Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയുടെ ഹൃദയത്തിൽ ആഘാതമേൽപ്പിച്ച് ട്രംപ്; ഇന്ത്യ-യു.എസ് വ്യാപാര കരാർ ഇപ്പോഴില്ലെന്ന് ട്രംപിന്റെ നിലപാട് ; വ്യാപാരക്കരാറിൽ ഇന്ത്യ അമേരിക്കയെ വേണ്ടരീതിയിൽ പരിഗണിക്കുന്നില്ലെന്നും പരിഭവം; ഇന്ത്യാ സന്ദർശനത്തിനായി മോദി 'മോദി'പിടിപ്പിക്കവെ ട്രംപിന്റെ പ്രസ്തവനയിൽ ആശങ്ക; അഹമ്മദാബാദിൽ കൂറ്റൻ വേദി തയ്യാറാകുമ്പോൾ യമുനാനദി ശുദ്ധീകരിച്ചും ചേരികൾ മറച്ചും അതിവേഗ നടപടിയുമായി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യ-യു.എസ് വ്യാപാര കരാർ ഇപ്പോഴില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്വ്യാപാര ഇടപാടിൽ അമേരിക്കയെ ഇന്ത്യ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. ഇന്ത്യ-യു.എസ് വ്യാപാരകരാർ തൽക്കാലത്തേക്ക് ഇല്ല.

വലിയ പ്രഖ്യാപനങ്ങൾ പിന്നീടുണ്ടാകുമെന്നും ജോയിന്റ് ബേസ് ആൻഡ്രൂസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇന്ത്യ സന്ദർശനം നിലവിലെ വ്യാപാര ബന്ധത്തിൽ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു. വ്യാപാര ഇടപാടിലെ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും ഇന്ത്യൻ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര മോദിയെ ഒരുപാടിഷ്ടമാണ്.

ഗുജറാത്തിൽ 70 ലക്ഷത്തോളം ആളുകൾ തന്നെ സ്വീകരിക്കാനുണ്ടാവുമെന്ന് മോദി പറഞ്ഞതായും അതിൽ താൻ അവേശഭരിതനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 24, 25 തീയതികളിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം.
ട്രംപിന്റെ സന്ദർശനത്തിനു മുന്നോടിയായി ഉത്തർപ്രദേശ് ജലസേചന വകുപ്പ് യമുന നദിയിലേക്ക് 500 ക്യുസെക് വെള്ളം തുറന്നുവിട്ടു. നദിയുടെ പാരിസ്ഥിതിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനാണു ബുലന്ദ്ഷഹറിലെ ഗംഗനഹറിൽനിന്ന് യമുന നദിയിൽ വെള്ളം നിറച്ചതെന്ന് അധികൃതർ അറിയിച്ചിരുന്നത്.

രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഫെബ്രുവരി 24ന് ഇന്ത്യയിലെത്തുന്ന ട്രംപിന്റെ, സന്ദർശനത്തിന്റെ പ്രധാനകാര്യങ്ങൾ ഡൽഹിയിലാണ്. ഇതിനു പുറമെ ഉത്തർപ്രദേശിലെ ആഗ്രയോ ഗുജറാത്തിലെ അഹമ്മദാബാദോ സന്ദർശിക്കുമെന്നു പ്രതീക്ഷിക്കുന്നത്.
അടുത്തുന്നതിനായി 500 ക്യുസെക് വെള്ളം ഗംഗനഹറിൽ നിന്ന് തുറന്നുവിട്ടിട്ടുണ്ട്. ഈ വെള്ളം ഫെബ്രുവരി 20 ഓടെ മഥുരയിലെ യമുനയിലും ഫെബ്രുവരി 21 ഉച്ചയോടെ ആഗ്രയിലും എത്തും' ജലസേചന വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ ധർമേന്ദർ സിങ് ഫോഗാട്ട് പറഞ്ഞു. ഫെബ്രുവരി 24 വരെ യമുനയിൽ ഒരു നിശ്ചിത അളവിൽ വെള്ളം നിലനിർത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കിയത്.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി അഹമ്മദാബാദിലെ മതിൽ കെട്ടിയ നടപടിക്കു പിന്നാലെ ചേരിപ്രദേശം ഒഴിപ്പിക്കാൻ നീക്കം. ഏഴുദിവസത്തിനകം ചേരി നിവസികളോട് വീടൊഴിയണമെന്ന് അറിയിച്ച് നോട്ടീസ്. അഹമ്മദാബാദിലെ അഞ്ച് കോളനികളിലുള്ള 4000ത്തോളം പേരോടാണ് വീടൊഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുള്ളത്. മുംബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചേരികളുള്ള പ്രദേശമാണ് ഗുജറാത്ത്.

അനധികൃതമായാണ് ചേരി നിവാസികൾ ഇവിടെ താമസിക്കുന്നതെന്നാണ് ചേരികളൊഴിയാനുള്ള കാരണമായി നഗരസഭ കാണിക്കുന്നത്. അതുകൊണ്ടു തന്നെ നമസ്തേ ട്രംപ് പരിപാടിയുമായി ഇതിന് ബന്ധമില്ലെന്നാണ് നഗരസഭയുടെ മറുപടി.

എന്നാൽ ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന റോഡ് ഷോ കടന്നു പോകാൻ സാധ്യതയുള്ള ചേരി പ്രദേശങ്ങൾ മറയ്ക്കുന്നതിനായാണ് നഗരസഭ മതിൽ കെട്ടിതുടങ്ങിയത്. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തെ ഇന്ദിരാ ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന റോഡിനരികിലാണ് മതിൽ പണിഞ്ഞത്. ഈ നടപടിയും വിവാദത്തിൽ ഇടംപിടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP