Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റേഷൻ വിതരണത്തിന്റെ മറവിൽ വൻ കൊള്ള: സ്പ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം കിലോ റേഷൻ സാധനങ്ങൾ കാണാതായി: നഷ്ടപ്പെട്ടത് ഏഴ് ഗോഡൗണുകളിലായി ദേശിയഭക്ഷ്യസുരക്ഷ നിയമ പ്രകാരം റേഷൻകടകളിൽ വിതരണം ചെയ്യാൻ വെച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ

റേഷൻ വിതരണത്തിന്റെ മറവിൽ വൻ കൊള്ള: സ്പ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം കിലോ റേഷൻ സാധനങ്ങൾ കാണാതായി: നഷ്ടപ്പെട്ടത് ഏഴ് ഗോഡൗണുകളിലായി ദേശിയഭക്ഷ്യസുരക്ഷ നിയമ പ്രകാരം റേഷൻകടകളിൽ വിതരണം ചെയ്യാൻ വെച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര : കൊല്ലത്തെ റേഷൻ വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ സപ്ലൈക്കോ സപ്ലൈകോ താലൂക്ക് ഡിപ്പോയിൽ സൂക്ഷിച്ചിരുന്ന 58,100 കിലോ ചാക്കരി,14,500 കിലോ പച്ചരി, 32,000 കിലോ ഗോതമ്പ് എന്നിവ കാണാതായി. 7 ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ നഷ്ടപ്പെട്ട വിവരം കഴിഞ്ഞ 7ന് നടത്തിയ പരിശോധനയിലാണു വ്യക്തമായത്. ഇതു സംബന്ധിച്ച റിപ്പോർട്ട് സപ്ലൈകോയുടെ കൊച്ചിയിലെ ഹെഡ് ഓഫിസ് മാനേജർക്ക് ഡിപ്പോ മാനേജർ കൈമാറിയതായാണു വിവരം.

ഡിപ്പോ മാനേജരും ജൂനിയർ മാനേജരും ചേർന്നാണു പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടതിനെത്തുടർന്ന് ചുമതലക്കാരനെ സ്ഥാനത്തു നിന്നു മാറ്റിയതായി വിവരം ലഭിക്കുന്നത്. ദേശീയ ഭക്ഷ്യസുരക്ഷ നിയമ (എൻഎഫ്എസ്എ) പ്രകാരം റേഷൻകടകളിൽ വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്നതാണു ഭക്ഷ്യവസ്തുക്കൾ. എന്നാൽ, കൂടുതൽ നടപടി സ്വീകരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ഇക്കഴിഞ്ഞ അഞ്ച് ദിവസം മുമ്പാണ് കൊല്ലത്തെ റേഷൻ വിതരണത്തിൽ വൻ കൊള്ള കണ്ടെത്തിയത്.

താലൂക്ക് ഗോഡൗണിൽ നിന്ന് നാൽപത്തിരണ്ട് ലക്ഷത്തോളം രൂപയുടെ റേഷൻ ഭക്ഷ്യധാന്യങ്ങൾ ഉദ്യോഗസ്ഥർ കരിഞ്ചന്തയിൽ കടത്തി. സംഭവത്തിൽ ഡിപ്പോ കസ്റ്റോഡിയൻ അടക്കം രണ്ട് പേരെ സപ്ലൈകോ സസ്‌പെൻഡ് ചെയ്തിരുന്നു. അരികടത്തിന് പിന്നിൽ കരാറുകാരന് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അഭ്യന്തര വിജിലൻസിന്റ ശുപാർശയുടെ അടിസ്ഥാനത്തിൽ കേസ് വിശദമായ അന്വേഷണത്തിന് പൊലീസ് വിജിലൻസിന് കൈമാറിയേക്കും

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP