Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രംപിന്റെ ഗുജറാത്ത് സന്ദർശനം; ചേരി മറയ്ക്കുന്നതിനായി മതിൽ കെട്ടിയതിൽ പ്രതിഷേധിച്ച് ഉപവാസമിരുന്ന മലയാളി വനിതയെ പൊലീസ് നീക്കി; പൊലീസെത്തി സംഭവ സ്ഥലത്തു നിന്നും മാറ്റിയത് ജ്വാല ഫൗണ്ടേഷൻ പ്രവർത്തക അശ്വതിയെ

ട്രംപിന്റെ ഗുജറാത്ത് സന്ദർശനം; ചേരി മറയ്ക്കുന്നതിനായി മതിൽ കെട്ടിയതിൽ പ്രതിഷേധിച്ച് ഉപവാസമിരുന്ന മലയാളി വനിതയെ പൊലീസ് നീക്കി; പൊലീസെത്തി സംഭവ സ്ഥലത്തു നിന്നും മാറ്റിയത് ജ്വാല ഫൗണ്ടേഷൻ പ്രവർത്തക അശ്വതിയെ

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗുജറാത്ത് സന്ദർശനത്തോടനുബന്ധിച്ച് ചേരിയെ മറയ്ക്കുന്നതിനായി മതിൽ കെട്ടിയതിൽ പ്രതിഷേധിച്ച് ഉപവാസമിരുന്ന മലയാളി വനിതയെ പൊലീസ് എത്തി നീക്കം ചെയ്തു. അഹമ്മദാബാദിലെ ഇന്ദിരാ ബ്രിഡ്ജിനടുത്ത് സരണിയാവാസ് എന്ന ചേരിയാണ് മതിൽ കെട്ടി തിരിച്ചത്. ഇതിനെതിരെ പ്രതിഷേധിച്ചിരുന്ന തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ജ്വാല ഫൗണ്ടേഷന്റെ പ്രവർത്തക അശ്വതിയെയാണ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. കേരളത്തിൽനിന്ന് തിങ്കളാഴ്ചയാണ് അശ്വതി എത്തിയത്. എന്നാൽ പൊലീസ് എത്തി അശ്വതിയെ സംഭവ സ്ഥലത്തു നിന്നും നീക്കം ചെയ്യുക ആയിരുന്നു.

ഇതിനുശേഷം ചിലർ ചേരിയിലെത്തി താമസക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചേരിനിവാസികളെ പുനരധിവസിപ്പിക്കാതെ മതിൽകെട്ടി സത്യം മറയ്ക്കുന്നതിൽ പ്രതിഷേധിച്ച് താൻ ഉപവാസമിരിക്കുന്നതായി സാമൂഹികമാധ്യമത്തിലൂടെ അശ്വതി അറിയിച്ചിരുന്നു. അശ്വതിക്കൊപ്പം സഹപ്രവർത്തകനായ വിഷ്ണുവും കൂടെയുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് മാറ്റി. പ്രതിഷേധം അനുവദിക്കില്ലെന്നും തുടരുകയാണെങ്കിൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നും മുന്നറിയിപ്പ് നൽകി. തുടർന്ന് അശ്വതി പൊലീസിനൊപ്പം പോവുകയായിരുന്നു. ഒരു മണിക്കൂറിനുശേഷം വിട്ടയച്ചു. ഗുജറാത്തിൽ പ്രതിഷേധം നടത്തില്ലെന്ന് എഴുതിനൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും താൻ തയ്യാറായില്ലെന്ന് അശ്വതി പറഞ്ഞു.

അതേസമയം അശ്വതിയെയും വിഷ്ണുവിനെയും അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ ചേരിയിലെത്തിയ ചില ബിജെപി നേതാക്കൾ ചേരി നിവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാത്രി പത്തോടെ ചേരിയിലെത്തിയ ബിജെപി. നേതാവായ ദശരഥ് സരണിയ ഏതാനും പേർക്കൊപ്പം മറ്റു വീടുകളിലെത്തി താമസക്കാർക്ക് താക്കീത് നൽകി. പുറത്തുനിന്നു വരുന്നവരോട് സഹകരിക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും നിർദ്ദേശിച്ചു. ചില സാബുമാർക്ക് ഇത് ഇഷ്ടപ്പെടുന്നില്ലെന്നും അറിയിച്ചു. ഇവർ ലൗഡ് സ്പീക്കറിലൂടെ ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ ശങ്കർസിങ് വഗേല ബുധനാഴ്ച സരണിയാവാസ് സന്ദർശിച്ചു. ''ഇന്ത്യ ഇത്ര വികസിതമെങ്കിൽ എന്തിനാണ് ഈ മതിൽ? ഇതുവരെ ലോകത്തിന് ചൈനയിലെ വന്മതിലിനെപ്പറ്റിയേ അറിയുമായിരുന്നുള്ളു. ഇപ്പോൾ ഈ മതിലും കുപ്രസിദ്ധമായി'' -അദ്ദേഹം പറഞ്ഞു.

മൊട്ടേര സ്റ്റേഡിയത്തിന് അടുത്തുള്ള മറ്റുചില ചേരികളിലെ 45 കുടുംബങ്ങൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയതും ട്രംപിന്റെ സന്ദർശനവുമായി ബന്ധമില്ലെന്ന് മുനിസിപ്പൽ കമ്മിഷണർ വിജയ് നെഹറ അവകാശപ്പെട്ടു. രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടതെന്നും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP