Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉപരിപഠനത്തിന് സ്‌കോളർഷിപ്പിന് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർ അപേക്ഷ നൽകിയത് കഴിഞ്ഞ സെപ്റ്റംബറിൽ; പഠിതാക്കൾ വിദേശത്ത് എത്തിയിട്ടും ഫയലിൽ തീരുമാനമായില്ല; പണം ലഭിക്കാത്തത് കാരണം തങ്ങൾ നട്ടം തിരിയുകയാണെന്നാണ് വിദേശത്തുള്ള വിദ്യാർത്ഥികൾ; ഓവർസീസ് സ്‌കോളർഷിപ്പ് മുടങ്ങുന്നത് ക്രൂരതയായി മാറുമ്പോൾ പ്രതിസന്ധിയിലാകുന്നത് മലയാളി വിദ്യാർത്ഥികളുടെ ജീവിതം; സ്‌കോളർഷിപ്പ് വൈകില്ലെന്നും തീരുമാനം ഉടനെന്നും പിന്നോക്ക വിഭാഗ വികസന വകുപ്പും

ഉപരിപഠനത്തിന് സ്‌കോളർഷിപ്പിന് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർ അപേക്ഷ നൽകിയത് കഴിഞ്ഞ സെപ്റ്റംബറിൽ; പഠിതാക്കൾ വിദേശത്ത് എത്തിയിട്ടും ഫയലിൽ തീരുമാനമായില്ല; പണം ലഭിക്കാത്തത് കാരണം തങ്ങൾ നട്ടം തിരിയുകയാണെന്നാണ് വിദേശത്തുള്ള വിദ്യാർത്ഥികൾ; ഓവർസീസ് സ്‌കോളർഷിപ്പ് മുടങ്ങുന്നത് ക്രൂരതയായി മാറുമ്പോൾ പ്രതിസന്ധിയിലാകുന്നത് മലയാളി വിദ്യാർത്ഥികളുടെ ജീവിതം; സ്‌കോളർഷിപ്പ് വൈകില്ലെന്നും തീരുമാനം ഉടനെന്നും പിന്നോക്ക വിഭാഗ വികസന വകുപ്പും

എം മനോജ് കുമാർ

തിരുവനന്തപുരം: പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്കുള്ള ഓവർസീസ് സ്‌കോളർഷിപ്പ് മുടങ്ങുന്നത് വിദേശ സർവ്വകലാശാലകളിൽ പഠനം നടത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുന്നു. ഉപരിപഠനത്തിനു പത്ത് ലക്ഷം രൂപ വരെ സർക്കാർ ധനസഹായമായി ലഭിക്കുന്ന സ്‌കോളർഷിപ്പിന് അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് ഇതേ വരെ സ്‌കോളർഷിപ്പ് ലഭിച്ചില്ല. വിദ്യാർത്ഥികൾ വിദേശത്ത് പഠനം തുടരവേയാണ് അവർക്ക് അർഹമായ സ്‌കോളർഷിപ്പ് നൽകാതെ അധികൃതരുടെ ക്രൂരത തുടരുന്നത്. സ്‌കോളർഷിപ്പ് തുക ലഭിക്കാത്തത് കാരണം വിദേശത്തുള്ള പല വിദ്യാർത്ഥികളുടെയും ജീവിതം പ്രതിസന്ധിയിലാണ്.

വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന പിന്നോക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ഉറ്റുനോക്കുന്ന ഈ സ്‌കോളർഷിപ്പിന് അപേക്ഷ നൽകിയിട്ടും ഫയൽ നിശ്ചലാവസ്ഥയിലാണ്. പുതിയ പ്രിൻസിപ്പൽ സെക്രട്ടറി ചാർജ് എടുക്കാത്തത് കാരണമാണ് അപേക്ഷകളിലുള്ള തീരുമാനം വൈകുന്നത് എന്നാണ് അറിയുന്നത്.

സ്‌കോളർഷിപ്പിന് അപേക്ഷ നൽകിയിട്ടും പഠനത്തിനായി വിദേശത്ത് എത്തിയിട്ടും അപേക്ഷയുള്ള ഫയലിൽ തീരുമാനം വൈകുന്നത് വിദേശത്തുള്ള വിദ്യാർത്ഥികളുടെ ജീവിതം പ്രതിസന്ധിയിലാണ്. സ്‌ക്രൂട്ടിനി കഴിഞ്ഞ അപേക്ഷയിലെ തീരുമാനങ്ങളാണ് വൈകുന്നത്. ഒരു വർഷം ഇരുപത് വിദ്യാർത്ഥികൾക്കാണ് ഈ സ്‌കോളർഷിപ്പ് നൽകുന്നത്. പക്ഷെ ഇതുവരെ അപേക്ഷകളിൽ തീരുമാനം വന്നില്ല. പണം ലഭിക്കാത്തത് കാരണം തങ്ങൾ നട്ടം തിരിയുകയാണെന്നാണ് വിദേശത്തുള്ള വിദ്യാർത്ഥികൾ മറുനാടനിൽ വിളിച്ച് പരാതി പറഞ്ഞത്.

ഇക്കുറി നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ വിദ്യാർത്ഥികൾ സ്‌കോളർഷിപ്പിന് അപേക്ഷ നൽകിയിരുന്നു. സെപ്റ്റംബർ മുതൽ നൽകപ്പെട്ട അപേക്ഷകളിലെ തീരുമാനമാണ് വൈകുന്നത്. ഒരു നിശ്ചിത തീയതിവരെയേ അപേക്ഷ നല്കാൻ സമയം അനുവദിച്ചിരുന്നുള്ളൂ. അതിനു മുൻപ് തന്നെ വിദ്യാർത്ഥികൾ അപേക്ഷ നൽകിയിരുന്നു. ഇപ്പോൾ ആറുമാസം കഴിഞ്ഞിട്ടും തീരുമാനം വന്നിട്ടില്ല. അപേക്ഷകൾ പരിഗണിക്കാനുള്ള കാബിനെറ്റ് കമ്മറ്റി കൂടിയിട്ടില്ല എന്നാണു വിദ്യാർത്ഥികൾക്ക് അധികൃതർ നൽകിയ മറുപടി. കമ്മറ്റി എപ്പോൾ കൂടും അതുവരെ തങ്ങൾ എന്ത് ചെയ്യും എന്ന ചോദ്യത്തിനും മറുപടി കിട്ടിയിട്ടില്ല. സെപ്റ്റംബർ, ജനുവരി മാസങ്ങളിലാണ് വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി വിദേശത്തേക്ക് പറക്കുന്നത്. ഈ രണ്ടു സമയത്തും വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിച്ചില്ലെങ്കിൽ സ്‌കോളർഷിപ്പുകൊണ്ട് എന്ത് ഗുണം എന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്. നിങ്ങളെ അറിയിക്കും എന്നാണ് പിന്നോക്ക വിഭാഗ ഡിപ്പാർട്ട്‌മെന്റിൽ നിന്നും വിദ്യാർത്ഥികൾക്ക് നൽകിയ മറുപടി. ഇപ്പോൾ ആറുമാസം കഴിഞ്ഞിട്ടും ഫയലിൽ നടപടിയായില്ല.

എല്ലാ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് ലഭിക്കണമെന്നില്ല. പല അപേക്ഷകളും റിജക്റ്റ് ആകാൻ സാധ്യതയുണ്ട്. ഇരുപത് പേർക്കാണ് ഒരു വർഷം സ്‌കോളർഷിപ്പ് നൽകുകയെങ്കിലും എത്തവണ 146 ഓളം അപേക്ഷകൾ ലഭിച്ചിരുന്നു. ഈ അപേക്ഷകൾ സ്‌ക്രൂട്ടിനി നടത്തിയാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. വിദ്യാർത്ഥികളെ സംബന്ധിച്ച് അവർ നേരിടുന്ന പ്രശ്‌നം സ്‌കോളർഷിപ്പ് അവർക്ക് ലഭിച്ചിട്ടുണ്ടോ എന്ന് മാത്രമാണ്. സ്‌കോളർഷിപ്പ് ലഭിച്ചില്ലെങ്കിൽ മറ്റു ധനസമാഹരണ മാർഗങ്ങൾ അവർക്ക് തേടേണ്ടി വരും. ഇങ്ങിനെ ഒരു മാർഗം കുട്ടികൾക്ക് തേടേണ്ടി വരണമെങ്കിൽ സ്‌കോളർഷിപ്പിന്റെ കാര്യത്തിലുള്ള സർക്കാർ നടപടികൾ അറിയണം.

ഇപ്പോൾ ഈ കാര്യത്തിൽ തികഞ്ഞ അനിശ്ചിതാവസ്ഥയാണ് നിലനിൽക്കുന്നത്. ഇതാണ് വിദ്യാർത്ഥികളെ അലട്ടുന്നത്. അപേക്ഷകൾ പതിന്മടങ്ങ് വർധിച്ചത് കാരണം സ്‌ക്രൂട്ടിനി തന്നെ വൈകി എന്നാണ് പിന്നോക്ക വിഭാഗ ഡിപ്പാർട്ട്‌മെന്റ് അധികൃതർ മറുനാടനോട് പറഞ്ഞത്. ഇനി പ്രിൻസിപ്പൽ സെക്രട്ടറി അനുമതി നൽകണം. വകുപ്പിന് പുതിയ പ്രിൻസിപ്പൽ സെക്രട്ടറി വരുന്നുണ്ട്. സെക്രട്ടറി വന്നാൽ തീരുമാനം വൈകില്ല-വകുപ്പ് അധികൃതർ പറയുന്നു.

പിന്നോക്ക വിഭാഗ വികസനവകുപ്പ് ഡയരക്ടർ നൽകുന്ന വിശദീകരണം:

ഉപരിപഠനത്തിനു വിദേശത്ത് പോകുന്ന പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്‌കോളർഷിപ്പാണ് ഇത്. പത്ത് ലക്ഷം രൂപ വരെ സ്‌കോളർഷിപ്പ് നൽകും. ലിസ്റ്റ് വെരിഫൈ ചെയ്ത് പോയിട്ടുണ്ട്. ഇനി കമ്മറ്റിയുടെ തീരുമാനം വരണം. ഈ തീരുമാനത്തിനു അതിന്റെതായ സമയം എടുക്കും. ഈ കാര്യത്തിൽ താമസം വന്നിട്ടില്ല. സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് ഇനി താമസം വരില്ല. അടുത്ത് തന്നെ സ്‌കോളർഷിപ്പ് വിദ്യാർത്ഥികൾക്ക് നൽകും- പിന്നോക്ക വിഭാഗ വികസനവകുപ്പ് ഡയരക്ടർ ശ്രീവിദ്യ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP