Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'രാജ്യത്തെ സമ്പദ് വ്യവസ്ഥ ഐസിയുവിൽ അല്ല, പക്ഷേ മോശം ഡോക്ടർമാർ ഐസിയുവിലാക്കും'; കേന്ദ്രസർക്കാറിനെതിരെ വിമർശനവുമായി പി ചിദംബരം

'രാജ്യത്തെ സമ്പദ് വ്യവസ്ഥ ഐസിയുവിൽ അല്ല, പക്ഷേ മോശം ഡോക്ടർമാർ ഐസിയുവിലാക്കും'; കേന്ദ്രസർക്കാറിനെതിരെ വിമർശനവുമായി പി ചിദംബരം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ പരിഹസിച്ചു മുൻ ധനമന്ത്രി പി ചിദംബരം. സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച് ചിദംബരം രംഗത്തുവന്നത്. ധനമന്ത്രി നിർമല സീതാരാമനെയും അവരുടെ സംഘത്തെയും കഴിവില്ലാത്ത ഡോക്ടർമാരുമായി താരതമ്യപ്പെടുത്തിയായിരുന്നു ചിദംബരത്തിന്റെ വിമർശനം.

രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ ഐസിയുവിൽ അല്ല. പക്ഷേ, ഐസിയുവിലേക്കു പോയിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐസിയുവിനു പുറത്തുതടഞ്ഞുനിർത്തി കാര്യപ്രാപ്തിയില്ലാത്ത ഡോക്ടർമാർ പരിശോധിക്കുന്ന അവസ്ഥയിലാണ് ഇന്ത്യയുടെ സന്പദ്വ്യവസ്ഥയെന്നും ചിദംബരം പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തികംരംഗം ഐസിയുവിലാണെന്ന മുതിർന്ന സാന്പത്തിക വിദഗ്ധൻ അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചിദംബരത്തിന്റെ പരിഹാസം. രാജ്യത്തെ സാഹചര്യം മോശമാണ്. എന്നാൽ 1991-ലെ അത്ര മോശമല്ല. 1997-ൽ ഏഷ്യ നേരിട്ട സാന്പത്തികമാന്ദ്യത്തോട് അടുത്താണു രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ. കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയുന്ന ആളുകളുണ്ടെങ്കിൽ ഈ അവസ്ഥയിൽനിന്നു പുറത്തുകടക്കാനാവുമെന്നും ചിദംബരം ഒരു ദേശീയമാധ്യമത്തോടു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP