Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗനഡോർ ഫുട്‌ബോൾ അക്കാദാമിയുടെ നേതൃത്വത്തിൽ ഫുട്ബാൾ ടുർണമെന്റ് സംഘടിപ്പിച്ചു

ഗനഡോർ ഫുട്‌ബോൾ അക്കാദാമിയുടെ നേതൃത്വത്തിൽ ഫുട്ബാൾ ടുർണമെന്റ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

നഡോർ ഫുട്‌ബോൾ അക്കാദാമിയുടെ നേതൃത്വത്തിൽ ഗനഡോർ സൂപ്പർ കപ്പ് 2020 ഫുട്‌ബോൾ ടുർണമെന്റ് ഫെബ്രുവരി 15 & 16 തീയതികളിൽ കളമശ്ശേരി ആൽബർടിയൻ സ്പോർട്സ് കോംപ്ലക്‌സിൽ വച്ചു സംഘടിപ്പിച്ചു. പത്തിനും പന്ത്രണ്ടിനും വയസ്സിന് താഴെ രണ്ടു വിഭാഗങ്ങളിലായി സംഘടിപ്പിച്ച ടൂർണമെന്റ്ൽ 16 ടീമുകൾ പങ്കെടുത്തു.രണ്ടു വിഭാഗത്തിലും യൂണിവേഴ്‌സൽ ബിൽഡേഴ്സ് ഫുട്‌ബോൾ ക്ലബ് ചാമ്പ്യന്മാരായി. പത്ത് വയസ്സിൽ താഴെ വിഭാഗത്തിൽ ബൈച്ചുങ് ബൂട്ടിയ ഫുട്‌ബോൾ അക്കാദമിയും, പന്ത്രണ്ടു വയസ്സിൽ താഴെ വിഭാഗത്തിൽ ഗനഡോർ ഫുട്‌ബോൾ അക്കാദാമിയും രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ടുർണമെന്റിന്റെ ഫൈനൽസ് എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.വി ശ്രീനിജൻ ഉൽഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനം കളമശ്ശേരി മുനിസിപ്പൽ ചെയർ പേഴ്‌സൺ റുഖിയ ജമാൽ, സന്തോഷ് ട്രോഫി മുൻ ക്യാപ്റ്റൻ സുമേഷ് പി എസ്., ഫിലിം എഡിറ്റർ സൈജു ശ്രീധരൻ, എഡ്വിൻ ആന്റണി, സേവ്യർ ടി.പി തുടങ്ങിയവർ നിർവഹിച്ചു.

ഫാദർ ജോസഫ് രാജൻ കിഴവന ഉൽഘാടനം നിർവഹിച്ച ട്യുര്ണമെന്റിൽ ഗനഡോർ എഫ് എ ഹെഡ് കോച്ച് റൂബൻ വിവേറ, നിധി ഏബിൾ, ഷിനോദ് കുമാർ, ലക്ഷ്മി പ്രിയേഷ്, പ്രസീദ പ്രകാശ്, വിമല അനോജ്, ജോൺസൻ സേവിയർ തുടങ്ങിയവർ സംസാരിച്ചു. അനോജ് ടി എസ് ടുർണമെന്റ് നിയന്ത്രിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകികൊണ്ട് സംഘടിപ്പിച്ച ടൂർണമെന്റിൽ, 'ഗോ ഗ്രീൻ' ക്യാമ്പയിനിന്റെ ഭാഗമായി 16 ടീമുകളെ കൊണ്ടും മാവിൻ തൈകൾ നടുന്ന പദ്ധതി സാമൂഹ്യ പരിസ്ഥിതി പ്രവർത്തകനായ സി.ആർ നീലകണ്ഠൻ ഉൽഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിൽ മനുഷ്യന്റെ പങ്ക് എത്രത്തോളമെന്നും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്തെന്നും,വരും തലമുറക്കാരായ കുട്ടികൾ ഈ ദൗത്യം ഏറ്റെടുത്തു മുന്നോട്ട് കൊണ്ടുപോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP