Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമിത്ഷായെ കണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി; ചർച്ച ചെയ്തത് ഡൽഹിയുടെ വികസന വിഷയങ്ങളും; വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചെന്ന് അരവിന്ദ് കെജ്രിവാൾ

അമിത്ഷായെ കണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി; ചർച്ച ചെയ്തത് ഡൽഹിയുടെ വികസന വിഷയങ്ങളും; വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചെന്ന് അരവിന്ദ് കെജ്രിവാൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി മൂന്നാം തവണയും അധികാരമേറ്റ അരവിന്ദ് കെജ്രിവാൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ സന്ദർശിച്ചു. അമിത് ഷായുടെ ഔദ്യോഗിക വസതിയിലെത്തിയാണ് കെജ്രിവാൾ ഡൽഹിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഇരുനേതാക്കളും തമ്മിൽ നേരിൽ കാണുന്നത്.

ഡൽഹിയുടെ വികസനത്തിനായി ഒന്നിച്ച് പ്രവർത്തിക്കാമെന്ന് ഇരുവരും തീരുമാനിച്ചതായി സന്ദർശനത്തിന് ശേഷം കെജ്‌രിവാൾ പ്രതികരിച്ചു. ''ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചു. ഡൽഹിയുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്തു. ഡൽഹി വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് തീരുമാനിച്ചതായും കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ 16നാണ് ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കഴിഞ്ഞ മന്ത്രിസഭയിൽ ജലവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇത്തവണ മറ്റ് വകുപ്പുകളില്ല. തൊഴിൽ, നഗര വികസനം എന്നിവയ്‌ക്കൊപ്പം സത്യേന്ദ്ര കുമാർ ജെയിനാണ് ജലവകുപ്പിന്റെ ചുമതല വഹിക്കുക. പരിസ്ഥിതി, തൊഴിൽ, വികസനം എന്നിവ ഗോപാൽ റായിയും വനിത ശിശുക്ഷേമ വകുപ്പുകളുടെ ചുമതല രാജേന്ദ്ര പാൽ ഗൗതമും വഹിക്കും.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വകുപ്പുകളിൽ മാറ്റമില്ല. വിദ്യാഭ്യാസം, ധനം, ടൂറിസം ഉൾപ്പടെ പതിനൊന്ന് വകുപ്പുകളുടെ ചുമതലയാണ് മനീഷ് സിസോദിയ വഹിക്കുന്നത്. ഇമ്രാൻ ഹുസ്സൈൻ ഭക്ഷ്യ സിവിൽ സപ്ലൈസും കൈലോഷ് ഖെലോട്ട് നിയമം, ട്രാൻസ്‌പോർട്ട് തുടങ്ങിയ വകുപ്പുകളുമാണ് വഹിക്കുന്നത്. 70 അംഗ ഡൽഹി നിയമസഭയിൽ 62 സീറ്റുകളാണ് ആംആദ്മി സർക്കാർ നിലനിർത്തിയത്. എട്ട് സീറ്റുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP