Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പൊലീസ് മേധാവിയുടെ 'ഔദ്യോഗിക കൊട്ടരത്തിന്' ചെലവ് രണ്ട് കോടി! എഡിജിപിമാരുടെ ആഡംബര വില്ലയ്ക്ക് പൊടിച്ചു തീർത്ത് ഒരു കോടി വീതം; ഡിജിപിക്ക് മസാജ് ചെയ്യാൻ 'ലെക്‌സസ്' എന്ന അത്യാധുനിക ഉപകരണം; 5000 രൂപയുടെ 100 ലൈറ്റുകൾ ഒരുക്കിയത് വീട്ടിൽ ഡാൻസ് ബാറിനോ? കേരളാ പൊലീസിന് വയർലസ് കൊണ്ടു വന്ന കമ്പനിക്ക് കേന്ദ്ര ലൈസൻസ് ഇല്ലെന്നും സൂചനകൾ; കടത്തി കൊണ്ടു വന്ന ഉപകരണത്തിലൂടെ സംസാരിക്കുന്ന സേന! പിണറായി എത്തിയിട്ടും പൊലീസിൽ നിറയുന്നത് ആർഭാടവും അഴിമതിയുമോ?

പൊലീസ് മേധാവിയുടെ 'ഔദ്യോഗിക കൊട്ടരത്തിന്' ചെലവ് രണ്ട് കോടി! എഡിജിപിമാരുടെ ആഡംബര വില്ലയ്ക്ക് പൊടിച്ചു തീർത്ത് ഒരു കോടി വീതം; ഡിജിപിക്ക് മസാജ് ചെയ്യാൻ 'ലെക്‌സസ്' എന്ന അത്യാധുനിക ഉപകരണം; 5000 രൂപയുടെ 100 ലൈറ്റുകൾ ഒരുക്കിയത് വീട്ടിൽ ഡാൻസ് ബാറിനോ? കേരളാ പൊലീസിന് വയർലസ് കൊണ്ടു വന്ന കമ്പനിക്ക് കേന്ദ്ര ലൈസൻസ് ഇല്ലെന്നും സൂചനകൾ; കടത്തി കൊണ്ടു വന്ന ഉപകരണത്തിലൂടെ സംസാരിക്കുന്ന സേന! പിണറായി എത്തിയിട്ടും പൊലീസിൽ നിറയുന്നത് ആർഭാടവും അഴിമതിയുമോ?

എം മനോജ് കുമാർ

തിരുവനന്തപുരം: കേരള പൊലീസിന്റെ ഇരുപത്തിയഞ്ചു ഇൻസാസ് റൈഫിളുകളും പന്ത്രണ്ടായിരത്തിലേറെ വെടിയുണ്ടകളും കാണാതെ പോയ സംഭവം പ്രകമ്പനങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് പൊലീസ് ഫണ്ട് വകമാറ്റി ഡിജിപിമാർക്കും എഡിജിപിമാർക്കും ആഡംബര വീടുകൾ പണിത ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ നടപടികളും വിവാദമായി തുടരുന്നത്. മൂന്നു സംഭവങ്ങളിലും പ്രതിക്കൂട്ടിൽ സംസ്ഥാന ഡിജിപിയായ ബഹ്‌റ തന്നെയായിരിക്കേ സംസ്ഥാന സർക്കാർ തന്നെ പ്രതിരോധത്തിലാണ്. തത്ക്കാലം ഡിജിപിയെ കൈവിടേണ്ട എന്ന തീരുമാനത്തിലാണ് പിണറായി സർക്കാർ. അതുകൊണ്ട് തന്നെ വിവാദമായ എജി റിപ്പോർട്ടിന്റെ കാര്യത്തിൽ എജിയെ എതിർക്കുന്ന സമീപനമാണ് നേരിട്ടല്ലാതെ സർക്കാരും നേരിട്ട് സിപിഎമ്മും ചെയ്യുന്നത്. ഫണ്ട് വകമാറ്റി ഡിജിപി നിർമ്മിച്ച ആഡംബര വില്ലകൾ തന്നെ ഇപ്പോൾ വിവാദത്തിലാണ്.

സാധാരണ പൊലീസുകാർക്ക് ക്വാർട്ടേഴ്‌സ് പണിയാൻ അനുവദിച്ച പണമാണ് ഡി.ജി.പിയും കൂട്ടരും അടിച്ചുമാറ്റിയത്. ആ കാശിനാണ് 'ഔദ്യോഗിക കൊട്ടാരം' പണിതുയർത്തത്. സാധാരണ പൊലീസുകാരൻ കിടക്കുന്ന കൂര ചോർന്നൊലിക്കുമ്പോഴാണ് അതും കയ്യിട്ട് വാരി ബെഹ്‌റ സ്വന്തം സുഖം മാത്രം നോക്കിയത്. പൊലീസുകാർക്ക് താമസ സ്ഥലങ്ങൾ ഇല്ലാത്ത അവസ്ഥയാണ്. 80 ശതമാനം പൊലീസുകാരുടെയും അവസ്ഥയിതാണ്. ഈ ഘട്ടത്തിൽ തന്നെയാണ് പൊലീസുകാർക്ക് താമസിക്കാനുള്ള വില്ല പണിയാനുള്ള ഫണ്ട് അടിച്ചു മാറ്റി ഡിജിപിക്കും എഡിജിപിമാർക്കും ആഡംബര കൊട്ടാരങ്ങൾ ഡിജിപി എന്ന നിലയിൽ ലോക്‌നാഥ് ബഹ്‌റ പണിതുയർത്തിയത്. പൊലീസുകാരുടെ മൊത്തം കാര്യങ്ങൾ നോക്കേണ്ട ഡിജിപി തന്റെയും എഡിജിപിമാരുടെയും കാര്യങ്ങൾ മാത്രം നോക്കുന്ന പൊലീസ് തലവൻ എന്ന രീതിയിൽ അധപതിക്കുകയാണ് ചെയ്തത്. ഈ അധപതനവും അഴിമതിയാരോപണങ്ങളും നേരിടുമ്പോൾ തന്നെയാണ് ഡിജിപിക്കായി ബഹ്‌റ പണിത വില്ലയിൽ ഏർപ്പെടുത്തിയ സുഖസൗകര്യങ്ങൾ ഇപ്പോൾ വാർത്തയാകുന്നത്. ഇപ്പോൾ താമസിക്കുന്ന വില്ലയ്ക്കായി രണ്ടു കോടിയാണ് ബഹ്‌റ ചെലവിട്ടത്.

പാവപ്പെട്ട പൊലീസുകാർക്കുള്ള ക്വാർട്ടെഴ്‌സ് ഫണ്ട് വകമാറ്റി ബഹ്‌റ വില്ല പണിതപ്പോൾ അത്യാഡംബര സംവിധാനങ്ങളാണ് ഈ വില്ലയിൽ ഏർപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ബെഹ്‌റയുടെ ഔദ്യോഗിക വസതി ആഡംബരപൂർണ്ണമാണ്. വിശാലമായ ഗേറ്റ്, മുറ്റം, പൂന്തോട്ടം അങ്ങിനെ നീണ്ട് നിവർന്ന് കിടക്കുന്ന ഒരു കൊച്ച് കൊട്ടാരം. കേരളത്തിന്റെ ഡിജിപിക്ക് ആർഭാടവും ആർഭാട വസതിയും ആകാം. പക്ഷേ അത് പാവപ്പെട്ട െപാലീസുകാർക്ക് മാറ്റിവച്ചിരുന്ന ഫണ്ട് അടിച്ചുമാറ്റി വച്ചതാണ് എന്ന് വരുമ്പോഴാണ് ബെഹ്‌റ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം കൂടുന്നത്. ഡാൻസ്ബാറിൽ സെറ്റ് ചെയ്യുന്ന അലങ്കാരലൈറ്റുകളാണ് വില്ലയിലുള്ളത്. 5000 രൂപയാണ് ഒരു ലൈറ്റിനു വിലവരുന്നത്. ഈ രീതിയിലുള്ള 100 ലൈറ്റുകൾ ആണ് വില്ലയിലുള്ളത്.

അത്യാഡംബര വില്ല തന്നെയാണ് പണികഴിപ്പിച്ചിരിക്കുന്നത് എന്നതിന്റെ ഒന്നാന്തരം തെളിവ് തന്നെയാണ് ഈ ഡാൻസ് ബാർ ലൈറ്റുകൾ. ലൈറ്റുകൾ വാങ്ങിയ ബില്ലുകൾ പരിശോധനയിൽ എജി കണ്ടിരുന്നു. എന്നാൽ വീട്ടിനുള്ളിൽ കയറി പരിശോധിക്കാത്തതിനാൽ ഡാൻസ് ബാറൊരുക്കിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതും കൂടാതെ ഒരു അത്യാധുനിക മസാജിങ് മുറിയും വില്ലയിൽ സെറ്റ് ചെയ്തിട്ടുണ്ട്. മസാജ് ചെയ്യുന്നതിനുള്ള നാലര ലക്ഷം രൂപയുടെ ഉപകരണം ഈ മുറിയിൽ സ്ഥാപിച്ചിട്ടുണ്ടെന്നതിന് തെളിവായി ബില്ലുകളുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഡിജിപി-എഡിജിപിമാരുടെ ആഡംബര വില്ലകളുടെ പരിസരത്തേക്ക് യാത്ര നടത്തിയത്. വരും ദിവസങ്ങളിൽ ഇത് ചർച്ചയായി മാറും.

പൊലീസിന് വയർലെസ് സെറ്റ് വാങ്ങിയത് ലൈസൻസില്ലാത്ത കമ്പനിയിൽ നിന്നും എന്ന വിവരവും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള കമ്പനിയിൽ നിന്നുമല്ല വയർലെസ് സെറ്റ് ഇറക്കുമതി ചെയ്തത്. ലൈസൻസില്ലാത്ത കമ്പനിയിൽനിന്നാണ് വയർലെസ് സെറ്റ് എത്തിച്ചത്. . തങ്ങൾക്ക് ലൈസൻസ് ഇല്ലാ എന്ന് ഡിജിപിക്ക് കത്തയച്ചതും ഇതേ കമ്പനിയാണ്. കമ്പനി കത്തയക്കാനുള്ള കാരണവും രസകരമാണ്. ഒന്നരക്കോടി രൂപയ്ക്കാണ് വയർലെസ് സെറ്റുകൾ എത്തിക്കാനായി ഈ കമ്പനിക്ക് അനുമതി ലഭിച്ചത്. എന്നാൽ ഒരു കോടി ഇരുപത്തിയഞ്ചു ലക്ഷം മാത്രമേ അനുവദിച്ചിട്ടുള്ളൂ. വയർലെസ് സെറ്റ് അനുവദിച്ച തീയതി കഴിഞ്ഞും വളരെ കഴിഞ്ഞാണ് ലഭിച്ചത്. അത്‌കൊണ്ട് തന്നെ ഒന്നരക്കോടി രൂപയിൽ ഇരുപത്തിയഞ്ചു ലക്ഷം രൂപ കുറച്ചാണ് കമ്പനിക്ക് നൽകിയത്. ഇതോടെ ബാക്കിയുള്ള ഇരുപത്തിയഞ്ചു ലക്ഷം രൂപ തേടി കമ്പനി ഡിജിപിക്ക് കത്ത് നൽകി. ആ കത്തിൽ പറയുന്ന കാര്യം ഇങ്ങനെ: തങ്ങൾക്ക് വയർലെസ് സെറ്റ് ഇറക്കുമതിക്കും വിപണനത്തിനുമുള്ള ലൈസൻസില്ല. അതുകൊണ്ട് തന്നെ വയർലെസ് എത്തിക്കാൻ ബുദ്ധിമുട്ടി. കേന്ദ്രസർക്കാരിന്റെ കണ്ണ് വെട്ടിച്ചാണ് വയർലെസ് സെറ്റുകൾ എത്തിച്ചത്. അതിനാലാണ് കാലതാമസം വന്നത്. അതിനാൽ വയർലെസ് സെറ്റുകൾക്കുള്ള ബാക്കി തുക അനുവദിക്കണം. കത്ത് കിട്ടിയതോടെ കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് വിശദീകരണം പോലും തേടാതെ 25 ലക്ഷം രൂപയും കമ്പനിക്ക് ഡിജിപി അനുവദിച്ചു.

പൊലീസിനുള്ള വയർലെസ് സെറ്റുകൾ കേന്ദ്ര സർക്കാരിന്റെ കണ്ണ് വെട്ടിച്ച് ഒരു കമ്പനി കേരളത്തിൽ എത്തിക്കുക. വയർലെസ് സെറ്റ് എത്തിക്കുന്ന കമ്പനി തങ്ങൾക്ക് വയർലെസ് എത്തിക്കാനുള്ള ലൈസൻസ് ഇല്ലാ എന്ന കാര്യം കത്ത് വഴി അറിയിക്കുന്നത് കേരള ഡിജിപിയെ. വയർലെസ് സെറ്റ് നൽകാൻ ലൈസൻസില്ലാത്ത കമ്പനിയിൽ നിന്ന് കേരളത്തിലെ പൊലീസിനുള്ള വയർലെസ് സെറ്റ് വാങ്ങുക. അതിനു ശേഷം കാലതാമസം വന്നപ്പോൾ ചെറിയ കാശ് പിടിച്ചുവെച്ചപ്പോൾ കമ്പനി ഡിജിപിയെ കത്ത് വഴി അറിയിക്കുക. കേന്ദ്ര സർക്കാരിന്റെ കണ്ണ് വെട്ടിച്ചാണ് തങ്ങൾ വയർലെസ് സെറ്റുകൾ കേരളത്തിൽ എത്തിച്ചത് എന്ന്. ഈ കത്ത് വായിച്ച് സന്തോഷിച്ച ഡിജിപി ബാക്കി തുക കമ്പനിക്ക് അനുവദിക്കുക. ഇതെല്ലാം കേരളത്തിൽ മാത്രം നടക്കുന്ന കാര്യമാണ്. ഒരു പക്ഷെ ഡിജിപി എന്ന നിലയിൽ ലോക്‌നാഥ് ബഹ്‌റയ്ക്ക് മാത്രം ചെയ്യാൻ കഴിയുന്ന കാര്യവും. ഇതൊക്കെ കൊണ്ട് തന്നെയാണ് എജി റിപ്പോർട്ടിന്റെ മറപിടിച്ച് ഒട്ടനവധി ചോദ്യങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയത്. ഡിജിപി ലോക്‌നാഥ് ബഹ്‌റയും ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി തന്നെയും പ്രതിക്കൂട്ടിലാകുന്ന ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉയർത്തിയത്.

2015 സെപ്റ്റംബറിലാണ് തൃശ്ശൂരിലെ എ.ആർ.ക്യാമ്പിൽ സീൽ ചെയ്ത ഒരു പാക്കറ്റിൽ 200 ബുള്ളറ്റുകളുടെ കുറവ് കണ്ടെത്തിയത് എന്നത് വസ്തുയാണ്. ഇതു സംബന്ധിച്ച് ഒരു ബോർഡ് രൂപീകരിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. അവർ അന്വേഷിച്ചപ്പോൾ 200 ബുള്ളറ്റുകൾ കൂടി കാണാതായെന്ന് കണ്ടെത്തി. 2016 ൽ ജൂണിൽ എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷമാണ് പൊലീസ് ചീഫ് സ്റ്റോറിൽ നിന്ന് ഇത് സംബന്ധിച്ച വിശദീകരണം വരുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ ഒരു ബോർഡ് അന്വേഷണം നടത്തി. അവർ കണ്ടെത്തിയത് വെടി ഉണ്ടകൾ നഷ്ടമായ സ്റ്റോക്ക് 1999 ജൂലൈ 12 ന് പായ്ക് ചെയ്തതാണെന്നും 2000 മുതൽ 2014 നുള്ളിൽ എപ്പോഴെങ്കിലും നഷ്ടപ്പെട്ടതാകാമെന്നുമാണ്. അതായത് എൽ.ഡി.എഫ് സർക്കാർ രൂപീകരിച്ച ബോർഡിന്റെ തന്നെ കണ്ടെത്തൽ ആ 400 വെടി ഉണ്ടകൾ കാണാതായത് 2000 മുതൽ 2014 വരെയുള്ള ഏതെങ്കിലും കാലത്താകാം എന്നാണ്. എന്നാൽ, 2017 ൽ അടുത്ത സ്റ്റോക്ക് എടുത്തപ്പോൾ 7433 ബുള്ളറ്റുകൾ കാണാനില്ലെന്ന് കണ്ടെത്തി. 2018-ഒക്ടോബർ 16 ന് അടുത്ത സ്റ്റോക്ക് എടുത്തപ്പോൾ കാണാനില്ലാത്ത ബുള്ളറ്റുകളുടെ എണ്ണം 8398 ആയി വർദ്ധിച്ചു.

ഇൻസാസ് റൈഫിളുകളെക്കുറിച്ചുള്ള ആരോപണങ്ങൾ ഇങ്ങനെ:

2018 ഒക്ടോബർ 16 ന് സി.എ.ജി. നടത്തിയ ഓഡിറ്റിലാണ് 25 ഇൻസാസ് റൈഫിളുകൾ കാണാനില്ലെന്ന ഗുരുതരമായ കണ്ടെത്തലുകൾ നടത്തിയത്. ഇത് വളരെ ഗൗരവമായി കാണുന്നു എന്നും ക്രൈംബ്രാഞ്ച് വഴി ഒരു പ്രാഥമിക അന്വേഷണം നടത്താമെന്നും 2019 മാർച്ചിൽ സർക്കാർ സി.എ.ജി.ക്ക് മറുപടി നൽകി. 2011 ഫെബ്രുവരിയിൽ (അതായത് വി എസ്. സർക്കാരിന്റെ കാലത്ത്) 25 ഇൻസാസ് റൈഫിളുകൾ തിരുവനന്തപുരം എ.ആർ. ക്യാമ്പിലേക്ക് അയച്ചിരുന്നു എന്നും അത് സംബന്ധിച്ച രേഖകൾ തയ്യാറാക്കിതിൽ പിഴവുണ്ടായി എന്നും അത് തിരുത്തിയിട്ടുണ്ടെന്നുമാണ് സർക്കാർ സി.എ.ജി.ക്ക് മറുപടി നൽകിയത്. ്തായത് ക്ളറിക്കൽ മിസ്റ്റേക്ക്. എന്നാൽ, സി.എ.ജി. ചീഫ് സ്റ്റോക്കിലെ രേഖകൾ നേരിട്ട് പരിശോധനയ്ക്ക് വിധേയമാക്കി. ആംഡ് പൊലീസ് ബറ്റാലിയനിലെ സിഐ.ജി.യിൽനിന്ന് വിവരങ്ങൾ ശേഖരിച്ച സി.എ.ജി സർക്കാർ റിപ്പോർട്ട് കള്ളമാണെന്ന് കണ്ടെത്തി. 25 റൈഫിളുകളും കാണാനില്ലെന്ന നിഗമനത്തിൽ തന്നെയാണ് സി.എ.ജി. അത് എവിടെ പോയെന്ന് കണ്ടെത്തണം.

ഡിജിപിയുടെ 151 കോടി രൂപയുടെ പർച്ചേസ്

ഡി.ജി.പി.യായി ലോക്നാഥ് ബഹ്റ അധികാരമേറ്റ ശേഷം 151.41 കോടി രൂപയുടെ പർച്ചസ് നടത്തിയിട്ടുണ്ടെന്നാണ് വി.ടി. ബൽറാമിന്റെ ചോദ്യത്തിന് മഖ്യമന്ത്രി പിണറായി വിജയൻ 27.6.2019 നിയമസഭയിൽ നൽകിയ മറുപടി. ഇപ്പോൾ 8 മാസം കൂടി കഴിഞ്ഞിരിക്കുന്നതിനാൽ പർച്ചേസിന്റെ തുക ഇതിലും വളരെ കൂടിയിട്ടുണ്ടാകം. സ്റ്റോർപർച്ചേസ് മാനുവൽ, സെൻട്രൽ വിജിലൻസ് കമ്മീഷൻ ഗൈഡ് ലൈൻ എന്നിവ ലംഘിച്ചാണ് പർച്ചേസ് നടത്തിയിട്ടുള്ളതെന്നാണ് സി.എ.ജി. കണ്ടെത്തിയിട്ടുള്ളത്. പർച്ചേസിന്റെ അടിസ്ഥാന നിയമങ്ങൾ കാറ്റിൽ പറത്തി തോന്നിയതുപോലെ ഇവ വാങ്ങി നഗ്‌നമായ അഴിമതി നടത്താൻ ആരാണ് ഡി.ജി.പി.ക്ക് അനുമതി നൽകിയത്. ഈ പർച്ചേസുകൾക്ക് മിക്കവയ്ക്കും സർക്കാർ പിന്നീട് അംഗീകാരം നൽകിയതായും കാണുന്നു. നിയമവിരുദ്ധമായി വാങ്ങൽ നടത്തുകയും സർക്കാർ അതിന് അംഗീകാരം നൽകുകയും ചെയ്തത് ഭരണതലത്തിൽ ഇതൊരു കൂട്ടുകച്ചവടമാണെന്നതിന് തെളിവാണ്.

പൊലീസ് ക്വാർട്ടേഴ്സ് അഴിമതി

പൊലീസ് മോഡനൈസേഷൻ പദ്ധതിയുടെ ഭാഗമായി എസ്‌ഐ.മാർക്കും എഎസ്ഐ.മാർക്കും ക്വാർട്ടേഴ്സ് നിർമ്മിക്കാൻ 2013-14 വർഷത്തിൽ നീക്കി വച്ച 4.35 കോടി രൂപ ഈ സർക്കാർ വന്നശേഷമാണ് വകമാറ്റി ഡി.ജി.പി.ക്കും എ.ഡി.ജി.പിക്കും വില്ലയും ക്യാമ്പ് ഹൗസും നിർമ്മിക്കാൻ ചെലവിട്ടത്. 2015 - ൽ സെപ്റ്റംബറിൽ യു.ഡി.എഫ് സർക്കാർ കേരളാ പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷന് ഈ ഫണ്ട് നൽകാൻ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ സർക്കാർ 2017 -ൽ സപ്ലിമെന്ററി ഗ്രാന്റായി നിയമസഭയിൽ കൊണ്ടുവന്നാണ് ഈ തുക പൊലീസിന് കൈമാറിയത്. ഈ തുകയാണ് പിന്നീട് വകമാറ്റി വില്ല പണിതത്. അപ്പോൾ അത് മുഖ്യമന്ത്രി അിറയാതെ ചെയ്തതല്ല. മുഖ്യമന്ത്രി എന്തിനാണ് ഡി.ജി.പി.യെ ഇങ്ങനെ നിയമലംഘനം നടത്താൻ അനുവദിച്ചത്. പൊലീസ് മോഡനൈസേഷൻ ഫണ്ട് ഉപയോഗിച്ച് വി.വി.ഐ.പി. വാഹനങ്ങൾ ടെൻഡർ വിളിക്കാതെ വാങ്ങിയതിലും വൻ അഴിമതിയും നിയമലംഘനവും നടന്നു എന്നാണ് സി.എ.ജി കണ്ടെത്തിയിട്ടുള്ളത്. മിസ്തുബുഷിപജിറോ സ്പോർട്സ് വാഹനമാണ് വാങ്ങിയത്. ഇതിന് സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെ 33 ലക്ഷം രൂപ കരാറുകാരന് നേരത്തെ ഡി.ജി.പി. നൽകിയത് കടുത്ത അഴിമതിയാണ്. പൊലീസ് മോഡനൈസേഷനായി വാങ്ങിയ വാഹനം ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നതായുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. പൊലീസിൽ നടക്കുന്ന അഴിമതിക്ക് സർക്കാർ കൂട്ടുനിൽക്കുന്നു എന്നതിന്റെ തെളിവാണിത്. കേരളത്തിന്റെ ചരിത്രത്തിൽ ഏതെങ്കിലും ചീഫ് സെക്രട്ടറി പൊലീസിന്റെ വാഹനം ഉപയോഗിച്ചിട്ടുണ്ടോ?

നിയമലംഘനം നടത്തി വാഹനങ്ങൾ വാങ്ങുകയും അതിലൊന്ന് ചീഫ് സെക്രട്ടറിക്ക് സമ്മാനിക്കുകയും ചെയ്തതിന് പിന്നിൽ കൂട്ടുകച്ചവടം അല്ലെങ്കിൽ പിന്നെ എന്താണ്?

27. ശബരിമലയിലേക്ക് സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിൽ വൻ തട്ടിപ്പുനടന്നതായ സി.എ.ജി. കണ്ടെത്തലും ഗൗരവമേറിയതാണ്. കെൽട്രോണിനെ മുൻനിർത്തി കമ്പോള വിലയെക്കാൾ 2 - 3 ഇരട്ടി വിലയ്ക്കാണ് വാങ്ങിയത്. 1.5 കോടിയുടെ നഷ്ടമെന്നാണ് സി.എ.ജി. കണ്ടെത്തൽ. ഇത് പകൽ കൊള്ളയാണ്.

28. എക്സ്റേ സ്‌കാനറുകൾ ഘടിപ്പിച്ച രണ്ടു വാഹനങ്ങൾ വാങ്ങാൻ 2014-15 ൽ തീരുമാനിച്ചു. 1.95 കോടി ചെലവ്. യു.ഡി.എഫ് സർക്കാർ ടെണ്ടർ വിളിച്ചു. ടെണ്ടറിൽ പങ്കെടുത്ത നാല് കമ്പനികൾക്ക് യോഗ്യത ഇല്ലാതിരുന്നതിനാൽ നടപടികൾ നിർത്തി വച്ചു. ഇടതു സർക്കാർ വന്ന ശേഷം കെൽട്രോണിനെ മുൻനിർത്തി യോഗ്യത ഇല്ലെന്ന് കണ്ടെത്തിയ കമ്പനിയിൽ നിന്ന് തന്നെ അവ വാങ്ങി.

29. സി.എ.ജി.യുടെ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ ഡി.ജി.പി.യെ സ്ഥാനത്ത് നിന്ന് മാറ്റാൻ മുഖ്യമന്ത്രി മടിക്കുന്നത് തന്നെ മുഖ്യമന്ത്രിക്കും ഇതിൽ പങ്കുണ്ടെന്ന് എന്നതിന്റെ തെളിവാണ്.

കടകംപള്ളി സുരേന്ദ്രന്റെ ഗൺമാൻ

30. പേരൂർക്കട ആംഡ് പൊലീസ് ബറ്റാലിയനിലെ ആയുധശേഖരത്തിൽനിന്ന് വെടി ഉണ്ട കാണാതായ കേസിലെ മൂന്നാം പ്രതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാനാണ്.

31. ഇതു സംബന്ധിച്ച് കഴിഞ്ഞ ഏപ്രിലിലാണ് എസ്.എ.പി. കമാന്റന്റ് പരാതി നൽകിയത്.
2019 ഏപ്രിൽ 3 ന് ഗൺമാനെതിരെ കേസും എടുത്തു. എന്നിട്ടും എന്തുകൊണ്ടാണ് മന്ത്രി ഗൺമാനെ സംരക്ഷിക്കുന്നത്. കാണാതായ ഈ ഉണ്ടകൾ മന്ത്രിയുടെ ഗൺമാൻ ആർക്കാണ് നൽകിയത്? എന്താണ് ഇതിന് പിന്നിലെ ഗൂഢാലോചന? ദേശീയ സുരക്ഷയെ ബാധിക്കുന്ന ഒരു കേസിലെ പ്രതിയെ മന്ത്രി എങ്ങനെ ഗൺമാനായി കൊണ്ടു നടക്കുന്നു.

പൊലീസ് ആസ്ഥാനത്തെ റോബോർട്ട്

പൊലീസ് ഹെഡ് ക്വാട്ടേഴ്സിൽ സന്ദർശകരെ സ്വീകരിക്കാൻ വാങ്ങിയ റോബോർട്ട് എവിടെ പോയി ? ഒരു കോടിയാണ് ചെലവ്.

സിംസ്

സി.സി.ടി.വി ഉപയോഗിച്ചുള്ള സുരക്ഷാ പദ്ധതിയായ സിംസിൽ വൻ തട്ടിപ്പാണ് പുറത്തുവന്നിട്ടുള്ളത്. ധനവാന്മാർക്ക് മാത്രം പ്രത്യേക സുരക്ഷ നൽകുന്ന പദ്ധതിയാണിത്. അത് തന്നെ ഭരണഘടനാ വിരുദ്ധമാണ്. പക്ഷേ ഇതിന്റെ മറവിൽ അഴിമതിയും കച്ചവട താത്പര്യവുമാണ് പൊടിപൊടിക്കുന്നത്. പൊലീസ് ഹൈഡ്ക്വാട്ടേഴ്‌സിൽ കയറാാൻ സ്വകാര്യ ഏജൻസിക്ക് അനുമതിയും നൽകയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP