Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിളങ്ങുന്ന ഇന്ത്യയുടെ കഥ പറയുന്ന മോദിയുടെയും അമിത്ഷായുടെയും ഗുജറാത്തിലെ ചേരികളിൽ തിങ്ങിപ്പാർക്കുന്നത് ആയിരങ്ങൾ; അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത പട്ടിണിപാവങ്ങളെ അമേരിക്കൻ പ്രസിഡന്റിന്റെ കണ്ണിൽപെടാതിരിക്കാൻ കെട്ടുന്നത് വന്മതിലും; അഹമ്മദാബാദിലെ വിവാദ മതിലിനെതിരെ സമരവുമായി മലയാളി സാമൂഹികപ്രവർത്തക; അശ്വതി ജാല തുറന്നുകാട്ടുന്നത് ഗുജറാത്തിലെ മനുഷ്യരുടെ ദൈന്യതയും

തിളങ്ങുന്ന ഇന്ത്യയുടെ കഥ പറയുന്ന മോദിയുടെയും അമിത്ഷായുടെയും ഗുജറാത്തിലെ ചേരികളിൽ തിങ്ങിപ്പാർക്കുന്നത് ആയിരങ്ങൾ; അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത പട്ടിണിപാവങ്ങളെ അമേരിക്കൻ പ്രസിഡന്റിന്റെ കണ്ണിൽപെടാതിരിക്കാൻ കെട്ടുന്നത് വന്മതിലും; അഹമ്മദാബാദിലെ വിവാദ മതിലിനെതിരെ സമരവുമായി മലയാളി സാമൂഹികപ്രവർത്തക; അശ്വതി ജാല തുറന്നുകാട്ടുന്നത് ഗുജറാത്തിലെ മനുഷ്യരുടെ ദൈന്യതയും

മറുനാടൻ ഡെസ്‌ക്‌

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാനിരിക്കെ അഹമ്മദാബാദിലെ ചേരി മതിൽ കെട്ടി മറയ്ക്കുന്നതിനെതിരെ സമരവുമായി മലയാളി മനുഷ്യാവകാശ പ്രവർത്തകയായ തിരുവനന്തപുരം സ്വദേശി അശ്വതി ജ്വാല. ഫേസ്‌ബുക്കിലൂടെയാണ് അശ്വതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സർദാർ നഗറിലെ ഇന്ദിരാ ബ്രിഡ്ജിലേക്കുള്ള റോഡിലാണ് അശ്വതിയുടെ സമരം നടക്കുന്നത്.

ഒരു സർക്കാരിനും അതിഥികൾക്കും എതിരായല്ല ഈ സമരം. ഇതു പോലെ അതിഥികൾക്കു മുമ്പിൽ മറച്ചു പിടിക്കേണ്ട അംഗങ്ങൾ നമ്മുടെ കുടുംബത്തിൽ ഉണ്ടാകരുത്. പുഴുക്കളെപ്പോലെയാണ് ഈ മനുഷ്യർ ഇപ്പോൾ ഇവിടെ ജീവിക്കുന്നത്. ഇവരെ ആർക്കു മുന്നിലും അഭിമാനത്തോടെ നിൽക്കാവുന്ന ജീവിത നിലവാരത്തിലേയ്ക്ക് ഉയർത്തേണ്ട ബാധ്യത ഭരണകൂടങ്ങൾക്കുണ്ട്. ആ ഭരണകൂടങ്ങൾ അതിൽ പുറകോട്ടു പോയാൽ അതിനെതിരെ ശബ്ദമുയർത്തേണ്ട ഉത്തരവാദിത്വം ഓരോ പൗരനും ഉണ്ടെന്നും അശ്വതി ജ്വാല പറയുന്നു.

ചേരിയിലെ അതിദയനീയ സ്ഥിതി ഫേസ്‌ബുക്ക് ലൈവിലൂടെ കഴിഞ്ഞ ദിവസം അശ്വതി ജ്വാല പുറംലോകത്തെ അറിയിച്ചിരുന്നു. രണ്ടായിരം കുടുംബങ്ങളിലായി അയ്യായിരത്തോളം ആളുകൾ പാർക്കുന്ന കുടിലുകൾ ട്രംപ് റോഡ് ഷോ നടത്തുന്ന പാതക്കരികിലാണ്. ഇത് കണ്ണിൽപെടാതിരിക്കാനുള്ള മതിൽ നിർമ്മാണം തകൃതിയായി നടക്കുന്നതും വീഡിയോയിൽ കാണാം. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ചേരിയുടെ ദയനീയ മുഖമാണ് ജ്വാല പുറംലോകത്തിന് കാട്ടിക്കൊടുത്തത്.

സമരപ്രഖ്യപനവുമായി അശ്വതി ജ്വാലയുടെ ഫേസ്‌ബുക്ക് പോസ്റ്റ്..

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി അഹമ്മദാബാദിലെ ചേരികളിലെ കുറച്ച് മനുഷ്യരെ മതിൽ കെട്ടി മറയ്ക്കുന്നു എന്ന വാർത്ത ഒരു നടുക്കത്തോടെയാണ് കേട്ടത്. അടുത്ത വണ്ടിക്ക് ഇവിടെയെത്തി. കാണുന്നതും കേൾക്കുന്നതുമായ അനുഭവങ്ങൾ കരളലിയിക്കുന്നതാണ്. ഇവ മനസ്സിൽ ഏൽപ്പിക്കുന്ന പൊള്ളൽ ഈ വിഷയത്തിൽ സമരമുഖത്തേയ്ക്കിറങ്ങാൻ പ്രേരിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മതിൽ നിർമ്മാണം നടക്കുന്ന അഹമ്മദാബാദ് സർദാർ നഗറിലെ ഇന്ദിരാ ബ്രിഡ്ജിലേക്കുള്ള റോഡിൽ ഇന്നു മുതൽ പ്രതിഷേധ സൂചകമായി നിരാഹാര സമരം ആരംഭിക്കുകയാണ്.

ഒരു സർക്കാരിനും അതിഥികൾക്കും എതിരായല്ല ഈ സമരം. ഇതു പോലെ അതിഥികൾക്കു മുമ്പിൽ മറച്ചു പിടിക്കേണ്ട അംഗങ്ങൾ നമ്മുടെ കുടുംബത്തിൽ ഉണ്ടാകരുത്. പുഴുക്കളെപ്പോലെയാണ് ഈ മനുഷ്യർ ഇപ്പോൾ ഇവിടെ ജീവിക്കുന്നത്. ഇവരെ ആർക്കു മുന്നിലും അഭിമാനത്തോടെ നിൽക്കാവുന്ന ജീവിത നിലവാരത്തിലേയ്ക്ക് ഉയർത്തേണ്ട ബാധ്യത ഭരണകൂടങ്ങൾക്കുണ്ട്. ആ ഭരണകൂടങ്ങൾ അതിൽ പുറകോട്ടു പോയാൽ അതിനെതിരെ ശബ്ദമുയർത്തേണ്ട ഉത്തരവാദിത്വം ഓരോ പൗരനും ഉണ്ട്...

'ഇതുകൊണ്ട് ഞങ്ങൾക്ക് താമസിക്കാൻ നല്ലൊരു വീട് കിട്ടുമോ ചേച്ചീ...??' നിങ്ങൾക്ക് വേണ്ടി സമരം ചെയ്യാൻ തയ്യാർ എന്ന് വാഗ്ദാനം ചെയ്തപ്പോൾ ഇവിടത്തെ ഒരു കൊച്ചു കുട്ടി ചോദിച്ചതാണ്. 'ശ്രമിച്ചു നോക്കാം' എന്നൊരു മറുപടി കൊടുത്തിട്ടുണ്ട്. അതിന് വേണ്ടി ഏതറ്റം വരെയും പോകും എന്ന തീരുമാനം മനസ്സിൽ എടുത്തിട്ടുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP