Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസി ജീവനക്കാരുടെ മരണത്തിൽ കണ്ണീരോടെ നാട്; അവിനാശിയിൽ അപകടത്തിൽ കൊല്ലപ്പെട്ടത് കെസ്ആർടിസിയിൽ തന്നെ അഭിമാനമായിരുന്ന രണ്ട് ജീവനക്കാരെന്ന് സുഹൃത്ത് സജീവൻ

കെഎസ്ആർടിസി ജീവനക്കാരുടെ മരണത്തിൽ കണ്ണീരോടെ നാട്; അവിനാശിയിൽ അപകടത്തിൽ കൊല്ലപ്പെട്ടത് കെസ്ആർടിസിയിൽ തന്നെ അഭിമാനമായിരുന്ന രണ്ട് ജീവനക്കാരെന്ന് സുഹൃത്ത് സജീവൻ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: കോയമ്പത്തൂർ അവിനാശിയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ കെഎസ്ആർടിസി ജീവനക്കാരുടെ മരണം വളയംചിറങ്ങര പുത്തൂരാൻ കവലയെ കണ്ണീരിലാഴ്‌ത്തി. കെസ്ആർടിസിയിൽ തന്നെ അഭിമാനമായിരുന്ന രണ്ട് ജീവനക്കാരാണ് മരണപ്പെട്ടത് എന്ന് സുഹൃത്ത് സജീവൻ പറഞ്ഞു.

സജീവനും ഗിരീഷും തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിൽ ഒരേ ദിവസമാണ് ജോലിക്ക് കയറിയത്. ദുശീലങ്ങൾ ഒന്നും തന്നെയില്ലാത്ത വ്യക്തിയായിരുന്നു ഗിരീഷും, ബൈജുവെന്നും സജീവൻ പറഞ്ഞു. മരണ വിവരം അറിഞ്ഞ് ഗിരീഷിന്റെ വീട്ടിലേക്ക് സഹപ്രവർത്തകരും, അയൽവാസികളും എത്തിക്കൊണ്ടിരിക്കുകയാണ്.പുലർച്ചെ മാധ്യമങ്ങളിലൂടെയാണ് നാട്ടുകാരും വീട്ടുകാരും വിവരം അറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP