Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയ വിവാഹ ശേഷം ഭർത്താവിന്റെ കൂട്ടുകാരനിൽ ആകൃഷ്ടയായി; ഫെയ്‌സ് ബുക്ക് സൗഹൃദം പ്രണയമായി വളർന്നപ്പോൾ ശല്യമായി കണ്ടത് ഒന്നര വയസ്സുകാരനെ; നിധിനുമായുള്ള ബന്ധം കലഹമായപ്പോൾ വീട്ടിലെത്തിയത് എങ്ങനേയും ഭർത്താവിനേയും കുട്ടിയേയും ഒഴിവാക്കാൻ ദൃഢ നിശ്ചയമെടുത്ത്; പിണക്കത്തിനിടെയിലും ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ഗൂഢാലോചന; വഴക്കിനിടയിലും സ്‌നേഹം നടിച്ച് പ്രണവിനെ കുട്ടിക്കൊപ്പം കിടത്തിയതും കുതന്ത്രം; വിയാന്റെ ജീവനെടുത്തത് അമ്മയുടെ അവിഹിതം

പ്രണയ വിവാഹ ശേഷം ഭർത്താവിന്റെ കൂട്ടുകാരനിൽ ആകൃഷ്ടയായി; ഫെയ്‌സ് ബുക്ക് സൗഹൃദം പ്രണയമായി വളർന്നപ്പോൾ ശല്യമായി കണ്ടത് ഒന്നര വയസ്സുകാരനെ; നിധിനുമായുള്ള ബന്ധം കലഹമായപ്പോൾ വീട്ടിലെത്തിയത് എങ്ങനേയും ഭർത്താവിനേയും കുട്ടിയേയും ഒഴിവാക്കാൻ ദൃഢ നിശ്ചയമെടുത്ത്; പിണക്കത്തിനിടെയിലും ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ഗൂഢാലോചന; വഴക്കിനിടയിലും സ്‌നേഹം നടിച്ച് പ്രണവിനെ കുട്ടിക്കൊപ്പം കിടത്തിയതും കുതന്ത്രം; വിയാന്റെ ജീവനെടുത്തത് അമ്മയുടെ അവിഹിതം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പ്രണയ വിവാഹ ശേഷം പരിചയപ്പെട്ട ഭർത്താവ് പ്രണവിന്റെ സുഹൃത്തായ യുവാവുമായി ജീവിക്കാൻ ആണ് ശരണ്യ കുഞ്ഞിനെ ഇല്ലാതാക്കിയത്. ഭർത്താവിന്റെ വീട്ടിൽ വച്ചാണ് ഇയാളെ ശരണ്യ പരിചയ പെടുന്നത്. ഫെയ്സ് ബുക്കിലൂടെയായിരുന്നു അടുപ്പം തുടങ്ങിയത്. പിന്നീട് ഈ സൗഹൃദം പ്രണയം ആയി മാറി. ഇയാൾക്ക് ഒപ്പം പോകാൻ വിയാൻ തടസം ആകും എന്ന് കരുതി ആണ് ശരണ്യ കുട്ടിയെ കൊന്നത്. കൊല ഭർത്താവ് ചെയ്തതാണെന്ന് വരുത്താനും ശ്രമിച്ചു. പ്രണവിന്റെ സുഹൃത്തും ആയുള്ള ശരണ്യയുടെ അടുപ്പത്തിന്റെ പേരിൽ വഴക്കും സ്ഥിരമായിരുന്നു. ഇതാണ് കുടുംബ കലഹമായി മാറിയത്. തുടർന്ന് പ്രണവ് ശരണ്യയും അകന്ന് കഴിയുക ആയിരുന്നു. സംഭവ ദിവസം പ്രണവിനെ ശരണ്യ നിർബന്ധിച്ച് വീട്ടിൽ നിർത്തി. കുട്ടിയെ ഇല്ലാതാക്കിയത് പിതാവ് പ്രണവ് ആണെന്നായിരുന്നു ശരണ്യയുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നത്.

എന്നാൽ കഞ്ഞിനെ കൊന്ന കുറ്റം ഭർത്താവിന്റെ തലയിലാക്കാൻ പദ്ധതി ആസൂത്രണം ചെയ്ത അമ്മയ്ക്ക് പൊലീസിന്റെ അന്വേഷണമികവിനുമുന്നിൽ അടിതെറ്റി. രണ്ടുദിവസം നീണ്ട ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ കൊന്നതെങ്ങനെയെന്ന് ശരണ്യയെക്കൊണ്ട് പൊലീസ് പറയിപ്പിച്ചത്. പൊലീസിനെ വഴിതെറ്റിക്കാൻ അടവു പയറ്റിയ പ്രതി ഒടുവിൽ കുറ്റസമ്മതത്തിലേക്കെത്തി. കുട്ടിയുടേതുകൊലപാതകം തന്നെ ആണെന്ന് ഇന്നലെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. തലക്ക് ഏറ്റ ക്ഷതമാണ് മരണകാരണം. ശരണ്യ കുട്ടിയെ കടലിലേക്ക് വലിച്ചെറിഞ്ഞ സമയത്ത് തല കടൽഭിത്തിയിൽ ഇടിച്ചതാകാമെന്നാണ് കരുതുന്നത്. അച്ഛൻ പ്രണവിനൊപ്പമാണ് ശരണ്യ കുട്ടിയെ കിടത്തിയിരുന്നത്. രാവിലെ എഴുന്നേറ്റ് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ബഹളം വെക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രണവ് കുട്ടിയെ ഇല്ലാതാക്കി എന്ന് ആരോപിച്ച് ശരണ്യയുടെ ബന്ധുക്കളും രംഗത്തുവന്നിരുന്നു

ഒന്നര വയസ്സുകാരൻ വിയാനെ കാണാനില്ലെന്ന പരാതി തിങ്കളാഴ്ച രാവിലെ എത്തിയതുമുതൽ സിറ്റി പൊലീസ് ശരണ്യയെയും ഭർത്താവ് പ്രണവിനെയും നിരീക്ഷണത്തിലാക്കിയിരുന്നു. പുലർച്ചെ രണ്ടേമുക്കാലിന് പാലു കൊടുത്തശേഷം കുഞ്ഞിനെ ഭർത്താവിനടുത്തു കിടത്തിയിരുന്നുവെന്നും അതിനുശേഷമാണ് കാണാതായതെന്നുമാണ് ശരണ്യ ആദ്യം പറഞ്ഞത്. ഇതിൽതന്നെ പൊലീസ് സംശയിച്ചുതുടങ്ങിയിരുന്നു. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പ്രണവിന്റെ മൊഴി. പെരുമാറ്റത്തിലും സംശയം തോന്നിയതോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യിലും ഇരുവരും പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിലെ സൂചനയെത്തുടർന്നാണ് കടലിലെ കരിങ്കൽ ഭിത്തിയിൽ പൊലീസ് തെരച്ചിലിനെത്തിയത്. കരിങ്കൽ ഭിത്തിയിൽ കുരുങ്ങിയനിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൊട്ടുപിന്നാലെ, ശരണ്യയുടെ സഹോദരനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിയിലെടുത്തു. ചോദ്യം ചെയ്യലിനുശേഷം വൈകിട്ടോടെ ഇരുവരെയും വിട്ടയച്ചു.

തിങ്കളാഴ്ച വൈകിട്ടോടെതന്നെ ശരണ്യയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. ഫോറൻസിക് പരിശോധനാഫലംകൂടി പരിശോധിച്ചശേഷം പഴുതുകൾ അടച്ച് അറസ്റ്റു മതിയെന്നായിരുന്നു അന്വേഷകസംഘത്തിന്റെ തീരുമാനം. വീട്ടിൽ കുഞ്ഞിനെ കിടത്തിയ ഷീറ്റും പാൽക്കുപ്പിയും ശരണ്യയുടെയും പ്രണവിന്റെയും വസ്ത്രങ്ങളും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതാണ് നിർണ്ണായകമായത്. അമ്മയുടെ വസ്ത്രത്തിൽ കടതൽ തരികളും ഉപ്പിന്റെ അംശവും കണ്ടെത്തി. ഇതോടെ കടൽ തീരത്ത് പോയത് അമ്മയാണെന്ന് പൊലീസ് ഉറപ്പിച്ചു. ഇതോടെ ശരണ്യ കുറ്റസമ്മതം നടത്തി. അങ്ങനെ മലയാളിയെ ഞെട്ടിച്ച കൈക്കുഞ്ഞിന്റെ കൊലപാതകത്തിലെ വില്ലത്തി അമ്മയാണെന്ന് പുറംലോകം അറിഞ്ഞു.

കുഞ്ഞിനെ കാണാതായപ്പോൾ ശരണ്യ ധരിച്ച വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചത് തന്നെയാണ് നിർണ്ണായകമായത്. പ്രണവുമായി അകന്ന് സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാൽ ഞായറാഴ്ച പ്രണവിനെ വിളിച്ചുവരുത്തി വീട്ടിൽ താമസിപ്പിക്കുകയും പിറ്റേന്നു പുലർച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയിൽ കൃത്യം നടത്തുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കല്ലിൽ ശക്തിയായി തലയിടിച്ചുണ്ടായ പരുക്കാണു കുഞ്ഞിന്റെ മരണകാരണമെന്നു പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. കുറ്റം പ്രണവിൽ ചുമത്തിയ ശേഷം, കാമുകനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതി. ഫോൺ കോളുകൾ പരിശോധിച്ചപ്പോഴാണ് ഫേസ്‌ബുക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ചു വിവരം ലഭിച്ചത്. എന്നാൽ കൊലപാതകത്തിൽ ഇയാൾക്കു പങ്കുള്ളതായി സംശയിക്കുന്നില്ല.

തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കൊല നടത്തിയത്. ഭർത്താവിനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെയെടുത്ത് കടലിലെറിയുകയായിരുന്നു. ഒരു തവണ എറിഞ്ഞപ്പോൾ കുഞ്ഞ് കരഞ്ഞു. കടൽ ഭിത്തിയിലെ പാറക്കെട്ടുകൾക്കിടയിൽ നിന്ന് കുഞ്ഞിനെ വീണ്ടും കടലിലേക്കെറിഞ്ഞ് മരണം ഉറപ്പ് വരുത്തിയെന്നും ശരണ്യ മൊഴി നൽകി. ഭർത്താവിന്റെ സുഹൃത്തും കാമുകനുമായ വാരം സ്വദേശി നിധിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ശരണ്യ കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. ഭർത്താവിനെ പ്രതിയാക്കാമെന്നായിരുന്നു ശരണ്യയുടെ കണക്കുകൂട്ടൽ.

രണ്ട് ദിവസം തുടർച്ചയായി ചോദ്യം ചെയ്തതിന് ശേഷമാണ് ശരണ്യ കുറ്റം സമ്മതിച്ചത്. ശരണ്യയെയും ഭർത്താവ് പ്രണവിനെയും പൊലീസ് പല തവണ ചോദ്യം ചെയ്തു. ശരണ്യയുടെ മൊഴികളിൽ സംശയം തോന്നിയതോടെയാണ് അന്വേഷണം ശരണ്യയിലേക്ക് നീങ്ങിയത്. കുഞ്ഞിനെ കാണാതായപ്പോൾ ഇരുവരും ധരിച്ച വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. ശരണ്യ കടൽപ്പുറത്ത് പോയതിന്റെ സൂചനകൾ പരിശോധനയിൽ ലഭിക്കുകയും ചെയ്തു. കാമുകനായ നിധിനെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പൊലീസിന് ഇയാളെ കുടുക്കാനുള്ള തെളിവൊന്നും കിട്ടിയിട്ടില്ല.

കണ്ണൂർ തയ്യിലെ ശരണ്യ- പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകൻ വിയാന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. കടൽ ഭിത്തിക്കിടയിലെ പാറക്കൂട്ടത്തിനിടയിൽ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച ശരണ്യയുടെ വീട്ടിലാണ് പ്രണവ് കഴിഞ്ഞിരുന്നത്. പ്രണവിനൊപ്പമായിരുന്നു കുഞ്ഞ് ഉറങ്ങിയിരുന്നത്. പുലർച്ചെ കുഞ്ഞിനെ കാണാതായതായി ശരണ്യ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മൃതദേഹം വീടിനടുത്തുള്ള കടപ്പുറത്ത് കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP