Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വെർജീനിയായിൽ നിന്നും യുഎസ് ഹൗസ് പ്രതിനിധിയായി മത്സരിക്കാൻ ഇന്ത്യൻ അമേരിക്കൻ വംശജ; മങ്ക അനന്റ്റ്റ്മുല വെർജീനിയായിൽ നിന്നും ആദ്യമായി മത്സരിക്കുന്ന ഇന്ത്യൻ വംശജ

വെർജീനിയായിൽ നിന്നും യുഎസ് ഹൗസ് പ്രതിനിധിയായി മത്സരിക്കാൻ ഇന്ത്യൻ അമേരിക്കൻ വംശജ; മങ്ക അനന്റ്റ്റ്മുല വെർജീനിയായിൽ നിന്നും ആദ്യമായി മത്സരിക്കുന്ന ഇന്ത്യൻ വംശജ

പി പി ചെറിയാൻ

വെർജിനിയ: വെർജീനിയായിൽ നിന്നും യു എസ് ഹൗസ് പ്രതിനിധിയായി മത്സരിക്കുമെന്ന് ഇന്ത്യൻ അമേരിക്കൻ വംശജ മങ്ക അനന്ററ്റ്മുല. വെർജീനിയായിൽ നിന്നും ആദ്യമായി യു എസ് ഹൗസിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജയാണ് മങ്ക. ഫഡറൽ ഗവണ്മെണ്ട് ഡിഫൻസ് അക്വിസിഷൻ പ്രോഗ്രാം മാനേജ്മെന്റിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഐവി ലീഗ് സ്‌ക്കൂളിലേക്കുള്ള പ്രവേശനത്തിന് ഏഷ്യൻ വംശജർ അവഗണന നേടുന്നതിൽ പ്രതിഷേധിക്കുന്നതിന് മങ്ക മുൻപന്തിയിലായിരുന്നു.റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി വെർജീനിയ 11 th കൺഗ്രഷണൽ ജില്ലയിൽ നിന്നാണ് മങ്ക മത്സരിക്കുന്നത്. ഇവിടെ ഏഴ് ശതമാനം ഇന്ത്യൻ വംശജർ ഉൾപ്പെടെ 17 ശതമാനം ഏഷ്യൻ വോട്ടുകളാണുള്ളത്. ജനുവരി 26നായിരുന്നു നോമിനേഷൻ സമർപ്പണം.

ഡെമോക്രാറ്റിക് പാർട്ടി ശക്തി കേന്ദ്രമായ വാഷിങ്ടൺ ഡി സി ഫെയർഫാക്സ് കൗണ്ടി ഉൾപ്പെടുന്ന ശക്തമായ മത്സരമാണ് മങ്ക നേരിടുന്നത്.മെയ്ക്കിങ്ങ് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ എന്നതിന്റെ ചുരുക്കപേരായ മങ്ക (MANGA) എന്ന് അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് മങ്ക പറഞ്ഞത്.

സ്ത്രീകൾക്ക് തുല്യാവകാശം, നികുതി വെട്ടികുറയ്ക്കൽ, ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കൽ, തുടങ്ങിയ ലക്ഷ്യങ്ങൾ നിറവേറ്റുക എന്നതാണ് തന്റെ ഉദ്ദ്യേശമെന്നും മങ്ക പറഞ്ഞു. ആന്ധ്രായിൽ ജനിച്ച ഇവർ ചെന്നൈയിൽ ഹൈസ്‌ക്കൂൾ വിദ്യാഭ്യാസവും, ആഗ്ര യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും നേടിയതിന് ശേഷമാണ് അമേരിക്കയിൽ ഇമ്മിഗ്രന്റായി എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP