Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടാസ്‌കിനിടയിൽ ജെസ്ലയെ പിന്നിലൂടെ വട്ടത്തിൽ ചുറ്റിപ്പിടിച്ച് രജിത് കുമാർ; അനാവശ്യമായി തന്റെ ദേഹത്ത് കയറിപ്പിടിച്ചെന്ന ആരോപണവുമായി ജെസ്ല എത്തിയതോടെ രംഗം കലുഷിതം; അനാവശ്യമായി 25 വയസുള്ള ഒരു പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിച്ചത് ശരിയായില്ലെന്ന് മഞ്ജുവിന്റെ വിമർശനം; രജിത്തിനെ പിന്തുണത്ത് വീണ; ചേച്ചിയുടെ ശരീരത്തിൽ കയറിപ്പിടിച്ചാൽ എങ്ങനെ പ്രതികരിക്കുമെന്ന് യുക്തിവാദി നേതാവിന്റെ മറുപടിയും; ഫുക്രുവിനെ ചുംബിച്ചത് ശരിയാണോയെന്ന് മഞ്ജുനോട് രജിത്ത് ഫാൻസ്

മറുനാടൻ ഡെസ്‌ക്‌

പ്രേക്ഷക പ്രീതിനേടി മുന്നേറുന്ന ഷോയാണ് ബിഗ്ബോസ്. ബിഗ്ബോസിൽ ഏറ്റവുമധികം തർക്കത്തിനു വഴിമരുന്നിടുന്നത് ലക്ഷ്യറി ടാസ്‌കുകളാണ്. ടാസ്‌കിനിടയിലെ തർക്കങ്ങളാണ് പലപ്പോഴും ഹൗസിൽ അടിപിടിയിലേക്ക് വരെ എത്തുന്നത്. എന്നാൽ ഇപ്പോൾ ഹൗസിൽ രജിത്തിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കയാണ് മത്സരാർത്ഥിയായ ജസ്ല.ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ്ബോസിൽ ഇപ്പോൾ മത്സരാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉള്ളത്. ഷോയിൽ നിന്നും നിരവധി പേരാണ് ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന ്പുറത്തേക്ക് പോയത്. എന്നാൽ ഇപ്പോഴും ഹൗസിനുള്ളിൽ വഴമക്കിനും തർക്കത്തിനും ഒരു കുറവുമിനല്ലെന്നതാണ് സത്യം. എണ്ണത്തിൽ കുറവ് വന്നിട്ടും മത്സരാർത്ഥികൾ തമ്മിൽ വലിയ രീതിയിൽ തർക്കം നടക്കുന്നുണ്ട്.

ഹൗസിനുള്ളിൽ ഏറ്റവുമധികം തർക്കങ്ങൾ നടക്കുന്നത് ടാസ്‌കുകൾക്കിടയിലാണ്. അധികവും ലക്ഷ്യറി ടാസ്‌കിനിടെയാണ് വലിയ തർക്കങ്ങളും വാഗ്വാദ്ധങ്ങളുമൊക്കെ നടക്കുന്നത്. കഴിഞ്ഞ ദിവസവും ബിഗ്ബോസിൽ സമാന സംഭവമാണ് ഉണ്ടായത്. രണ്ടു ടീമായി തിരിഞ്ഞായിരുന്നു കളിയെങ്കിലും പൊതുവിൽ ഹൗസിലെ എല്ലാവരും രജിത്തിനെ പുറത്താക്കാനും ആക്രമിക്കാനുമാണ് മത്സരാർത്ഥികൾ ശ്രമിച്ചത്. ടാസ്‌ക് ഒടുവിൽ ഫുക്രുവും രജിത്തുമായുള്ള തർക്കത്തിൽ അവസാനിക്കുകയും ചെയ്തിരുന്നു. വലിയ തർക്കങ്ങളും ശാരീരികമായ ആക്രമണങ്ങളുമാണ് കഴിഞ്ഞ ടാസ്‌കിൽ ബിഗ്ബോസിൽ നടന്നത്.

കൃത്യമായ നിയമങ്ങളും നിബന്ധനകളുമുള്ള കളിയാണ് ബിഗ് ബോസ്. മത്സരത്തിൽ മുന്നേറാൻ മത്സരാർത്ഥികൾക്ക് പലപ്പോഴും പല കുതന്ത്രങ്ങളും പയറ്റേണ്ടി വരും.അത്തരത്തിൽ നിൽക്കാൻ സാധിക്കാത്തവർ ഷോയിൽ നിന്നും പുറത്താകുകയും ചെയ്യും. കഴിഞ്ഞ ദിവസം നടന്ന ബിഗ്ബോസ് ലക്ഷ്യറി ടാസ്‌കിനിടെ വലിയ തർക്കങ്ങളും പിടിവാദങ്ങളും ഉണ്ടായിരുന്നു. എന്നാൽ ലക്ഷ്യറി ടാസ്‌കിനി പിന്നാലെ രജിത്തിനെതിരെ മറ്റൊരു ആരോപണവുമായി ജസ്ല എത്തുകയായിരുന്നു. ലക്ഷ്വറി ബജറ്റ് ടാസ്‌കിനിടയിലാണ് അത്തരത്തിൽ ഒരു ആരോപണം ജസ്ല ഉയർത്തിയത്. ടാസ്‌കിന്റെ സമയത്തു അല്ലാതെ രജിത്കുമാർ തന്നെ അനാവശ്യമായി ദേഹത്തു കയറിപ്പിടിച്ചു എന്നായിരുന്നു ജസ്ലയുടെ ആരോപണം.ടാസ്‌കിൽ എതിർഗ്രൂപ്പുകളിൽ ആയിരുന്നു ജസ്ലയും രജിത്തും.

ബസർ ശബ്ദം കേൾക്കുമ്പോൾ എതിരാളികളായ ജസ്ലാ ഉൾപ്പെടെ ഉള്ളവരെ കീഴ്‌പ്പെടുത്തി പ്രതിമയിൽ ബന്ധിപ്പിച്ച പൂട്ടുകൾ അഴിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷെ ബസർ മുഴങ്ങുന്നതിനു മുൻപേ തന്നെ ഇരുഗ്രൂപ്പുകളിലും ഉൾപ്പെട്ടവർ മത്സരത്തിനായി നിലയുറപ്പിച്ചിരുന്നു. പക്ഷേ ഈ സമയത്തു ആരും കയ്യാങ്കളിക്ക് മുതിർന്നിരുന്നില്ല. ഇതിനിടയിലാണ് ജസ്ലയെ രജിത് വട്ടത്തിൽ ചുറ്റിപ്പിടിച്ചു എടുത്തു മാറ്റാൻ ശ്രമിച്ചത്. ജസ്ലക്ക് പിന്നിൽ നിന്ന് ഒന്നിലധികം തവണ രജിത് ജസ്ലയെ ചുറ്റിപ്പിടിക്കുന്നത് ക്യാമറയിൽ കാണാമായിരുന്നു. ഇതിനെതിരെ രൂക്ഷമായാണ് ജസ്ല പ്രതികരിച്ചത്. മത്സരത്തിന് ഇടയിൽ ദേഹത്ത് സ്പർശിക്കാം, പക്ഷെ ബസർ ശബ്ദം മുഴങ്ങുന്നതിനു മുൻപ് തന്നെ കയറി പിടിക്കരുതെന്നു ജസ്ല പറഞ്ഞു. ജസ്ലയെ ആയിരുന്നു മറ്റുള്ളവരും പിന്തുണച്ചത്.

എന്നാൽ ശാരീരികമായി ഉപദ്രവിക്കുക എന്ന റൂട്ട് ആരാണ് കൊണ്ടുവന്നത് എന്നായിരുന്നു രജിത്തിനെ പിന്തുണച്ച് വീണയുടെ ചോദിച്ചത്. പക്ഷെ 'ചേച്ചിയുടെ ശരീരത്തിൽ ആരെങ്കിലും അങ്ങനെ പിടിച്ചാൽ ചേച്ചി സമ്മതിക്കുമോ' എന്നായിരുന്നു ജസ്ലയുടെ ചോദ്യം. പക്ഷെ തന്റെ ചോദ്യം ആവർത്തിക്കുകയായിരുന്നു വീണ. പിടിക്കേണ്ട സ്ഥലത്തു മാത്രമേ പിടിക്കാവൂ എന്നായിരുന്നു ജസ്ലയുടെ മറുപടി. പക്ഷെ മനഃപൂർവ്വം ഇങ്ങനെ ആരെങ്കിലും ചെയ്യുമോ എന്നായിരുന്നു മഞ്ജു ചോദിച്ചത്. മനഃപൂർവ്വം ആരും ചെയ്തില്ലെന്നും ഈ വീട്ടിൽ അങ്ങനെയാരും ചെയ്യില്ലെന്നും ജസ്ല പറഞ്ഞു. പക്ഷെ ടാസ്‌ക് ബസറിനു മുൻപ് ദേഹത്തു കയറിപ്പിടിക്കുന്നത് ശരിയല്ലെന്ന് ജസ്ല കൂട്ടിച്ചേർത്തു.

ദൈവമാണ് തന്നെക്കൊണ്ട് അത് നിർത്താൻ തോന്നിച്ചത് എന്നായിരുന്നു രജിത്തിന്റെ ആത്മഗതം. വീണയ്ക്ക് അങ്ങനെ ചോദിക്കാൻ തോന്നിയതിന് രജിത് വീണയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ബിഗ് ബോസ് വീട്ടിൽ ആദ്യമായാണ് ഒരാൾ തന്നെ അനുകൂലിച്ചു സംസാരിക്കുന്നത് എന്നും രജിത് പറയുന്നു. എന്നാൽ രജിനെ പിന്താങ്ങിയും ഹൗസിൽ ശബ്ദമുയർന്നതോടെ ഇനി ബിഗ്ബോസിൽ അടുമപ്പക്കാർ തമ്മിലാകും മത്സരമെന്നും പ്രേക്ഷകർ പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP