Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉച്ചഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം വകവയ്ക്കാതെ മുളകുവെള്ളം മാത്രം; തോന്ന്യവാസം 40ഓളം പ്രീ പ്രൈമറി കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ; പച്ചക്കറി കൂട്ടി വിളമ്പിയെന്ന് സർക്കാറിലേക്ക് കള്ള റിപ്പോർട്ടും; ഉച്ചഭക്ഷണ വിതരണവും ഗ്യാസ് ഉപയോഗവും അപകടകരമായ രീതിയിൽ; പെരിന്തൽമണ്ണ മാനത്തുമംഗലം എ.എം.എൽ.പി സ്‌കൂളിനെതിരെ കേസെടുത്ത് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ

ഉച്ചഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം വകവയ്ക്കാതെ മുളകുവെള്ളം മാത്രം; തോന്ന്യവാസം 40ഓളം പ്രീ പ്രൈമറി കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ; പച്ചക്കറി കൂട്ടി വിളമ്പിയെന്ന് സർക്കാറിലേക്ക് കള്ള റിപ്പോർട്ടും; ഉച്ചഭക്ഷണ വിതരണവും ഗ്യാസ് ഉപയോഗവും അപകടകരമായ രീതിയിൽ; പെരിന്തൽമണ്ണ മാനത്തുമംഗലം എ.എം.എൽ.പി സ്‌കൂളിനെതിരെ കേസെടുത്ത് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ

ജംഷാദ് മലപ്പുറം

മലപ്പുറം: കറിയിൽ പച്ചക്കറികൾ ഉൾപ്പെടണമെന്ന സർക്കാർ നിർദ്ദേശം വകവെക്കാതെ 40ഓളം പ്രീ പ്രൈമറി കുട്ടികൾ പഠിക്കുന്ന എയ്ഡഡ് സ്‌കൂളിൽ ഉച്ചഭക്ഷണത്തിനൊപ്പം കറിയായി നൽകുന്നത് മുളകുവെള്ളം. സർക്കാറിലേക്ക് നൽകുന്ന റിപ്പോർട്ടിൽ നൽകാത്ത ഭക്ഷണവും നൽകിയതായി രേഖപ്പെടുത്തി. ഉച്ചഭക്ഷണ വിതണവും ഗ്യാസ് ഉപയോഗവും അപകടകരമായ രീതയിൽ. സ്വമേധേയ കേസെടുത്ത് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ.

മോശം ഉച്ചഭക്ഷണം വിതരണം ചെയ്തതിന് പെരിന്തൽമണ്ണ മാനത്തുമംഗലം എ.എം.എൽ.പി സ്‌കൂളിനെതിരെയാണ് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ സ്വമേധയാ കേസെടുത്തത്. സ്‌കൂൾ സന്ദർശിച്ച സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം വി. രമേശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് ചേർന്ന സംസ്ഥാന ഭക്ഷ്യ കമ്മിഷൻ യോഗത്തിൽ സ്‌കൂൾ ഹെഡ്‌മാസ്റ്റർ, അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസിലെ ഉച്ചഭക്ഷണ ചുമതലയുള്ള ഓഫീസർ, അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ എന്നിവരുടെ പേരിൽ സ്വമേധേയാ കേസെടുക്കാൻ തീരുമാനിച്ചു. എ.ഇ.ഒ ഓഫീസിലെ ഉച്ചഭക്ഷണ ചുമതലയുള്ള ഉദ്യോഗസ്ഥനൊപ്പം സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം വി.രമേശൻ കഴിഞ്ഞ ദിവസം സ്‌കൂളിൽ പരിശോധന നടത്തിയിരുന്നു.

ഗുണനിലവാരമില്ലാത്ത ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു എന്ന പരാതിയിലാണ് നടപടി. സർക്കാരിലേക്ക് സമർപ്പിക്കുന്ന കെ.ടുവിൽ പറയുന്ന മെനുവിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിലും വലിയ വ്യത്യാസം വരുന്നതിലും 40 ഓളം പ്രീ പ്രൈമറി കുട്ടികൾ പഠിക്കുന്ന ഗ്രിൽ ഇട്ട ക്ലാസ് മുറിയുടെ വരാന്തയിൽ അപകടകരമായി ഗ്യാസ് ഉപയോഗിക്കുന്നതും ഉച്ചഭക്ഷണ വിതരണ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായതിനാലാണ് കമ്മിഷൻ കേസെടുത്തത്. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് നൽകുന്ന കറി മുളകുവെള്ളംപോലെയുള്ള കറിയാണെന്നും പച്ചക്കറി അടങ്ങിയ കറി നൽകണമെന്ന് സർക്കാർ റിപ്പോർട്ട് ഉണ്ടായിട്ടും ഇവ നൽകിയില്ലെന്നുമാണ് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നത്.

മഞ്ഞൾപൊടിയും മുളുകും ഉൾപ്പെടെ കലക്കിയ മുളുക് വെള്ളം കറിയായി നൽകിയതിന് പുറമെ. കുട്ടികൾക്ക് വിതരണം ചെയ്യാത്ത പച്ചടി വിഭവം വിതരണം ചെയ്തതായി ചൂണ്ടിക്കാട്ടി സ്‌കൂളിനിന്നും ദിവസവും സർക്കാറിലേക്ക് നൽകുന്ന റിപ്പോർട്ടിൽ നുണ എഴുതിയ അയച്ചതായും സംസ്ഥാന ഭക്ഷ്യ കമ്മിഷൻ കണ്ടെത്തി. പച്ചടി, അവീൽ എന്നിവയും കറിയും വിതരണം ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടാണ് സ്‌കൂളിനിന്നും അയച്ചിട്ടുള്ളത്. എന്നാൽ ഇതിൽ നൽകുന്ന അവിയിൽ തന്നെ ഗുണനിലവാരം കുറഞ്ഞതാണെന്നും പച്ചടി വിതരണം ചെയ്യുന്നില്ലെന്നും ഭക്ഷ്യ കമ്മിഷൻ കണ്ടെത്തി.

ഇതിന് പുറമെ ഭക്ഷണം നൽകുന്ന അടക്കള സ്‌കൂളിന് പുറത്ത് മറ്റൊരു ഭാഗത്തുണ്ടാക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ടെങ്കിലും ഇവിടെ അപകടകരമാകുന്ന നിലയിൽ ക്ലാസ് മുറികളോട് ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും ഇത് ദുരന്തസാധ്യതക്ക് വഴിവെക്കുമെന്നും ഭക്ഷ്യ കമ്മിഷൻ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളിനെതിരെ നടപടിയെടുത്തത്.

സംഭവം നിസ്സാരമായി തള്ളിക്കളയാനാകില്ലെന്നും ദുരന്തമുണ്ടാകുന്നതിന് മുമ്പ് നടപടിയെടുക്കേണ്ട വിഷയങ്ങളാണെന്നും ഇതിനാൽ ശക്തമായ നടപടി തന്നെ സ്വീകരിക്കണമെന്നുമാണ് ഭക്ഷ്യ കമ്മിഷൻ അധികൃതർ നടത്തിയ മറ്റിംഗിൽ തീരുമാനിച്ചത്. ഇതിനെ തുടർന്നാണ് സ്‌കൂളിനെതിരെ സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP