Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുസ്തകങ്ങളിലോ ലിഖിതങ്ങളിലോ തൊടാതെ പൊലീസ്: തകർത്തത് ലൈബ്രറിയിലെ ഗ്ലാസുകളും ട്യൂബ് ലൈറ്റുകളും ഇലക്ട്രിക്ക് സിസ്റ്റങ്ങളും; ജാമിയ മിലിയ പൊലീസ് അതിക്രമത്തിൽ 2.66 കോടി രൂപയുടെ നാശനഷ്ടം; സിസിടിവി ക്യമാറകൾ തകർത്തതിൽ മാത്രം 4.75 ലക്ഷം രൂപ; കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ച് യൂണിവേഴ്‌സിറ്റി അധികൃതർ

പുസ്തകങ്ങളിലോ ലിഖിതങ്ങളിലോ തൊടാതെ പൊലീസ്: തകർത്തത് ലൈബ്രറിയിലെ ഗ്ലാസുകളും ട്യൂബ് ലൈറ്റുകളും ഇലക്ട്രിക്ക് സിസ്റ്റങ്ങളും; ജാമിയ മിലിയ പൊലീസ് അതിക്രമത്തിൽ 2.66 കോടി രൂപയുടെ നാശനഷ്ടം; സിസിടിവി ക്യമാറകൾ തകർത്തതിൽ മാത്രം 4.75 ലക്ഷം രൂപ; കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ച് യൂണിവേഴ്‌സിറ്റി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിൽ കഴിഞ്ഞ വർഷം ഡിസംബർ 15 ന് പൊലീസ് അതിക്രമത്തിനിടെ 2.66 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി യൂണിവേഴ്‌സിറ്റി അധികൃതർ. 25 സി.സി.ടി.വി കാമറകൾ തകർത്തതായും 4.75 ലക്ഷം രൂപയുടെ നഷ്ടം ഇതിന് മാത്രമാണുണ്ടായതെന്നും ജാമിഅ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ജാമിഅ ലൈബ്രറിയിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതക്കുന്നതിന്റെയും സി.സി.ടി.വി കാമറകൾ അടിച്ചുതകർക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ജാമിയ മിലിയ വിദ്യാർത്ഥി കോർഡിനേഷനാണ് വീഡോയോ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് നാശനഷ്ടങ്ങളുടെ കണക്ക് യൂണിവേഴ്‌സിറ്റി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് സമർപ്പിച്ചത്. ജാമിഅ മില്ലിയ ഇസ്‌ലാമിയ സമർപ്പിച്ച എസ്റ്റിമേറ്റ് പ്രകാരം പൊലീസ് നടപടിക്കിടെ 2,66,16,390 രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2019 ഡിസംബർ 15 ന് ഡൽഹി പൊലീസിന്റെ അതിക്രമത്തിലാണ് ഈ നാശനഷ്ടങ്ങളത്രയും ഉണ്ടായതെന്ന് യൂണിവേഴ്‌സിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസുകാർ അനുവാദമില്ലാതെ അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ജാമിഅ പറയുമ്പോൾ, ''കലാപകാരികളെ'' പിന്തുടർന്ന് തങ്ങൾ യൂണിവേഴ്‌സിറ്റി പരിസരത്ത് പ്രവേശിക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. ''ലൈബ്രറിയിലെ ഭൂരിഭാഗം നാശനഷ്ടങ്ങളും ഗ്ലാസ് പാളികൾ തകർന്നതാണ്. സി.സി.ടി.വി കാമറകളും ട്യൂബ് ലൈറ്റുകളും തകർന്നു. പക്ഷേ പുസ്തകങ്ങളോ മറ്റു ലിഖിതങ്ങളോ തൊട്ടിട്ടില്ല.'' ലൈബ്രറി മേധാവി താരിഖ് അഷ്‌റഫ് പറഞ്ഞു. ലൈബ്രറി ഉപകരണങ്ങൾ, വാതിലുകൾ, ജനൽ ചില്ലുകൾ, എ.സി യൂണിറ്റുകൾ, ഇലക്ട്രിക്കൽ സിസ്റ്റം, കസേരകൾ, മേശകൾ, ലൈറ്റുകൾ, കണ്ണാടികൾ എന്നിവ തകർക്കപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP