Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ വിവാഹ ശേഷം ഭർതൃവീട്ടിൽ പോയപ്പോൾ തോന്നിയത് അറക്കാൻ കൊണ്ടു പോകുന്ന അവസ്ഥ; 18ാം വയസിൽ വിവാഹമോചിത; 'കെട്ടിച്ചൊല്ലിയവൾ' എന്ന വിളികൾക്കൊടുവിൽ കാലെടുത്ത വെച്ച രണ്ടാം ദാമ്പത്യവും നരകമായി; ആദ്യ രാത്രിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചു രണ്ടാം ഭർത്താവ്; ഗർഭിണിയായപ്പോൾ വയറ്റത്ത് ചവിട്ടിക്കലക്കിയും ക്രൂരത; വീടു വിട്ടിറങ്ങി എത്തിയതുകൊച്ചിയിൽ; ജിമ്മിൽ തുടങ്ങിയ രണ്ടാം ജീവിതം എത്തിച്ചത് ബാഗ്ലൂരിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറായി; തീയിൽ കുരുത്ത ജാസ്മിൻ മൂസയുടെ ജീവിതകഥ

ആദ്യ വിവാഹ ശേഷം ഭർതൃവീട്ടിൽ പോയപ്പോൾ തോന്നിയത് അറക്കാൻ കൊണ്ടു പോകുന്ന അവസ്ഥ; 18ാം വയസിൽ വിവാഹമോചിത; 'കെട്ടിച്ചൊല്ലിയവൾ' എന്ന വിളികൾക്കൊടുവിൽ കാലെടുത്ത വെച്ച രണ്ടാം ദാമ്പത്യവും നരകമായി; ആദ്യ രാത്രിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചു രണ്ടാം ഭർത്താവ്; ഗർഭിണിയായപ്പോൾ വയറ്റത്ത് ചവിട്ടിക്കലക്കിയും ക്രൂരത; വീടു വിട്ടിറങ്ങി എത്തിയതുകൊച്ചിയിൽ; ജിമ്മിൽ തുടങ്ങിയ രണ്ടാം ജീവിതം എത്തിച്ചത് ബാഗ്ലൂരിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറായി; തീയിൽ കുരുത്ത ജാസ്മിൻ മൂസയുടെ ജീവിതകഥ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ മുന്നോട്ടു പോകാൻ സാധിക്കാതെ തളർന്നു പോകുന്ന നിരവധി പേരെ നമുക്കിടയിൽ കാണാൻ സാധിക്കും. എന്നാൽ ഈ പ്രാരാബ്ധങ്ങളെ അതിജീവിച്ചു മുന്നോട്ടു പോകുന്നവരുടെ കഥകൾ ലോകത്തിന് ആവേശം പകർന്നിട്ടുണ്ട്. ഇത്തരക്കാർക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. അത്തരത്തിൽ ഇപ്പോൾ ദേശീയ മാധ്യമങ്ങളിൽ പോലും വാർത്തയിൽ ഇടംപിടിച്ച വ്യക്തിയാണ് ജാസ്മിൻ എം മൂസ എന്ന കോഴിക്കോട്ട് മുക്കം സ്വദശിനിയായ പെൺകുട്ടി. മുക്കമെന്ന ഗ്രാമത്തിൽ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ അംഗമായ സാധു പെൺകുട്ടി ഇന്ന് ബംഗളുരുവിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറാണ്.

ജീവിതത്തിലെ കഠിനമായ വെല്ലുവിളികളെ അതിജീവിച്ച കഥയാണ് ജാസ്മിൻ എം മൂസയുടേത്. കോഴിക്കോട് മുക്കം സ്വദേശിനിയായ ഇവർ ജീവിതത്തിൽ ഉടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. മലബാറിലെ അന്നത്തെ മുസ്ലിം പെൺകുട്ടികൾക്ക് പൊതുവായി സംഭവിച്ച കാര്യം തന്നെയാണ് ജാസ്മിന്റെ ജീവിതത്തിലും സംഭവിച്ചത്. 18 തികയുമ്പോൾ തന്നെ അവളെ വീട്ടുകാർ വിവാഹം ചെയ്തു അയച്ചു. ഈ ജീവിതം നരകതുല്യമായി മാറുകയാണ് പിന്നീടുണ്ടായത്. ആദ്യ വിവാഹം പരാജയപ്പെട്ടതിന് പിന്നാലെ രണ്ടാം വിവാഹത്തിൽ കടുത്ത ഗാർഹിക പീഡനങ്ങളും ഈ യുവതിക്ക് നേരിടേണ്ടി വന്നു.

ഇങ്ങനെ ദുരിത ജീവിതം താണ്ടിയർ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നത് കരുത്തയായാണ്. വീടു വിട്ടിറങ്ങിയവൾ എത്തിപ്പെട്ടതുകൊച്ചിയിൽ. അവിടെ ചിലരുടെ സഹായത്തോടെ ജിമ്മിൽ സഹായിയായി ചേർന്നു. ഫിറ്റ്‌നസ് രംഗത്തേക്ക് ചുവടവെച്ച ജാസ്മിൻ സ്വന്തം കാലുകളിൽ നിൽക്കുകയും സ്വതന്ത്രനാക്കുകയും ചെയ്തു. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു സർട്ടിഫൈഡ് ഫിറ്റ്‌നസിലെ പരിശീലകയാണ് ഇന്നവർ. ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്ന എല്ലാവർക്കും പ്രചോദനമാണ് ജാസ്മിൻ. സോഷ്യൽ മീഡിയയിൽ സജീവമായ ജാസ്മിൻ ടിക് ടോക് വീഡിയോകൾ വഴിയും ശ്രദ്ധേയയാണ്.

അടുത്തിടെ ഒരു യുട്യൂബ് ചാനലിനോട് ജാസ്മിൻ തന്റെ ജീവിതം തുറന്നു പറഞ്ഞതോടെ അവളുടെ അതിജീവന കഥ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ആത്മവിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ് ജാസ്മിൻ. തീയിൽ കുരുത്തവൾ എന്ന വിശേഷണത്തോടെയാണ് ജാസ്മിൻ എം മൂസയെ ഇന്ന് സോഷ്യൽ മീഡിയയും കൊണ്ടാടുന്നത്. ദേശീയ മാധ്യമങ്ങളിലും കേരളാ പെൺകുട്ടിയുടെ അതിജീവനകഥയെന്ന നിലയിലാണ് ജാസ്മിൻ ഇപ്പോൾ ചർച്ചയാകുന്നത്.

ജാസ്മിൻ സ്വന്തം അനുഭവം വിവരിച്ചത് ഇങ്ങനെയായിരുന്നു:

'18 ആം വയസിൽ വിവാഹിതയായ ആളാണ് ഞാൻ. അന്ന് പഠിച്ചു കൊണ്ടിരിക്കവേയാണ് അവിചാരിതമായി വിവാഹം നടന്നത്. എന്റെ കല്യാണമാണ് നടക്കുന്നതെങ്കിലും എനിക്ക് ഒരു റോളും ഉണ്ടായിരുന്നില്ല. വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചു വിവാഹം നടത്തുകായിരുന്നു. അന്ന് വിവാഹം കഴിഞ്ഞ് ഭർത്ാവിന്റെ വീട്ടിലേക്ക് പോകുമ്പോൾ അറക്കാൻ കൊണ്ടുപോകുന്ന അവസ്ഥ. ആദ്യരാത്രി അയാൾ റൂമിലേക്ക് കടന്ന് വന്നപ്പോൾ പ്രേതത്തെ കണ്ട അവസ്ഥ ആയിരുന്നു. അന്നായിരുന്നു താൻ ഭർത്താവിനെ ആദ്യമായി കാണുന്നത്. ഭർത്താവിനെ കണ്ട് ഞാൻ ബഹളം വെച്ചു, വീട്ടുകാരെല്ലാം ഓടി വന്നു. ചെറിയ കുട്ടി ആയിരുന്നല്ലൊ ഞാൻ. അത് ആ നാട്ടിലൊക്കെ ഇങ്ങനെ തന്നെയാണ്. കല്യാണം കഴിഞ്ഞ് പോകുന്ന കുട്ടികൾക്ക് ഈ അനുഭവം തന്നെയാണ് മിക്കപ്പോഴും'.

'എന്റെ ഭർത്താവിന് ഓട്ടിസം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഒരു വർഷം എന്റെ വീട്ടിൽ നിന്നു. ഇതിനിടയ്ക്ക് ഒരു ജോലി കിട്ടി. ഒരു വർഷം കഴിഞ്ഞപ്പോൾ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. കല്യാണത്തിനും എനിക്ക് വോയിസ് ഉണ്ടായിരുന്നില്ല. ഡിവോഴ്‌സിനും അങ്ങനെ തന്നെയായിരുന്നു. ആളുകൾ കൂടിയിരുന്ന് മൂന്ന് ത്വലാഖ് വിളിച്ചു. വിവാഹമോചിതയായി. സന്തോഷമായി.'

'ഞാൻ ഹാപ്പി ആയിരുന്നു. നമ്മുടെ മുകളിലുള്ള ഒരു കയർ പൊട്ടിയപ്പോഴുള്ള അവസ്ഥ. 'കെട്ടിച്ചൊല്ലിയവൾ' എന്ന പേരായിരുന്നു പിന്നെ എനിക്കുണ്ടായിരുന്നത്. 21 വയസായപ്പോൾ രണ്ടാം വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചു. വളരെ ഓപ്പണായുള്ള ഒരു ജിമ്മനായിരുന്നു പെണ്ണ് കാണാൻ വന്നത്. 'അയാളോട് എല്ലാ കാര്യവും ഞാൻ തുറന്നു പറഞ്ഞു. 18 വയസിൽ വിവാഹമോചിതയായെന്നും കന്യകയാണെന്നും അടക്കമുള്ള കാര്യങ്ങൾ പറഞ്ഞു. എല്ലാ കാര്യവും തുറന്നു പറഞ്ഞപ്പോൾ കഴിഞ്ഞത് കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് വെണ്ടിയിരുന്ന മറുപടിയും അതായിരുന്നു. അങ്ങനെ രണ്ടാംവിവാഹം കഴിഞ്ഞു.'

'സന്തോഷത്തിൽ നിൽക്കുന്ന ആദ്യരാത്രി. റൂമിൽ കയറി വന്നപ്പോൾ അയാൾ ആദ്യം ചെയ്തത് എന്റെ മോന്തയ്ക്ക് ഒരു അടി അടിച്ചതായിരുന്നു. എന്ത്, എങ്ങനെ, എന്തിന് ഒന്നും എനിക്ക് മനസിലായില്ല. നിന്ന നിൽപ്പിൽ ഫ്രീസ് ആയി പോയി. രണ്ടാം ചരക്കായ അന്നെ കെട്ടിയത് ഇതൊക്കെ സഹിച്ച് നിക്കാൻ പറ്റുമെങ്കിൽ നിന്നാ മതിയെന്ന് പറഞ്ഞ്. എന്റെ കാലുകൾ കെട്ടിയിട്ട് അയാൾ എന്നെ ക്രൂരമായി ഉപദ്രവിച്ചു. പീഡിപ്പിച്ചു. ആ ഒരു നിമിഷത്തിൽ തന്നെ ഞാൻ മരിച്ചു. കല്യാണം കഴിഞ്ഞാൽ ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് ഞാൻ എന്നെ തന്നെ പഠിപ്പിക്കാൻ ശ്രമിച്ചു. കൊക്കെയ്ൻ ഉപയോഗിക്കുന്ന ആളായിരുന്നു പുള്ളി. മടുത്ത സമയമായിരുന്നു. പുറത്തുള്ളവർക്ക് മുന്നിൽ പെർഫക്ട് കപ്പിൾ ആയിരുന്നു ഞങ്ങൾ. എന്റെ വീട്ടുകാരെല്ലാം ഹാപ്പി ആയിരുന്നു.'

'രണ്ട് മാസത്തോളം ഇങ്ങനെ തന്നെ ആയിരുന്നു. അപ്പോഴാണ് ഗർഭിണി ആണെന്ന് അറിഞ്ഞത്. അതുവരെ ഇല്ലാതിരുന്ന ഹാപ്പി എനിക്ക് ഉണ്ടായി. ഗർഭിണി ആണെന്ന് പറഞ്ഞതേ ഓർമയുള്ളു, അയാളെന്റെ വയറ്റിൽ ആഞ്ഞ് ചവിട്ടി. ഉമ്മയെ വിളിച്ച് വരുത്തി വീട്ടിലേക്ക് പോയി. അപ്പോഴും ആരും ഒന്നും അറിഞ്ഞിരുന്നില്ല.''അങ്ങനെ ആശുപത്രിയിൽ പോയി. സർജറി ചെയ്യാൻ ഡോക്ടർ പറഞ്ഞു. സർജറി ചെയ്തില്ലെങ്കിൽ മരിച്ച് പോകുമെന്ന് ഡോക്ടർ പറഞ്ഞു. ഇതോടെ സർജറി താമസിപ്പിക്കാൻ അയാൾ ശ്രമിച്ചു. അപ്പോഴാണ് എന്റെ ഉമ്മയ്ക്ക് എന്തൊക്കെയോ മനസിലാകുന്നത്. സർജറി കഴിഞ്ഞപ്പോൾ അയാൾ വിളിച്ച് മൊഴി ചൊല്ലണമെന്ന് പറഞ്ഞു.'

'കുഞ്ഞ് മരിച്ചു. ഡിപ്രഷനിൽ ആയി. എന്റെ ജീവിതം നശിപ്പിച്ച അയാളെ വെറുതേ വിടാൻ ഞാനുദ്ദേശിച്ചില്ല. പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് ഉമ്മയേയും അയാൾ കൈവെച്ചു. അതോടെ അത് ക്രിമിനൽ കേസ് ആയി മാറി. അയാളെ റിമാൻഡ് ചെയ്തു. ജയിലിലിട്ടു. എന്റെ കേസിലും റിമാൻഡ് ചെയ്തു, പിന്നെ പുറത്തിറങ്ങി. അതുവരെ വീട്ടുകാർക്ക് മത്രം വേണ്ടി ജീവിച്ച ഞാൻ, പിന്നെ എനിക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു. എന്റെ ടൈം വേസ്റ്റ് ആകാൻ പാടില്ല അതോണ്ട് കേസ് ഒത്തുതീർപ്പാക്കി. ഞാൻ വീട് വിട്ടിറങ്ങി. വീട്ടുകാരെ കുറിച്ചുള്ള ചിന്തകൾ മറന്ന് എനിക്ക് വേണ്ടി മത്രം ജീവിക്കാൻ തീരുമാനം കൈക്കൊള്ളുകയായിരുന്നു.

കൊച്ചിയിലെത്തി. ജിമ്മിൽ ജോലി കിട്ടി. താമസിക്കുന്ന സ്ഥലത്തെ ആന്റി അവരുടെ മകളെ പോലെ തന്നെ കെയർ ചെയ്തു. തുടർന്ന് ബാംഗ്ലൂർ പോയി, ഫിറ്റ്നസ് ട്രെയിനർ ആകാൻ പരിശീലനം നടത്തി. അങ്ങനെ ട്രെയിനർ ആയി, ഇപ്പോൾ ഞാനൊരു ട്രെയിനർ. ഇപ്പോൾ ഞാൻ എനിക്ക് വേണ്ടി ജീവിക്കുന്നു. നമ്മുടെ ജീവിതം രക്ഷപെടണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം' - ജാസ്മിൻ ജോഷ് ടോക്‌സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജാസ്മിന്റെ അനുഭവം എല്ലാവർക്കും പ്രചോദനകരമാണെന്നാണ് സോഷ്യൽ മീഡിയയും അഭിപ്രായപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP