Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളിലേയ്ക്ക് കാറിൽ കൊണ്ടുപോകുന്നത് നിരോധിക്കാൻ ഡബ്ലിൻ കൗൺസിൽ; നിർദ്ദേശം ഉയർന്നത് ക്ലൈമറ്റ് ആക്ഷൻ പ്ലാൻ രൂപീകരണ യോഗത്തിൽ

രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളിലേയ്ക്ക് കാറിൽ കൊണ്ടുപോകുന്നത് നിരോധിക്കാൻ ഡബ്ലിൻ കൗൺസിൽ; നിർദ്ദേശം ഉയർന്നത് ക്ലൈമറ്റ് ആക്ഷൻ പ്ലാൻ രൂപീകരണ യോഗത്തിൽ

സ്വന്തം ലേഖകൻ

 

ഡബ്ലിൻ: രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളിലേയ്ക്ക് കാറിൽ കൊണ്ടുപോകുന്നത് നിരോധിക്കാൻ ഡബ്ലിൻ കൗൺസിൽ നിർദ്ദേശം. ക്ളൈമറ്റ് ആക്ഷൻ പ്ലാൻ രൂപീകരിക്കാൻ ചേർന്ന സമ്മേളനത്തിലാണ് നിർദ്ദേശം ഉയർന്നത്.സിറ്റി കൗൺസിലിന്റെ ട്രാഫിക്ക് ടെക്നിക്കൽ സർവീസ് അധ്യക്ഷൻ ബ്രെൻഡൻ ഓബ്രിയൻ ആണ് ഇക്കാര്യം മുന്നോട്ട് വച്ചിരിക്കുന്നത്.

ഓരോ മാതാപിതാക്കളും വാഹനവുമായി റോഡിലേക്കിറങ്ങുന്ന പ്രവണത നിയമം മൂലം നിരോധിച്ചാൽട്രാഫിക്ക് തിരക്കുകൾ കുറയ്ക്കാനുള്ള ഏറ്റവും മികച്ച നിർദ്ദേശം അതായിരിക്കുമെന്നാണ് വിലയിരുത്തൽ. കുട്ടികളെ പബ്ലിക്ക് ട്രാൻസ്പോർട്ട് സേവനങ്ങൾ ഉപയോഗിക്കാൻ പഠിപ്പിക്കുക എന്നത് കൂടി ഇത് ഉദ്ദേശിക്കന്നുണ്ട്.

2030 ഓടെ ഡബ്ലിൻ നഗരത്തെ മാലിന്യവിമുക്തമായ വായുമേഖലയായി പ്രഖ്യാപിക്കാനുള്ള ദീർഘകാല പദ്ധതിക്ക് കൗൺസിൽ തുടക്കമിട്ടു.ഡബ്ലിൻ സിറ്റി കൗൺസിൽ നേതൃത്വം നൽകുന്ന പദ്ധതിയിൽ സൗത്ത് ഡബ്ലിൻ ,ഡൺലേരി,ഫിംഗൽ എന്നി കൗണ്ടി കൗണ്സിലുകളും പങ്കുചേരും.

റസിഡൻഷ്യൽ മേഖലകളിൽ വാഹനവേഗത 30 കിലോ മീറ്റർ ആയി പരിമിതപ്പെടുത്തുന്ന നിയമം ഏതാനം മാസങ്ങൾക്കുള്ളിൽ നഗരമേഖലയിൽ മുഴുവൻ വ്യാപകമാക്കുമെന്നും അറിയിച്ചിട്ടുണ്ട്,.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP