Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ നല്ല നടപ്പ് കണക്കിലെടുത്ത് നെയ്യാറ്റിൻകര തുറന്ന ജയിലിലേക്ക് മാറ്റി അധികൃതരുടെ ഔദാര്യം; പരോളിലിറങ്ങിയാൽ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തകൃതി; തമിഴ്‌നാട്- കർണ്ണാടക-ആന്ധ്ര എന്നിവിടങ്ങളിൽ നിസ്സാര തുകയ്ക്ക് കിട്ടുന്ന ലഹരി ഗുളികകളും മറ്റും കേരളത്തിലെത്തിച്ച് വിറ്റിരുന്നത് മോഹവിലയ്ക്ക്; മയക്കുമരുന്നു കൈവശം വച്ചതിന് എറണാകുളത്ത് പിടിയിലായ കാരണവർ വധക്കേസ്സിലെ പ്രതി ഷാനു റഷീദ് ഒരു ചെറിയ മീനല്ല

ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ നല്ല നടപ്പ് കണക്കിലെടുത്ത് നെയ്യാറ്റിൻകര തുറന്ന ജയിലിലേക്ക് മാറ്റി അധികൃതരുടെ ഔദാര്യം; പരോളിലിറങ്ങിയാൽ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തകൃതി; തമിഴ്‌നാട്- കർണ്ണാടക-ആന്ധ്ര എന്നിവിടങ്ങളിൽ നിസ്സാര തുകയ്ക്ക് കിട്ടുന്ന ലഹരി ഗുളികകളും മറ്റും കേരളത്തിലെത്തിച്ച് വിറ്റിരുന്നത് മോഹവിലയ്ക്ക്; മയക്കുമരുന്നു കൈവശം വച്ചതിന് എറണാകുളത്ത് പിടിയിലായ കാരണവർ വധക്കേസ്സിലെ പ്രതി ഷാനു റഷീദ് ഒരു ചെറിയ മീനല്ല

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ലഹരി ഗുളിക കൈവശം വച്ചതിന് കഴിഞ്ഞ ദിവസം എറണാകുളത്ത് പിടിയിലായ കാരണവർ വധക്കേസ്സിലെ 4-ാം പ്രതി എറണാകുളം കടുങ്ങല്ലൂർ കുറ്റിക്കാട്ടുകര പാതാളം പാലത്തിങ്കൽ വീട്ടിൽ ഷാനു റഷീദിന് മയക്കുമരുന്നുമാഫിയയുമായി ഉറ്റബന്ധമെന്ന് പൊലീസ്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ നല്ല നടപ്പ് കണക്കിലെടുത്ത് ഇയാളെ നെയ്യാറ്റിൻകര തുറന്ന ജയിലേക്ക് മാറ്റി അധികൃതരുടെ ഔദാര്യം കൊടുക്കുകയായിരുന്നു. പരോളിലിറങ്ങിയാൽ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തകൃതിയാക്കുകയാണ് ഇയാളടെ പരിപാടി.

ഇതരസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനങ്ങൾ. തമിഴ്‌നാട്- കർണ്ണാട-ആന്ധ്ര എന്നിവിടങ്ങളിൽ നിസ്സാര തുകയ്ക്ക് കിട്ടുന്ന ലഹരി ഗുളികകളും മറ്റും കേരളത്തിലെത്തിച്ച് വിറ്റിരുന്നത് ഇയാൾ വിറ്റിരുന്നത് മോഹവിലയ്ക്കാണ്. ഇയാളുടെ ചങ്ങാതിമാരിലേറെയും മയക്കുമരുന്ന് ഉപഭോക്താക്കളും വിതരണക്കാരുമെന്നും സൂചനയുണ്ട്. റഷീദിന്റെ സുഹൃത്ത് ഈസ്റ്റ് ഉദ്യോഗമണ്ഡൽ അപ്പഴം വീട്ടിൽ അജാദിനെയും സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് അറസ്റ്റുചെയ്തിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ 6-ാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നും സംശയം തോന്നി ഇരുവരെയും റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് എസ്ഐ എ.എ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ ദേഹ പരിശോധനയിൽ 93 നൈട്രോസ്പാം ഗുളികകൾ ഇവരിൽ നിന്ന് കണ്ടെടുത്തു. പിന്നീട് പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഗുളികളുടെ ലഭ്യതയെക്കുറിച്ചും വിപണന തന്ത്രത്തെക്കുറിച്ചുമെല്ലാം ഇരുവരും വിശദീകരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ തങ്ങളെ സഹായിക്കുന്നവരെയും വിപണന ശൃംഖലയിൽപ്പെട്ടവരെയും കുറിച്ച് ഇരുവരും ഒരു വാക്ക് പോലും സൂചിപ്പിച്ചില്ലന്നാണ് അധികൃതരിൽ നിന്നും ലഭിച്ച സൂചന.

തങ്ങളുടെ ഉപയോഗത്തിന് സേലത്തുനിന്നുമാണ് ഗുളിക വാങ്ങിയതെന്നാണ് ഇവർ ആദ്യം പൊലീസ് സംഘത്തോട് വെളിപ്പെടുത്തിയത്. കസ്റ്റഡിയിലായി ഉടൻ പൊലീസ് വിവര ശേഖരണം ആരംഭിച്ചിരുന്നെങ്കിലും താൻ കാരണവർ വധക്കേസ്സിലെ പ്രതിയാണെന്നുള്ള കാര്യം ഷാനു വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് റെയിൽവേ പൊലീസ് നാട്ടിലെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തിയതോടെയാണ്് ഷാനു കൊലക്കേസ്സിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയാണെന്ന് സ്ഥിരീകരിച്ചത്. ഇതിനകം ഷാനു നിരവധി തവണ പരോളിൽ ഇറങ്ങിയതായിട്ടാണ് സൂചന.ഇക്കഴിഞ്ഞ 14-നാണ് അവസാനമായി പരോളിൽ ഇറങ്ങിയത്.മാർച്ച് 3-ന് പരോൾ അവസാനിക്കും. ഇതിനിടയിലാണ് ലഹരി ഗുളിക കൈവശം വച്ചതിന് ഷാനുവും സുഹൃത്തും റിമാന്റിലായിട്ടുള്ളത്.

ചെറിയനാട് കാരണവേഴ്സ് വില്ലയിൽ ഭാസ്‌കര കാരണവർ (66) കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി ഷെറിനടക്കം നാലുപേരാണ് ശിക്ഷിക്കപ്പെട്ടത്. കാരണവരുടെ മരുമകൾ ഷെറിൻ (27), കോട്ടയം കുറിച്ചി സചിവോത്തമപുരം കോളനി കാലയിൽ ബാസിത് അലി (24), എറണാകുളം കുറ്റിക്കാട്ടുകര നിധിൻ നിലയം നിധിൻ (ഉണ്ണി-25), കൊടുങ്ങല്ലൂർ കുറ്റിക്കാട്ടുകര പാതാളം പാലത്തിങ്കിൽ ഷാനു റഷീദ് (21) എന്നിവരാണു കേസിൽ ശിക്ഷിക്കപ്പെട്ടത് .2009 നവംബർ എട്ടിനു രാവിലെയായിരുന്നു കേസിന് ആധാരമായ സംഭവം നടന്നത്. കാരണവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. മകൻ ബിനു, മരുമകൾ ഷെറിൻ, കൊച്ചുമകൾ ഐശ്വര്യ എന്നിവരുടെ പേരിൽ കാരണവർ ആദ്യം രജിസ്റ്റർ ചെയ്ത ധനനിശ്ചയ ആധാരം റദ്ദുചെയ്തതിനെ തുടർന്ന് മരുമകൾ ഷെറിൻ മറ്റു മൂന്നുപേരുമായി ഗൂഢാലോചന നടത്തി കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP