Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുഞ്ഞിനോടുള്ള സ്നേഹക്കൂടുതൽ മൂലം മൃദുവായ കിടക്കയിൽ കിടത്തരുത്; കമിഴ്ന്ന് കിടന്നുറങ്ങുന്നത് ശ്വസനത്തിന് പ്രശ്നമുണ്ടാക്കും; കുഞ്ഞിന്റെ പുതപ്പ് മുഖത്ത് വീഴാതിരിക്കാൻ ശ്രദ്ധിക്കണം; ഫാനിന്റെ കാറ്റ് കുഞ്ഞിന്റെ മുഖത്തേക്ക് ശക്തിയോടെ അടിക്കുന്നതും ശ്വാസ തടസ്സം ഉണ്ടാക്കും; തിരൂരിൽ ഒരേ ദമ്പതികളുടെ ആറുകൂട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് കരുതുന്ന സിഡ്‌സിൽനിന്ന് രക്ഷനേടാൻ ഇതുകൂടി ശ്രദ്ധിക്കാം

കുഞ്ഞിനോടുള്ള സ്നേഹക്കൂടുതൽ മൂലം മൃദുവായ കിടക്കയിൽ കിടത്തരുത്; കമിഴ്ന്ന് കിടന്നുറങ്ങുന്നത് ശ്വസനത്തിന് പ്രശ്നമുണ്ടാക്കും; കുഞ്ഞിന്റെ പുതപ്പ് മുഖത്ത് വീഴാതിരിക്കാൻ ശ്രദ്ധിക്കണം; ഫാനിന്റെ കാറ്റ് കുഞ്ഞിന്റെ മുഖത്തേക്ക് ശക്തിയോടെ അടിക്കുന്നതും ശ്വാസ തടസ്സം ഉണ്ടാക്കും; തിരൂരിൽ ഒരേ ദമ്പതികളുടെ ആറുകൂട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് കരുതുന്ന സിഡ്‌സിൽനിന്ന് രക്ഷനേടാൻ ഇതുകൂടി ശ്രദ്ധിക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രത്യേകിച്ചൊരു കുഴപ്പുമില്ലാതെയിരുന്ന ഒരു കുഞ്ഞ് പെട്ടന്ന് മരണം സംഭവിച്ചാലോ. അതാണ് സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രം എന്ന സിഡ്‌സ്.വൈദ്യശാസ്ത്രത്തിന് ഇനിയും പുർണ്ണമായി വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത അസുഖം. മലപ്പുറം തിരൂരിൽ ദമ്പതിമാരുടെ ആറു കുട്ടികൾ ഒമ്പതു വർഷത്തിനിടെ മരിച്ച കാര്യം നടുക്കത്തോടെയാണ് കേരളം കേട്ടത്. ഇതോടെയാണ് അപൂർവങ്ങളിൽ അപൂർവമായ സിഡ്‌സ് എന്ന ജനിതകരോഗം കേരളത്തിലും ചർച്ചയാവുന്നത്.

ഒരു വയസ്സിന് താഴെ പ്രായമുള്ള ആരോഗ്യമുള്ള കുട്ടികളിൽ ഉറക്കത്തിൽ മരണം സംഭവിക്കുന്ന രോഗാവസ്ഥയാണ് സിഡ്‌സ് എന്ന് പൊതുവെ പറയായും. തൊട്ടിൽ മരണം എന്നും ഈ രോഗം അറിയപ്പെടുന്നു. പലപ്പോഴും തൊട്ടിലിൽ വെച്ചു തന്നെ മരണപ്പെടുന്നതിനാലാണ് ഇങ്ങനെയൊരു പേരിലും ഈ രോഗം അറിയപ്പെടുന്നത്. എങ്കിലും ഉറക്കത്തിനിടയിലുള്ള ശ്വാസോച്ഛ്വാസത്തെയും മറ്റും നിയന്ത്രിക്കുന്ന മസ്തിഷ്‌കഭാഗങ്ങൾക്കുണ്ടാകുന്ന വൈകല്യങ്ങളാണ് ഈ രോഗത്തിന് കാരണമായി പറയുന്നത്. ശാരീരികവും ജനിതകവും ഉറക്കവുമായി ബന്ധപ്പെട്ട ചില ഘടകങ്ങളും ഈ രോഗത്തിന്റെ സാധ്യത കൂട്ടുന്നു.

അപൂർവമായി, നവജാതശിശുക്കളിൽ ജനിക്കുമ്പോൾ തന്നെ ചില മസ്തിഷ്‌ക തകരാറുകൾ ഉണ്ടാകാറുണ്ട്. ഉറക്കത്തിലെ ശ്വാസോച്ഛ്വാസത്തെയും മറ്റും നിയന്ത്രിക്കുന്ന മസ്തിഷ്‌ക ഭാഗങ്ങൾ വളർച്ചയെത്താതെ വരുന്നതാണ് ഇതിന് കാരണം. ഈ രോഗത്തിന്റെ അടിസ്ഥാനം ഇതുതന്നെയാണ്. മറ്റൊരു പ്രശ്നമാണ് തൂക്കക്കുറവോടെ ജനനം: മാസം പൂർത്തിയാവുന്നതിന് മുൻപുള്ള ജനനം പ്രശ്‌നമാണ്. ഇത് കുഞ്ഞിന്റെ മസ്തിഷ്‌ക വളർച്ച പൂർണമാവാത്ത അവസ്ഥയുണ്ടാക്കും. അതുമൂലം കുഞ്ഞിന് കൃത്യമായി ശ്വസിക്കാനും ഹൃദയസ്പന്ദന തോത് നിലനിർത്താനും സാധിക്കാതെ വരും. ഇത് മരണകാരണമായേക്കാം. സിഡ്‌സ് മൂലം മരണപ്പെടുന്ന നവജാത ശിശുക്കൾക്ക് അടുത്ത കാലത്ത് ജലദോഷം പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടായതായി കാണാറുണ്ട്. ഇത് ശ്വസന പ്രക്രിയയിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ ഇടയാക്കുന്നു.

ഉറക്കത്തിൽ കുഞ്ഞിനുണ്ടാകുന്ന സ്ഥാന വ്യതിയാനം സിഡ്‌സിന് വഴിയൊരുക്കുന്ന അപകടഘടകങ്ങളിലൊന്നാണ്. ഒരിക്കലും കുഞ്ഞ് കമിഴ്ന്നു കിടന്നുറങ്ങാൻ ഇടയാക്കരുത്. ഒരു വശത്തേക്കും ചെരിച്ച് കിടത്തരുത്. കിടക്കയിൽ മുഖമമർത്തി കിടക്കുമ്പോൾ ഓക്‌സിജൻ കുറയുകയും കാർബൺഡൈ ഓക്‌സൈഡ് കൂടാനും ഇടയാകും. അത് മരണത്തിന് ഇടയാക്കും. കുഞ്ഞിനെ മൃദുവായ കിടക്കയിൽ കിടത്തരുത്. കട്ടിയുള്ള കിടക്ക മതി. ഉറങ്ങുമ്പോൾ കുഞ്ഞിന്റെ തലമൂടരുത്. പുതപ്പു കൊണ്ട് മൂടുമ്പോഴും മുഖം മറയാതെ വളരെയധികം ശ്രദ്ധിക്കണം. ഉറപ്പുവരുത്തണം. തൊട്ടിലിൽ കിടത്തുമ്പോൾ അതിൽ തുണികൾ ധാരാളം ഉപയോഗിക്കരുത്. കളിപ്പാട്ടങ്ങളും ഒഴിവാക്കണം. കുഞ്ഞിന് കൃത്യമായി മുലയൂട്ടുന്നതും പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നതും പ്രതിരോധശേഷി നൽകും. കുഞ്ഞ് ഉറക്കത്തിൽ കമിഴ്ന്നു പോകുന്നതും മുഖം മറഞ്ഞ് ചെരിഞ്ഞു പോകുന്നതും അവരുടെ ശ്വാസവഴിയിൽ തടസ്സങ്ങളുണ്ടാകാൻ ഇടയാക്കുന്നു. ശ്വാസോച്ഛ്വാസത്തിൽ പ്രശ്‌നങ്ങളുണ്ടാകാൻ ഇത് ഇടയാക്കുന്നു. ഫാനിന്റെ കാറ്റ് കുഞ്ഞിന്റെ മുഖത്തേക്ക് നേരിട്ട് ശക്തിയോടെ അടിക്കുന്നതും ശ്വാസവഴിയിൽ തടസ്സമുണ്ടാക്കും. അതിനാൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പല വിദേശ രാജ്യങ്ങളിലും കുട്ടികൾക്ക് പ്രത്യേകമായ ഡിസൈൻ ചെയ്ത തൊട്ടിൽ സർക്കാർ സൗജന്യമായി കൊടുക്കുന്നുണ്ട്.

സിഡ്‌സിൽ പെൺകുട്ടികളേക്കാൾ ആൺകുട്ടികളാണ് മരണത്തിന് കീഴ്പ്പെടാൻ സാധ്യത കൂടുതൽ. ഇതിന്റെയും കാരണം വ്യക്തമല്ല.ഒരു വയസ്സു വരെയുള്ള കുട്ടികളിലാണ് മരണ സാധ്യത കൂടുതൽ.പാരമ്പര്യ സാധ്യത കൂടുതലാണ്. ഈ രോഗം മൂലം സഹോദരങ്ങൾ ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കിൽ അടുത്ത കുട്ടിക്കും ഇതേ സാധ്യതയുണ്ട്. തിരൂരിലെ കേസ് ഈ അർഥത്തിലാണ് ഈ രോഗം ആവാനുള്ള സാധ്യത ഡോക്ടർമാർ കാണുന്നത്. മാസം തികയാതെയുള്ള പ്രസവം രോഗസാധ്യത വർധിപ്പിക്കും. പുകവലിക്കാരുമായി കുഞ്ഞിന് സമ്പർക്കമുണ്ടാകുന്നതും രോഗസാധ്യത വർധിപ്പിക്കും. 20 വയസ്സിൽ താഴെയുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾക്കും രോഗസാധ്യത കൂടുതലാണ്.ഈ രോഗം പൂർണമായും മാറാനുള്ള ചികിത്സയില്ല. ഇന്ത്യയിൽ ലക്ഷത്തിൽ ഒന്നോ രണ്ടോ കുട്ടികളിൽ മാത്രമാണ് ഇത് കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP