Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരുചക്രവാഹനത്തിൽ പുരുഷനും സ്ത്രീയുമെത്തി ചാക്ക്‌കെട്ട് വലിച്ചെറിഞ്ഞത് പൂജ സാധനങ്ങളുടെ അവശിഷ്ടങ്ങൾ എന്ന് പറഞ്ഞ്;ചൂണ്ടയിട്ടിരുന്ന യുവാക്കൾ സംശയം പ്രകടിപ്പിച്ചത് പൊലീസിന് വൻ തെളിവായി; കമ്പത്ത് ശരീര വെട്ടി നുറുക്കി ഉപേക്ഷിക്കപ്പെട്ടത് തമിഴഅനാട് സ്വദേശി വിഘ്‌നേശ്വരന്റെ മൃതദേഹം; തലയും കാലും കൈയും വെട്ടിനുറുക്കി കൊലപ്പെടുത്തിയത് മാതാവും സഹോദരനും; കൊലയ്ക്ക് കാരണം കഞ്ചാവ് ഉപയോഗവും സ്വഭാവദൂഷ്യമെന്നും അമ്മയുടെ മൊഴി

മറുനാടൻ മലയാളി ബ്യൂറോ

കുമളി : തമിഴ്‌നാട്ടിലെ കമ്പത്തിന് സമീപം കൈയും കാലും തലയും വേർപേട്ട നിലയിൽ യുവാവിന്റെ മൃതദേഹം ചാക്കിൽ ഉപേക്ഷിച്ച സംഭവത്തിൽ മാതാവും സഹോദരനും കസ്റ്റഡിയിൽ. കമ്പം സ്വദേശി വിഘ്നേശ്വരന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ചാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിഘ്നേശ്വരന്റെ സ്വഭാവദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സെൽവി പൊലീസിനോട് മൊഴി നൽകിയിരിക്കുന്നത്. 

മയക്കുമരുന്നിന് അടിമയായിരുന്നു വിഘ്നേശ്വരനെന്നും, ഇതും കുടുംബപ്രശ്നങ്ങളുമാണ് കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതെന്നുമാണ് പ്രതി പൊലീസിനോട് പറയുന്നത്. വെട്ടി മാറ്റിയ വിഘ്നേശ്വരന്റെ തല ഒരു കിണറ്റിൽ നിന്നും കണ്ടെത്തി. കൈയും കാലും മറ്റൊരിടത്ത് കുളത്തിൽ ഉപേക്ഷിച്ചുവെന്നും സെൽവി പറഞ്ഞു. ഇതു കണ്ടെത്താൻ ഇന്നു തിരച്ചിൽ നടത്തും.

ഞായറാഴ്ച രാത്രി പത്ത് മണിയോടെ കമ്പം ചുരുളി റോഡരികിൽ തൊട്ടമൻ തുറൈ എന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ സമീപത്തായി ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഒൻപത് മണിക്ക് ശേഷം ഇരുചക്ര വാഹനത്തിൽ ഒരു പുരുഷനും സ്ത്രീയും എത്തി ചാക്കുകെട്ട് വലിച്ചെറിഞ്ഞതായി ചൂണ്ടയിട്ടിരുന്നവർ പറഞ്ഞു. എന്താണ് വലിച്ചെറിഞ്ഞത് എന്ന് ചോദിച്ചപ്പോൾ വീട്ടിൽ പൂജ നടത്തിയതിനു ശേഷം മിച്ചമുള്ള പൂജാ സാധനങ്ങൾ കളയാനെത്തിയതാണ് എന്നു മറുപടി നൽകിയ ശേഷം മടങ്ങി.

സംശയം തോന്നിയ ഇവർ തോട്ടിൽ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോളാണ് കൈയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. ഇരുവരേയും അവിടെ മുൻപ് കണ്ടിട്ടില്ലെന്നും, തമിഴിലാണ് സംസാരിച്ചതെന്നും ചൂണ്ടയിട്ടവർ പറഞ്ഞു. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുചക്ര വാഹനവും, പ്രതികളെയും പിടികൂടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP