Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഹ്‌സിൻ സഹായം - പൊതു പിരിവ് ഇല്ലെന്ന് ഉറപ്പുവരത്തണമെന്ന് ചികിത്സാ കമ്മിറ്റി

മുഹ്‌സിൻ സഹായം - പൊതു പിരിവ് ഇല്ലെന്ന് ഉറപ്പുവരത്തണമെന്ന് ചികിത്സാ കമ്മിറ്റി

സ്വന്തം ലേഖകൻ

മനാമ: സ്‌പൈനൽ സ്‌ട്രോക്ക് സംഭവിച്ച് കഴുത്തിന് താഴെ ചലനശേഷി നഷ്ടമായ നിലയിൽ ബഹ്റൈനിൽ നിന്നും നാട്ടിലേക്ക് കൊണ്ട് പോയ തൃശൂർ ചാവക്കാട് സ്വദേശി മുഹസ്സിന് വേണ്ടി അകമഴിഞ്ഞ് സഹായിച്ച വ്യക്തികൾക്കും സംഘടനകൾക്കും കൂട്ടായ്മകൾക്കും ബഹ്റൈൻ മുഹ്‌സിൻ ചികിൽസാ സഹായ കമ്മിറ്റി നന്ദിയും കടപ്പാടും അറിയിച്ചു. പൊതു സമൂഹത്തിന്റെ ഒത്തൊരുമ, കിങ് ഹമദ് ഹോസ്പിറ്റൽ, ഇന്ത്യൻ എംബസ്സി അടക്കമുള്ളവരുടെ പിന്തുണ എന്നിവ കാരണം അസുഖബാധിതനായ മുഹ്സിനെ പെട്ടെന്ന് നാട്ടിൽ എത്തിക്കുവാനും തുടർ ചികിത്സ നടത്തുവാനും സാധിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോ വിഭാഗത്തിന്റെ കീഴിൽ ഏറ്റവും ആധുനികമായ ചികിൽസയും ഫിസിയോതെറാപ്പിയും മുഹ്സിന് ലഭിച്ചു വരുന്നതായും ഭാരവാഹികൾ അറിയിച്ചു. ബഹ്റൈനിലെ മുഹ്‌സിൻ ചികിത്സാ കമ്മിറ്റിയെ സഹായിച്ചു കൊണ്ട് നാട്ടിൽ സാമൂഹിക പ്രവർത്തകരും മുഹ്‌സിന്റെ കുടുംബവും ഒപ്പമുണ്ട്. രക്തത്തിലെ പ്ലാസ്മ മാറ്റുന്ന ചികിത്സയുടെ ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്.

മുഹ്‌സിൻ ചികിത്സ സംബന്ധിച്ച് 2020 ഫെബ്രുവരി 15 ന് എല്ലാ പിരിവുകളും അവസാനിപ്പിച്ച് കമ്മിറ്റി പൊതുയോഗം വിളിച്ച് കണക്ക് അവതരിപ്പിച്ചതാണെന്നും, ബഹ്‌റൈനിലോ മറ്റ് ഗൾഫ് നാടുകളിലോ നാട്ടിലോ മറ്റെവിടെയെങ്കിലുമോ മുഹസ്സിനെ സഹായിക്കുവാനായി യാതൊരു പിരിവും നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഇതിനായി മുൻകൈ എടുത്ത്, ഇപ്പൊഴും മുഹ്‌സിൻ ചികിത്സയുടെ ഓരോ കാര്യങ്ങളും ക്രോഡീകരിക്കുന്ന ബഹ്റൈൻ മുഹ്‌സിൻ ചികിത്സാ സഹായ കമ്മിറ്റി പത്രക്കുറിപ്പ് വഴി അറിയിച്ചു. ഏതെങ്കിലും തരത്തിൽ അത്തരം നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുവാനും, മുഹ്‌സിൻ ചികിത്സയുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങൾക്കും (+973) 35476523, 35003368, 33750999, +91 94475 13503 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP