Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാനും ഞാനുമെന്റാളും! മഹാരാജാസിലെ പൂമരചോട്ടിൽ നിന്ന് നടന്നു കയറിയത് ജീവിതത്തിലേക്ക്; കോളജിലെ സംഗീത ജീവിതത്തിനിടയിൽ കണ്ടുമുട്ടിയവർ; ഇരു മതത്തിൽപ്പെട്ടവരായിട്ടും കൈപിടിച്ച് ചേർത്ത് നിർത്തിയ ഇരുമാതാപിതാക്കളും; മഹാരാജാസ് ക്യാമ്പസിലെ സംഗീത ബാന്റിൽ നിന്ന് സംഗീത സംവിധായകനായി ഉദയം; പൂമരത്തിലെ സംഗീത സംവിധാകൻ ഫൈസലിന്റേയും ശിഖയുടേയും പ്രണയവിവാഹം; മനസ് തുറന്നു താരങ്ങൾ!

മറുനാടൻ ഡെസ്‌ക്‌

പ്രണയം എന്നത് മതങ്ങളുടെ അതിർവരമ്പുകൾ ലംഘിച്ച് കടന്ന് പോകുന്നവയാണെന്നാണ് എല്ലാ കാലത്തും.അങ്ങനെ കലാലയത്തിന്റെ വസന്തത്തിൽ വിരിഞ്ഞ ഒരു പ്രണയമാണ് ഇന്ന് ചർച്ചയാകുന്നത്.പൂമരം എന്ന ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഒറ്റ ഗാനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സംഗീത സംവിധായകൻ ഫൈസൽ റാസിയും ഫൈസിയുടെ ജീവിത നായികയും ഗായികയുമായ ശിഖ പ്രഭാകറുമാണ് ഈ പ്രണയകഥയിലെ യുവജോഡികൾ.

ക്യാംപസ് പ്രണയത്തേക്കാൾ ത്രില്ലിങ്ങായൊരു പ്രണയവും പുതിയൊരു ജീവിതവുമൊക്കെ ഇരുവർക്കും സമ്മാനിച്ചത് മഹാരാജാസ് കോളജാണ്. ശിഖ ഫൗസലിന്റെ ജൂനിയറായിരുന്നു. പഠിക്കുന്ന സമയത്ത് അഞ്ചുപേരടങ്ങുന്നൊരു ബാൻഡ് ഉണ്ടായിരുന്നു. പിന്നീട് ശിഖയടക്കം മൂന്ന് പെൺകുട്ടികൾ കൂടി ബാൻഡിലേക്കെത്തി. ഒരുമിച്ച് പെർഫോം ചെയ്യാൻ തുടങ്ങി. ശിഖ പെട്ടെന്നു തന്നെ ചങ്ങാത്തമായി. ഒരു വൈബ് ഫീൽ ചെയ്തു. അങ്ങനെയാണ് സൗഹൃദം ആരംഭിക്കുന്നതെന്ന് ഫൈസി പറഞ്ഞു.

സംഗീതം മാത്രമായിരുന്നില്ല തങ്ങളെ ഒരുമിപ്പിച്ചത്. പരിചയപ്പെട്ട് നല്ല സുഹൃത്തുക്കളായപ്പോൾ മുതൽ സംഗീതത്തെക്കുറിച്ചാണ് ഞങ്ങൾ കൂടുതൽ സംസാരിച്ചിട്ടുള്ളത്. ഞങ്ങളുടെ ഇഷ്ടങ്ങൾ തമ്മിൽ ഒരുപാട് സാമ്യമുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ സൗഹൃദം മനോഹരമായൊരു പ്രണയ കാവ്യം പോലെ ജീവിതത്തിലുടനീളം ഉണ്ടാവണമെന്ന് തോന്നുന്നതെന്നാണ് ശിഖയുടെ പ്രതികരണം. സർപ്രൈസായൊരു പ്രപ്പോസലൊന്നുമുണ്ടായിരുന്നില്ല. പരസ്പരം ഇഷ്ടമാണെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാമായിരുന്നു. പ്രണയമാദ്യം തുറന്നു പറഞ്ഞത് ഞാനാണ്. ജീവിതപങ്കാളിയിൽ ഞാൻ ആഗ്രഹിച്ചിരുന്ന, ഇഷ്ടപ്പെട്ടിരുന്ന എല്ലാ ഗുണങ്ങളും ഫൈസിയിലുണ്ട്.-ശിഖ പറയുന്നു.

സർപ്രൈസുകളുടെ ആളാണ് ശിഖ. സമ്മാനങ്ങളേക്കാൾ വളരെയേറെ സന്തോഷം തരുന്ന നിമിഷങ്ങൾ ഒരുക്കുന്നതിൽ എക്‌സ്‌പേർട്ടാണ്. ഒരിക്കൽ സുഹൃത്തുക്കൾക്കൊപ്പം ബർത്ത്‌ഡേ ആഘോഷിക്കാനായി. ആ ഫംഗ്ഷൻ മുഴുവൻ അറേഞ്ച് ചെയ്തത് ശിഖയാണ്. അന്നൊരുപാട് സന്തോഷം തോന്നി. ബർത്ത് ഡേ ആയാലും വാലന്റൈൻസ് ഡേ ആയാലും മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിക്കാൻ ശിഖയാണ് മുന്നിൽ നിൽക്കുന്നത്. യാത്രകൾക്കിയിലും മറ്റും കാണുന്നതിൽ നിന്ന് ഇഷ്ടപ്പെട്ടവ തെരഞ്ഞെടുത്ത് സമ്മാനിക്കാൻ ഞാനും ശ്രമിക്കാറുണ്ടെന്ന് ശിഖ പറയുന്നതെന്ന് ഫൗസലിന്റെ അഭിപ്രായം.

രണ്ടു മതത്തിൽപ്പെട്ടവരായതുകൊണ്ടും ഒരേ മേഖലയിൽ നിന്ന് ഐഡന്റിറ്റി ഉള്ളവരായതുകൊണ്ടും ഞങ്ങളുടെ റിലേഷനെക്കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ പ്രതീക്ഷിച്ചൊരു പൊട്ടിത്തെറിയുണ്ടായില്ലെങ്കിലും വീട്ടുകാർക്കതൊരു ഷോക്കായിരുന്നു. എങ്കിലും ഞങ്ങൾക്കവരെ കൺവിൻസ് ചെയ്യിക്കാൻ കഴിഞ്ഞു. രണ്ടുവീട്ടുകാരുടെയും അനുഗ്രഹത്തോടെ വിവാഹം നടന്നെന്നും ഫൈസൽ പറയുന്നു. ഒരുമിച്ച് ജീവിക്കണമെന്ന ഞങ്ങളുടെ ആഗ്രഹം വീട്ടുകാർക്ക് വിഷമമുണ്ടാക്കുമെന്നോർത്ത് സങ്കടമായിരുന്നു. ഞങ്ങൾക്ക് എല്ലാം അവരാണ്. അവരുടെ പൂർണ്ണ സമ്മതത്തോടെയാവണം വിവാഹം എന്നായിരുന്നു ആഗ്രഹം.

അവരെ വേദനിപ്പിച്ചുകൊണ്ടൊന്നും ചെയ്യരുതെന്ന് ആഗ്രഹമുണ്ടായിരുന്നു.അനുകൂലമായ തീരുമാനത്തിനായി കാത്തിരിക്കാമെന്ന് കരുതി. ഞങ്ങളുടെ ഇഷ്ടം അവരും അംഗീകരിച്ചത് വലിയൊരു ഭാഗ്യമാണെന്നാണ് കരുതുന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന ഗംഭീരമായ ആഘോഷങ്ങളോടെയായിരുന്നു വിവാഹം. ആഗ്രഹിച്ച രീതിയിൽ ജീവിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങളിപ്പോൾ. അതിന് വീട്ടുകാരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യമാണ് അവരെന്ന് ഇരുവരും പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP