Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജാതിസംവരണത്തിൽ 80 ശതമാനവും ലഭിക്കുന്നത് അർഹതയില്ലാത്തവർക്ക്; സാമ്പത്തികമായും സാമൂഹികമായും മുഖ്യധാരയിലുള്ളവർ തങ്ങളുടെ സംവരണം ഉപേക്ഷിക്കാൻ തയ്യാറാകണം എന്നും വിക്രം കുമാർ; ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കുടുംബാംഗങ്ങൾക്ക് ജാതി സംവരണം നൽകുന്നത് അവസാനിപ്പിക്കണം എന്ന ഹർജിയുമായി പട്ടികജാതി യുവാവ് സുപ്രീംകോടതിയിൽ

ജാതിസംവരണത്തിൽ 80 ശതമാനവും ലഭിക്കുന്നത് അർഹതയില്ലാത്തവർക്ക്; സാമ്പത്തികമായും സാമൂഹികമായും മുഖ്യധാരയിലുള്ളവർ തങ്ങളുടെ സംവരണം ഉപേക്ഷിക്കാൻ തയ്യാറാകണം എന്നും വിക്രം കുമാർ; ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കുടുംബാംഗങ്ങൾക്ക് ജാതി സംവരണം നൽകുന്നത് അവസാനിപ്പിക്കണം എന്ന ഹർജിയുമായി പട്ടികജാതി യുവാവ് സുപ്രീംകോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങൾക്ക് ജാതി സംവരണം നൽകുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പട്ടിക ജാതിക്കാരനായ നിയമ വിദ്യാർത്ഥി. ഒന്നാം വർഷ നിയമവിദ്യാർത്ഥിയായ വിക്രം കുമാർ ബഗാഡെയാണ് ഈ ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സർക്കാർ ജോലികളിലെ സ്ഥാനക്കയറ്റങ്ങൾക്ക് സംവരണം മൗലികാവകാശമല്ലെന്നും സംസ്ഥാന സർക്കാറിന് തീരുമാനിക്കാമെന്നും വിധി വന്നതിന് തൊട്ടുപിന്നാലെയാണ് പിന്നോക്ക വിഭാഗത്തിലെ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങൾക്ക് സംവരണം നൽകരുതെന്ന ആവശ്യം ഒരു പട്ടികജാതി വിഭാഗത്തിൽ പെട്ട യുവാവ് തന്നെ ഉയർത്തിയിരിക്കുന്നത്. ജനുവരി 25നാണ് ബാഗഡെ നൽകിയ ഹർജി ഫെബ്രുവരി രണ്ടിനാണ് സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചത്. അടുത്ത മാസത്തോടെ ഹർജി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാർത്ഥി പറഞ്ഞു.

എസ്‌സി/എസ്ടി കാറ്റഗറിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് പ്യൂണിന്റെ മകനായ എന്നെയും മന്ത്രിയുടെ മക്കളെയും ഉന്നത ഉദ്യോഗസ്ഥരുടെ മക്കളെയും ഒരുപോലെയാണ് പരിഗണിക്കുന്നത്. മികച്ച വിദ്യാഭ്യാസ സൗകര്യവും പരിശീലനവും അവർക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കുടുംബങ്ങൾക്ക് ജാതി സംവരണം ഒഴിവാക്കണം. വിദ്യാഭ്യാസത്തിലും തൊഴിലിലുമുള്ള ജാതി സംവരണം അർഹതപ്പെട്ടവർക്ക് ലഭിക്കുന്നത് വെറും 20 ശതമാനം മാത്രമാണെന്നും 80 ശതമാനം അർഹതയില്ലാത്തവർക്കാണ് ലഭിക്കുന്നതെന്നും പരാതിക്കാരൻ പറയുന്നു. സാമ്പത്തികമായും സാമൂഹികമായും മുഖ്യധാരയിലുള്ളവർ തങ്ങളുടെ സംവരണം, എൽപിജി സബ്‌സിഡി ഉപേക്ഷിച്ച മാതൃകയിൽ ഉപേക്ഷിക്കാൻ തയ്യാറാകണമെന്നും വിദ്യാർത്ഥി പറയുന്നു.

മധ്യപ്രദേശിലെ മാന്ദ്‌സൗർ ജില്ലയിലെ രാജീവ് ഗാന്ധി ലോ കോളേജിലാണ് വിക്രം പഠിക്കുന്നത്. ബിരുദം പൂർത്തിയാക്കിയ വിക്രം ജനറൽ കാറ്റഗറിയിലാണ് എൽഎൽബി പ്രവേശനം നേടിയത്. ക്ലാസ് നാല് സർക്കാരുദ്യോഗസ്ഥന്റെ മകനായതിനാൽ തനിക്ക് പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകളൊന്നും ലഭിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP