Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൈക്ക് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിന് ഇടയിൽ ബൈക്കിൽ നിന്ന് വീണ് നടൻ അജിത്തിന് പരിക്ക്; അപകടം എച്ച്. വിനോദ് സംവിധാനം ചെയ്യുന്നത വലിമൈയുടെ സംഘട്ടന ചിത്രീകരണത്തിനിടെ; ബൈക്കിൽ നിന്ന് തെന്നിവീണ താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; രണ്ട് ദിവസത്തെ വിശ്രമത്തിന് നിർദ്ദേശിച്ചതോടെ ചിത്രീകരണം മുടങ്ങി  

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ നടൻ അജിത്തിന് പരിക്ക്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബെക്കിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു. ഉടൻ തന്നെ അണിയറക്കാർ ഇടപെട്ട് പ്രശ്‌നം താരത്തിനെ എഴുനേൽപ്പിക്കുകയാരുന്നു.

പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ഡോക്ടർമാർ അടങ്ങുന്ന സംഘം ഉടൻ സിനിമാ സെറ്റിലെത്തുകയും അജിത്തിനെ പരിശോധിക്കുകയും ചെയ്തു. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം അജിത്ത് സെറ്റിൽ മടങ്ങിയെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

വാർത്ത അറിഞ്ഞത് മുതൽ അജിത്ത് ആരാധകർ ആശങ്കയിലാണ്. ''ഗെറ്റ് വെൽ സൂൺ തല'' എന്ന ഹാഷ്ടടാഗ് സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി. നേർകൊണ്ട പാർവൈ എന്ന ചിത്രത്തിന് ശേഷം അജിത്തും-എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമാണ് വലിമൈ. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP