Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അസ്സലാമു അലൈക്കും.. എന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്; അറിയാതെ ബിജെപിയിൽ ചേർന്നു.. അനീഷിന്റെ ചതിയിൽ പെട്ടുപോയി; ഇനി ഞാൻ ബിജെപിയിൽ ഉണ്ടാകില്ല'; അംഗത്വം സ്വീകരിച്ചതിന്റെ പിറ്റേന്ന് ബിജെപി വിട്ടെന്ന് പറഞ്ഞ് ആയിഷ നുസ്റത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; നിലപാട് മാറ്റാതെ പി ജയരാജനെതിരെ മത്സരിച്ചതിന് സിപിഎമ്മുകാർ അക്രമിച്ച ആലുവ അനീഷ്; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന ഒരു കാലുമാറ്റ വിവാദം ഇങ്ങനെ

'അസ്സലാമു അലൈക്കും.. എന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്; അറിയാതെ ബിജെപിയിൽ ചേർന്നു.. അനീഷിന്റെ ചതിയിൽ പെട്ടുപോയി; ഇനി ഞാൻ ബിജെപിയിൽ ഉണ്ടാകില്ല'; അംഗത്വം സ്വീകരിച്ചതിന്റെ പിറ്റേന്ന് ബിജെപി വിട്ടെന്ന് പറഞ്ഞ് ആയിഷ നുസ്റത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; നിലപാട് മാറ്റാതെ പി ജയരാജനെതിരെ മത്സരിച്ചതിന് സിപിഎമ്മുകാർ അക്രമിച്ച ആലുവ അനീഷ്; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന ഒരു കാലുമാറ്റ വിവാദം ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: പി ജയരാജനെതിരെ വടകര ലോക്‌സഭാ മണ്ഡലത്തിലും കുറ്റ്യാടിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. കെ. ലതികയ്ക്കുമെതിരെയും മത്സരിച്ചതോടെയാണ് ആലുവ അനീഷ് സി പി എമ്മിന്റെ കണ്ണിലെ കരടായത്. നേരത്തെ തന്റെ കന്നി വോട്ട് സിപി എമ്മുകാർ കള്ളവോട്ടായി ചെയ്തെന്ന് ആരോപിച്ച് അനീഷ് രംഗത്ത് വന്നിരുന്നു. ഇതോടെയാണ് അനീഷും സിപിഎമ്മുമായി തെറ്റിയത്. തുടർന്നാണ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ അനീഷ് തീരുമാനിച്ചത്.

പിന്നീട് പി ജയരാജനെതിരെ മത്സരിച്ചതിനും പാർട്ടിയെ വിമർശിച്ചതിനും തന്നെ സിപിഎം ആക്രമിച്ചുവെന്ന് പറഞ്ഞ് ബിസിനസ്സുകാരൻ കൂടിയായ ആലുവ അനീഷ് അടുത്തിടെ വീണ്ടും രംഗത്തുവന്നിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം ആലുവ അനീഷും സഹപ്രവർത്തക ആയിഷ നുസ്റത്തും കഴിഞ്ഞ ദിവസം ബിജെപിയിൽ അംഗത്വമെടുത്തു. ഏകതാതാത്രയുടെ സമാപന സമ്മേളനത്തിൽവെച്ച് ബിജെപി ദേശീയ ജനറൽസെക്രട്ടറി പി. മുരളീധരറാവു ആലുവ അനീഷിനെയും ആയിഷ നുസ്റത്തിനെയും പൊന്നാടയണിയിച്ചു. തുടർന്ന് ആയിഷ ഫേസ്‌ബുക്ക് പോസ്റ്റുമിട്ടു. ഞാൻ ബിജെപിയിൽ അംഗത്വമെടുത്തതിന് കുരു പൊട്ടുന്നവരോട് ഒരു വാക്ക്. ഞാൻ ഏത് രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കണമെന്നും ഏത് പാർട്ടിക്ക് വോട്ട് ചെയ്യണമെന്നും തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്. ഞാൻ ബിജെപിയിൽ ചേർന്നത് എന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ്. അല്ലാതെ ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല. എന്റെ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ പഴി ചാരിയതുകൊണ്ടോ ഭീഷണിപ്പെടുത്തിയതുകൊണ്ടോ ഒന്നും എന്റെ തീരുമാനത്തെ മാറ്റിക്കളയാം എന്നൊന്നും ആരും കരുതേണ്ട. പല ഭാഗങ്ങളിൽ നിന്നും ഭീഷണിയും സമ്മർദ്ദവും ഉണ്ടാകും എന്ന അറിവോട് കൂടി തന്നെയാണ് ഈ തീരുമാനം എടുത്തത്. അത് നേരിടുക തന്നെ ചെയ്യും എന്നായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്.

എന്നാൽ പിറ്റേദിവസം തന്നെ ആയിഷ നിലപാട് മാറ്റി. 'അസ്സലാമു അലൈക്കും.. എന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്. അറിയാതെ ബിജെപിയിൽ ചേർന്നു. ആലുവ അനീഷിന്റെ ചതിയിൽ പെട്ടുപോയി. ഞാൻ പാർട്ടിയിൽ നിന്നും പിന്മാങ്ങുന്നു. എല്ലാവരും എന്നോട് ക്ഷമിക്കണം. തെറ്റു തിരുത്താനുള്ള അവസരം തരണം. ഇനി ഞാൻ ബിജെപിയിൽ ഉണ്ടാകില്ല. എന്റെ പോസ്റ്റുകൾ പിൻവലിക്കുകയാണ്.' എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞാണ് ആയിഷയുടെ പിന്നീടുള്ള ഫേസ്‌ബുക്ക് പോസ്റ്റ്. പക്ഷേ കുറച്ച് സമയത്തിന് ശേഷം ആയിഷയുടെ ഫേസ്‌ബുക്കിലുള്ള എല്ലാ പോസ്റ്റുകളും അപ്രത്യക്ഷമായിരിക്കുകയാണ്. സമർദ്ദവും ഭീഷണിയും കാരണമാണ് ആയിഷ ഇത്തരമൊരു പോസ്റ്റ് ഇട്ടിട്ടുണ്ടാവുകയെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. മുസ്ലിം ലീഗ് കുടുംബത്തിൽപെട്ട ആയിഷ നുസ്റത്ത് കാവിലുംപാറ സ്വദേശിയാണ്.

തൊട്ടിൽപ്പാലത്തെ ആലുവ ഓവൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചെയർമാൻ ആലുവ അനീഷ്. തന്റെ വോട്ട് സിപിഎം പ്രവർത്തകർ കള്ള വോട്ട് ചെയ്തത് ചോദ്യം ചെയ്തതോടെയാണ് പാർട്ടി തനിക്കെതിരെ തിരിഞ്ഞതെന്നാണ് ആലുവ അനീഷിന്റെ ആരോപണം. എറണാകുളത്ത് ജോലിയിലായിരുന്ന താൻ വരില്ലെന്ന് കരുതിയാണ് അവർ കള്ളവോട്ട് ചെയ്തത്. വടകരയിൽ മത്സരിച്ചപ്പോൾ സൈബർ ഗുണ്ടകൾ സോഷ്യൽ മീഡിയ വഴി അക്രമിച്ചു. പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇലക്ഷൻ സമയത്ത് തന്റെ ഇലക്ഷൻ ഏജന്റായ യുവതിയെ വീട്ടിൽ കയറി അക്രമിക്കുക വരെ ചെയ്തു. തന്റെ ബൈക്കിൽ ഒരു വാടക കാർ ഇടിച്ച സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാക്കി പരാതി നൽകിയെങ്കിലും പൊലീസ് നിസ്സംഗത കാണിച്ചു. അപകടത്തിൽ പരിക്കേറ്റ് കുറേക്കാലം കിടപ്പിലുമായി.

ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സഹായം ആവശ്യപ്പെട്ടു വന്ന യുവതിയെയും തന്നെയും ചേർത്തി പാർട്ടിക്കാർ കഥകളുണ്ടാക്കി. മാനസിക രോഗിയായ തന്റെ ഭാര്യയെ അത് വിശ്വസിപ്പിച്ച് കുടുംബം തകർക്കാനും നീക്കമുണ്ടായി. അവസാനം ജനുവരി പതിനൊന്നിന് തൊട്ടിൽപ്പാലത്തെ തന്റെ സ്ഥാപനത്തിന്റെ ക്വാർട്ടേഴ്സിൽ എത്തിയ ആറംഗ സംഘം തന്നെ ഭീഷണിപ്പെടുത്തി നഗ്നനാക്കി ഫോട്ടോ എടുക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. തലനാരിഴയ്ക്കാണ് ജീവൻ നഷ്ടമാവാതെ രക്ഷപ്പെട്ടത്. അക്രമികൾ വാതിൽ ആയുധം ഉപയോഗിച്ച് വെട്ടിപ്പൊളിക്കുമ്പോൾ തന്നെ പൊലീസിനെ വിളിച്ചെങ്കിലും പിറ്റേ ദിവസം മാത്രമാണ് പൊലീസ് എത്തിയത്. പൊലീസിന്റെ അറിവോടെയാണ് സി പി എം നേതൃത്വം ഈ ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നതെന്നും അനീഷ് വ്യക്തമാക്കിയിരുന്നു.

തന്നെ സഹായിച്ചവർ ബിജെപിക്കാരാണെന്നും തനിക്ക് നിലനിൽക്കാൻ ബിജെപിയുടെ സഹായം വേണമെന്നുമാണ് അനീഷിന്റെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP