Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ശേഷം കൊള്ളയടിക്കാൻ നിർദേശിച്ചത് കർണാടക-കാസർഗോഡ് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘം; കരിപ്പൂരിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത് ആറുപേർ; ശേഷിക്കുന്ന അഞ്ചു പേരെ തേടി അന്വേഷണ സംഘം കർണാടകയിലേക്ക്

യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ശേഷം കൊള്ളയടിക്കാൻ നിർദേശിച്ചത് കർണാടക-കാസർഗോഡ് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘം; കരിപ്പൂരിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത് ആറുപേർ; ശേഷിക്കുന്ന അഞ്ചു പേരെ തേടി അന്വേഷണ സംഘം കർണാടകയിലേക്ക്

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂരിൽ യാത്രക്കാരനെ തട്ടിക്കൊണ്ടുപോകാൻ നിർദേശിച്ചത് കർണാടക-കാസർഗോഡ് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘം.പ്രതികളെ തേടി അന്വേഷണ സംഘം കർണാടകയിലേക്ക്. കരിപ്പൂരിൽ വിമാനമിറങ്ങിയ ഗൾഫ് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസിൽ പിടികിട്ടാനുള്ള പ്രതികളെ തേടിയാണ് പൊലീസ് കർണാടകയിലേക്ക് പോകുന്നത്. കഴിഞ്ഞ എട്ടിനു പുലർച്ചെ ദുബായ് വിമാനത്തിൽ കരിപ്പൂരിലെത്തിയ കർണാടകയിലെ ദക്ഷിണ കാനറ സ്വദേശി അബ്ദുൾ നാസർ ഷംസാദിനെ(23)കൊള്ളയടിച്ച കേസിന്റെ തുടർ അന്വേഷണമാണ് കർണാടക കേന്ദ്രീകരിച്ച് നടത്തുന്നത്.

കേസിൽ ആറു പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. അഞ്ചു പേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ബോധ്യമായത്. ഇവർ മംഗളൂരു, കാസർഗോഡ് ഭാഗങ്ങളിലാണെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കേസിലെ പ്രധാന സൂത്രധാരൻ ഹൈനേഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചത്. കാസർഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായുള്ള പ്രതികളെ കവർച്ചക്കായി ഏകോപിപ്പിച്ചത് അറസ്റ്റിലായ ഹൈനേഷായിരുന്നു. ഇയാളുടെ നിർദേശത്തിൽ അറസ്റ്റിലായ മറ്റൊരു പ്രതി താനൂർ സ്വദേശി ഇ.പി. അറാഫത്ത്(30)ആണ് കൃത്യം നടപ്പാക്കിയതെന്നു പൊലീസ് പറഞ്ഞു.

ഹൈനേഷിനു യാത്രക്കാരനെ തട്ടിക്കൊണ്ടുപോകാൻ നിർദ്ദേശം നൽകിയത് കർണാടക-കാസർഗോഡ് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘമാണ്. ഇവരെ പിടികൂടാനാണ് സംഘം കർണാടകയിലേക്ക് തിരിച്ചത്. തേസമയം അക്രമത്തിനിരയായ യാത്രക്കാരനു സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. കരിപ്പൂരിൽ നിന്നു കാസർഗോഡ് സ്വദേശിയോടൊപ്പം ഓട്ടോറിക്ഷയിൽ റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നതിനിടെ കൊണ്ടോട്ടിക്കടുത്തു കൊട്ടപ്പുറത്തിനു സമീപം രണ്ടു പേർ ബൈക്കിലെത്തിയാണ് ഷംസാദിനെ തടഞ്ഞു നിർത്തി പിറകിലെത്തിയ ക്രൂയിസർ ട്രക്കിലെത്തിയ ഏഴുപേർ ഷംസാദിനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി കൈയിലുണ്ടായിരുന്ന സാധനങ്ങൾ കവർന്നത്.

എടിഎം കാർഡ് കൈക്കലാക്കി 23,000 രൂപയും 100 ദിർഹവും കവർന്ന സംഘം സ്വർണം അന്വേഷിച്ച് യുവാവിനെ കടലുണ്ടി പാലത്തിനു സമീപമെത്തിച്ച് വിവസ്ത്രനാക്കി പരിശോധിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് കേസ്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം, ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ എന്നിവരുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ എൻ.ബി. ഷൈജു, എസ്ഐ. വിനോദ് വലിയാറ്റൂർ അന്വേഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP