Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റ് ആർട്ടിസ്റ്റ്‌സ് മ്യൂസിക്കൽ ബാൻഡ് സംഘം ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ വാർഷിക പരിപാടിയിൽ

കുവൈറ്റ് ആർട്ടിസ്റ്റ്‌സ് മ്യൂസിക്കൽ ബാൻഡ് സംഘം ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ വാർഷിക പരിപാടിയിൽ

സ്വന്തം ലേഖകൻ

കുവൈറ്റ് ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ മ്യൂസിക്കൽ ബാൻഡ് സംഘത്തിലെ, പ്രശസ്ത കുവൈറ്റി വയലിനിസ്റ്റായ അബ്ദുൾ അസീസ് അൽ ഹബ്ബാദിന്റെ നേതൃത്വത്തിലുള്ള പതിനാറോളം കുവൈറ്റി കലാകാരന്മാർ ആദ്യമായി ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുവൈറ്റിലെ ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ, കുവൈറ്റ് സിറ്റി ടവർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന കുവൈറ്റ് ദേശീയ & വിമോചന ദിനത്തിന്റെയും , സംഘടനയുടെ രണ്ടാം വാർഷികത്തിന്റെയും സംയുക്ത ചടങ്ങിൽ വിവിധ സംഗീത ഉപകരണങ്ങളോടുകൂടിയ അറേബ്യൻ ശൈലിയിയുള്ള പരിപാടികൾ അവതരിപ്പിക്കും.

പരിശീലന പരിപാടികൾ നേരിട്ട് വീക്ഷിക്കാൻ കുവൈറ്റ് ആർട്ടിസ്റ്റ്‌സ് അസോസിയേഷന്റെ ആസ്ഥാനത്ത് നടന്ന കൂടി കാഴ്ചയിൽ, പ്രസിഡണ്ട് അബ്ദുൾ അസീസ് അൽ മുഫറിജ്, വൈസ് പ്രസിഡണ്ട് ജമാൽ അൽ ലാഹൂ, കുവൈറ്റ് യൂണിവേഴ്‌സിറ്റ് സംഗീത വിഭാഗം മുൻ തലവൻ, പ്രൊഫസർ ഹമദ് അബ്ദുള്ള അൽ ഹബ്ബാദ്, ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ബാബു ഫ്രാൻസീസ്, ഓർഗനൈസിങ് സെക്രട്ടറി ബിജു സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.

ഫെബ്രുവരി 22 ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി എച്ച് ഇ ഷെയ്ക്ക് ദുവൈജ് ഖലീഫ അൽ സബാ, രക്ഷാധികാരി  റിഹാബ് എം ബോറിസ്ലി എന്നിവർ ഉൾപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. അഹമ്മദ് നസ്റള്ള അൽ നസ്‌റള്ളയുടെ നേതൃത്വത്തിൽ കുവൈറ്റ് വിദ്യാലയത്തിലെ കുട്ടികളും, ലണ്ടൻ ട്രിനിറ്റ് കോളേജ് സർട്ടിഫൈഡ് മ്യൂസിക് ഡയറക്ടർ ഫ്രാൻസീസ് മൈക്കിൾ ജിഗൂളിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരും ഇന്ത്യൻ സംഗീത പരിപാടികൾ അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP