണ് താരത്തിന്റേതായി ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ. മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടനാണ് അങ്കമാലിക്കാരനായ ചെമ്പൻ വിനോദ്. താരം വിവാഹ മോചിതനാണ്. ആദ്യ ഭാര്യയും മകനും അമേരിക്കയിലാണ് ഉള്ളത്. പത്തു വയസ്സുകാരനാണ് മകൻ. ഞാൻ ഇന്ത്യയിലും മകൻ അമേരിക്കയിലും ജീവിക്കുന്നത് വിഷമമമുള്ള കാര്യം തന്നെയാണ്. അവിടുത്തെ സമ്മർ അവധിക്ക് മകനോടൊപ്പം ചിലവഴിക്കാനായി അങ്ങോട്ട് പോകാറുണ്ടെന്നും വിനോദ് പറയുന്നു.

'മകനെ ഇടയ്ക്ക് ഫോണിൽ വിളിക്കും. പിന്നെ എന്റെ സിനിമകളും അവൻ കാണുന്നുണ്ട്. അവനെ എന്നും കാണണമെന്നും പോകണമെന്നുമൊക്കെ ആഗ്രഹമുണ്ട്. പക്ഷേ ഈ തൊഴിൽ വിട്ടിട്ട് എനിക്ക് അവിടേയ്ക്ക് പോകാൻ പറ്റില്ല. അമേരിക്ക പോലുള്ള സ്ഥലത്ത് അമ്മയുടെ കൂടെ മാത്രം മകൻ ജീവിക്കുക അല്ലെങ്കിൽ വേർപിരിഞ്ഞ് ജീവിക്കുക എന്നത് സാധാരണകാര്യമാണ്. മകനായാൽ തന്നെയും അവിടെ അവന്റെ സ്‌പേസ് കൊടുത്തേപറ്റൂ. അവന് ഇതൊക്കെ മനസിലാക്കാൻ പറ്റും എന്നുതന്നെയാണ് എന്റെ വിശ്വാസം.'ചെമ്പൻ പറയുന്നു.

വഴി തെറ്റിപ്പോയി തിരിച്ചുവന്ന ഒരാളാണ് ഞാൻ. ഈ പറയുന്ന വഴിതെറ്റുകളെല്ലാം കടന്നാണ് ഇവിടെ നിൽക്കുന്നത്. അതുകൊണ്ട് ഇനി വ്യക്തിപരമായോ ആശയപരമായോ ഒന്നും എന്നെ ബാധിക്കുകയില്ല. അങ്കമാലിക്കാരാനായ എനിക്ക് ഭക്ഷണം അത്ര പ്രിയപ്പെട്ടതാണ്. പന്നിയും ബീഫുമൊക്കെ ഞങ്ങടെ സ്‌നേഹമാണ്. അമ്മ വച്ചുണ്ടാക്കുന്ന ആ സ്‌നേഹം മതിയാവുവോളം കഴിച്ച് സോഫയിൽ കിടന്നുറങ്ങുന്നതാണ് എനിക്കിഷ്ടം, ചെമ്പൻ വിനോദ് തുറന്ന് പറയുന്നു.

ഞാൻ നന്നായി മദ്യപിക്കാറുണ്ടെന്നും തുറന്ന് പറയുന്ന ആളാണ് ചെമ്പൻ വിനോദ്. സമ്പാദിക്കുന്ന കാശുകൊണ്ട്, സർക്കാരിന് അതിൽ നിന്നും നികുതി കൊടുത്ത്. സർക്കാർ തന്നെ വിൽക്കുന്ന മദ്യം വാങ്ങി ഞാൻ വീട്ടിൽ വച്ചു കഴിക്കുന്നു. അതിലിവിടെ ആർക്കാണ് പരാതി. മദ്യപാനത്തെ കുറിച്ച് ചോദിച്ചാൽ വിനോദിന്റെ ഉത്തരം ഇങ്ങനെ, 'ഞാൻ എന്റെ വീട്ടിലിരുന്ന് നന്നായി മദ്യപിക്കുന്നതിൽ മറ്റൊരാൾക്ക് എന്തുകാര്യം. പൊതുജനത്തിന് ശല്യമാകുന്നെങ്കിൽ ഓക്കെ. അല്ലാതെ ഇതിൽ ഒളിഞ്ഞുനോട്ടത്തിന്റെ കാര്യമില്ല. ഞാൻ തരക്കേടില്ലാത്ത ഒരു തല്ലിപ്പൊളിയാണെന്ന് എനിക്ക് തന്നെ അറിയാം. പിന്നെ എന്തിനാണ് ഒളിഞ്ഞുനോക്കുന്നത്. എന്നോട് ചോദിക്ക് ഞാൻ പറഞ്ഞുതരാല്ലോ എന്തും.' ചിരിയോടെ ചെമ്പൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP