Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോദിയും അമിത്ഷായും എന്നും വിജയം തരില്ല; സംഘടനാ സംവിധാനങ്ങൾ ഉടച്ച് വാർക്കണമെന്നും ആർഎസ്എസ്; ഡൽഹിയിലെ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തി ഓർഗനൈസറിലെ ലേഖനം

മോദിയും അമിത്ഷായും എന്നും വിജയം തരില്ല; സംഘടനാ സംവിധാനങ്ങൾ ഉടച്ച് വാർക്കണമെന്നും ആർഎസ്എസ്; ഡൽഹിയിലെ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തി ഓർഗനൈസറിലെ ലേഖനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വ്യക്ത്യാധിഷ്ടിത പ്രചാരണങ്ങളിൽ നിന്നും മാറണമെന്നും ജനാഭിലാഷ സഫലീകരണത്തിനായി സംഘടനയെ ഉടച്ച് വാർക്കണമെന്നും ബിജെപിയോട് ആർഎസ്എസ്. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിലാണ് ഡൽഹി തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ ആശയപ്രചാരണം ശക്തമാക്കണമെന്ന സൂചന ആർഎസ്എസ് ബിജെപിക്ക് നൽകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എല്ലായ്‌പ്പോഴും സാധിക്കില്ലെന്ന് ലേഖനത്തിൽ വിലയിരുത്തുന്നു.

നന്നായി പോരാടിയിട്ടും ഡൽഹി തിരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള രണ്ട് പ്രധാന കാരണങ്ങളാണെന്ന് ആർഎസ്എസ് ചൂണ്ടിക്കാട്ടുന്നു. 2015-ന് ശേഷം സംഘടനയെ അടിത്തട്ടിൽ പുനരുജ്ജീവിപ്പിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടെന്ന് ലേഖനം പറയുന്നു. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ പ്രചരണത്തിലെ പോരായ്മകളും ഡൽഹിയിൽ ദയനീയ തോൽവിയിലേക്ക് പാർട്ടിയെ നയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എല്ലായ്‌പ്പോഴും സഹായിക്കാനാവില്ല. ജനങ്ങളുടെ പ്രാദേശിക അഭിലാഷങ്ങൾ പരിഹരിക്കുന്നതിന് ഡൽഹിയിൽ സംഘടന പുനർനിർമ്മിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. 40 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കുന്ന 1700 അനധികൃത കോളനികൾ നിയമവിധേയമാക്കാമെന്ന വാഗ്ദ്ധാനം ജനങ്ങളിലേക്കെത്തിക്കാനായില്ലെന്നും ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ കൂട്ടിച്ചേർത്തു.

സമീപകാലത്തെ ഏറ്റവും വലിയ പ്രചാരണമാണ് ഡൽഹിയിൽ ബിജെപി നടത്തിയിരുന്നത്. അമിത് ഷാ നേരിട്ട് നേതൃത്വം നൽകിയ പ്രചാരണത്തിൽ 260 ഓം എംപിമാരും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടക്കം ക്യാമ്പ് ചെയ്ത് പങ്കാളികളായിരുന്നു. ഡൽഹിയിൽ വൻ പ്രചാരണം നടത്തിയിട്ടും ബിജെപി എട്ട് സീറ്റിലൊതുങ്ങിയിരുന്നു. അരവിന്ദ് കെജ് രിവാളിന്റെ ആം ആദ്മി പാർട്ടി 70-ൽ 62 സീറ്റുകൾ നേടിയാണ് അധികാരം നിലനിർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP