Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ സ്പോർട്സ് മീറ്റ് 'എനർജൈസ് 2020' സംഘടിപ്പിച്ചു

ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ സ്പോർട്സ് മീറ്റ് 'എനർജൈസ് 2020' സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ദോഹ: ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി ഖത്തർ കായിക മേളയോടനുബന്ധിച്ച് നടത്തിയ 'എനർജൈസ് 2020' സ്പോർട്സ് മീറ്റ് അബു ഹമൂറിലെ ഡി എം ഐ എസ് സ്‌കൂളിൽ പരിസമാപ്തി കുറിച്ചു. കോഴിക്കോട് ജില്ലയിലെ നിയോജക മണ്ഡലങ്ങൾ തമ്മിലുള്ള മൽസരമായിട്ടാണു സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചത്. നാദാപുരം, വടകര, കുറ്റ്യാടി, കൊയിലാണ്ടി, ബാലുശ്ശേരി, തിരുവമ്പാടി, പേരാമ്പ്ര തുടങ്ങിയ നിയോജക മണ്ഡലങ്ങൾ സ്പോർട്സ് മീറ്റിൽ വീറോടെ മൽസരിച്ചു.

കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കുമുള്ള വ്യത്യസ്ഥ മൽസര ഇനങ്ങൾ സ്പോർട്സ് മീറ്റിന്റെ ഭാഗമായിരുന്നു. കമ്പവലി, ഷട്ടിൽ ബാഡ്മിന്റൺ, ഫുട്‌ബോൾ, പഞ്ച ഗുസ്തി തുടങ്ങി വ്യത്യസ്ഥമായ ഇനങ്ങളിൽ നിയോജക മണ്ഡലങ്ങൾ വാശിയോടെ പങ്കെടുത്തു. വർണ്ണ ശബളമായ മാർച്ച് പാസ്റ്റോടെ തുടങ്ങിയ മൽസരങ്ങൾ കാണികൾക്ക് ഹൃദ്യമായ അനുഭവമാണു പ്രദാനം ചെയതത്.

വാശിയേറിയ മൽസരത്തിൽ തിരുവമ്പാടി നിയോജക മണ്ഡലം ഓവറോൾ ചാമ്പ്യന്മാരായി. കുറ്റ്യാടി രണ്ടാം സ്ഥാനവും, പേരാമ്പ്ര മൂന്നാം സ്ഥാനവും നേടി. ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ആഷിഖ് അഹമ്മദ് സ്വാഗതമോതിയ ഉൽഘാടന സെഷൻ ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്റ് അഷറഫ് വടകര അധ്യക്ഷം വഹിച്ചു ഒ ഐ സി സി ഗ്‌ളോബൽ വൈസ് പ്രസിഡന്റ് ഉസ്മാൻ കെ കെ ഉൽഘാടനം നിർവ്വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അബ്ബാസ് സി വി, ട്രഷറർ ഹരീഷ് കുമാർ, ഓർഗനൈസിങ് കമ്മിറ്റി കൺവീനർ നദീം മനാർ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ അൻവർ സാദത്ത്, വിപിൻ മേപ്പയൂർ, ജനറൽ സെക്രട്ടറി സിറാജ് പാലൂർ, സെക്രട്ടറി കരീം നടക്കൽ എന്നിവർ പങ്കെടുത്തു.

സമാപന സെഷൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല ഉൽഘാടനം ചെയ്തു. ഗ്‌ളൊബൽ ജനറൽ സെക്രട്ടറി സിദ്ധീഖ് പുറായിൽ, ഗ്‌ളൊബൽ വൈസ് പ്രസിഡന്റ് ജോപ്പച്ചൻ, മെംബർ മുഹമ്മദലി പൊന്നാനി, ജില്ല വർക്കിങ് പ്രസിഡണ്ട് ഗഫൂർ നന്തി, മുഖ്യ രക്ഷാധികാരി കുഞ്ഞമ്മദ് കൂരാളി, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് നിയാസ് ചെരിപ്പത്ത്, മറ്റു സെൻട്രൽ കമ്മിറ്റി, ജില്ല കമ്മിറ്റി, മണ്ഡലം കമ്മിറ്റി ഭാരവാഹികളും, എക്‌സിക്യൂട്ടീവ് മെംബർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP