Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈദേശിക ദാസ്യത്തിനെതിരെ ഭാരതീയ ബദൽ നിർദ്ദേശിച്ച കർമ്മയോഗിയാണ് പി. പരമേശ്വരൻ - എൻ.ജി.ഓ സംഘ്

വൈദേശിക ദാസ്യത്തിനെതിരെ ഭാരതീയ ബദൽ നിർദ്ദേശിച്ച കർമ്മയോഗിയാണ് പി. പരമേശ്വരൻ - എൻ.ജി.ഓ സംഘ്

സ്വന്തം ലേഖകൻ

ആലപ്പുഴ: പ്രത്യയശാസ്ത്രപരമായും വിശ്വാസ പരമായും സമൂഹത്തെയാകെ ഗ്രസിച്ചിരുന്ന വൈദേശിക ദാസ്യത്തിനും സ്വാധീനങ്ങൾക്കുമെതിരെ ഭാരതീയ ബദലിനെ ദാർശനിക പുഷ്ടിയോടെ ആവിഷ്‌കരിച്ച കർമ്മയോഗിയായിരുന്നു പരമേശ്വർജിയെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം ഹരികുമാർ ഇളയിടത്ത്. കേരള എൻജിഒ സംഘിന്റെ ആഭിമുഖ്യത്തിൽ ബിഎംഎസ്സ് ഹാളിൽ നടന്ന പരമേശ്വർജി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതീയ തത്ത്വചിന്തയെ കാലികമായി വ്യാഖ്യാനിച്ച് നവ സമൂഹ നിർമ്മിതിക്ക് ഉപയുക്തമാക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. അപരാജിതമെന്നു ഘോഷിക്കപ്പെട്ട പ്രത്യയശാസ്ത്രങ്ങളുടെ അന്തസ്സാര ശൂന്യതയെ ശാസ്ത്രീയമായി തുറന്നു കാട്ടി. അവമതിക്കപ്പെട്ട ഭാരതീയ മൂല്യങ്ങളുടെ കാലാതിവർത്തിത്വത്തെ ബോധ്യപ്പെടുത്തി സമൂഹമനസ്സിൽ അവയെ പുനപ്രതിഷ്ഠിച്ച്, ആത്മവിശ്വാസത്തോടെ പ്രതിസന്ധികളെ തരണം ചെയ്യാൻ അദ്ദേഹം സമൂഹത്തെ പ്രരിപ്പിച്ചു. പ്രാദേശികതയുടെയും ജാതീയതയുടെയും പരിമിതവൃത്തത്തിൽ നിന്ന് ശ്രീനാരായണ ദർശനത്തെ ദേശീയ നവോത്ഥാനത്തിന്റെ പരിപ്രക്ഷ്യത്തിൽ പുനർവായിച്ച് പുതിയ പഠനങ്ങൾക്ക് ദിശാബോധം നൽകി. യോഗ, ഭഗവദ്ഗീത, സംസ്‌കൃതം എന്നിവയെ മാനവികതയുടെയും വ്യക്തിസത്തയുടെയും വികാസത്തിനായി സമന്വയിപ്പിച്ച വേദാന്തികൂടിയായിരുന്നു അദ്ദേഹം - ഹരികുമാർ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ കേരള എൻജിഒ സംഘ് ജില്ലാ പ്രസിഡന്റ് കെ.മധു ആദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൽ.ജയദാസ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. ബാബു പിള്ള, സംസ്ഥാന സെക്രട്ടറി എ. പ്രകാശ്, സംസ്ഥാന സമിതി അംഗങ്ങളായ ജെ. മഹാദേവൻ, മനോജ്, ജില്ലാ ട്രഷറർ ശ്രീജിത്ത് എസ് കരുമാടി, ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് തകഴി, കെ.ആർ. വേണു, ഫെറ്റോ വൈസ് പ്രസിഡന്റ് എം ടി ലാൽ, വിചാര കേന്ദ്രം സ്ഥാനീയ സമിതി സെക്രട്ടറി ഡോ. സജയകുമാർ, ബ്രാഞ്ച് പ്രസിഡന്റ് അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP