Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോളേജ് യൂണിയൻ ചെയർമാന്മാരുടെ ലണ്ടൻ യാത്ര; എതിർപ്പുകൾ തള്ളി ഒന്നേകാൽ കോടി ചെലവിൽ യുകെ പരിശീലനം; പട്ടികയിൽ ഇല്ലാതെ പന്ത്രണ്ട് കോളേജ് യൂണിയൻ ഭാരവാഹികൾ; പരിഗണിക്കാതിരുന്നത് ക്രിമിനൽകേസ് പ്രതികളായവരും പാസ്പോർട്ടില്ലാത്തവരും; സാമ്പത്തിക പ്രതിസന്ധിക്കിടെ വിദ്യാഭ്യാസ വകുപ്പിന്റെ ധൂർത്തെന്ന എതിർപ്പ് തള്ളി സർക്കാരിന്റെ പച്ചക്കൊടി

കോളേജ് യൂണിയൻ ചെയർമാന്മാരുടെ ലണ്ടൻ യാത്ര; എതിർപ്പുകൾ തള്ളി ഒന്നേകാൽ കോടി ചെലവിൽ യുകെ പരിശീലനം; പട്ടികയിൽ ഇല്ലാതെ പന്ത്രണ്ട് കോളേജ് യൂണിയൻ ഭാരവാഹികൾ; പരിഗണിക്കാതിരുന്നത് ക്രിമിനൽകേസ് പ്രതികളായവരും പാസ്പോർട്ടില്ലാത്തവരും; സാമ്പത്തിക പ്രതിസന്ധിക്കിടെ വിദ്യാഭ്യാസ വകുപ്പിന്റെ ധൂർത്തെന്ന എതിർപ്പ് തള്ളി സർക്കാരിന്റെ പച്ചക്കൊടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ ചെലവിൽ കോളജ്, സർവകലാശാല യൂണിയൻ ചെയർമാന്മാരുടെ വിദേശയാത്ര രണ്ട് സംഘങ്ങളായി. 30 അംഗ ആദ്യസംഘം മാർച്ച രണ്ടിന് പുറപ്പെടും. മാർച്ച ആറ് വരെ ഇംഗ്ലണ്ടിലെ കാർഡിഫ് സർവകലാശാലയിൽ പരിശീലനം. 29 അംഗ രണ്ടാം സംഘ സന്ദർശനം മാർച്ച് 23 മുതൽ 27 വരെയാണ്. ഒപ്പം പോകുന്ന അദ്ധ്യാപകരെ തെരഞ്ഞെടുക്കുന്നത് വിവാദമായതോടെ കോളേജ് വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന് ഉദ്യോഗസ്ഥരെയും രണ്ട് ഗവ. കോളേജ് പ്രിൻസിപ്പൽമാരെയുമാണ് ഉൾപ്പെടുത്തിയത്. ഉന്നത് വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് ആയിരുക്കും സംഘത്തെ നയിക്കുക. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വി വിഗ്നേശ്വരിയും ലീഡി പദ്ധതി കോ ഓഡിനേറ്റർ ഡോ കെ രതീഷും സംഘത്തിലുണ്ടാകും.

മാർച്ച് രണ്ടിന് തിരിക്കുന്ന ആദ്യസംഘത്തെ കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഡോ കെകെ സുമ, തിരുവനന്തപുരം യൂണിവേഴ്‌സിററി കോളേജ് പ്രിൻസിപ്പൽ കെ മണി, മാർച്ച് 23 ന് പുറപ്പെടുന്ന സംഘത്തെ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ കെ സതീഷ് പേരാമ്പ്ര സികെജി മെമോറിയൽ ഗവ കോളേജ് പ്രിൻസിപ്പൽ #ാേ കെ വൽസല എന്നിവർ അനുഗമിക്കും. പട്ടികയിലേക്ക് കോളേജ് അദ്ധ്യാപകരിൽ നിന്ന് വൻ സമ്മർദ്ദം ഉയർന്നതോടെയാണ് ഉയർന്ന് ഉദ്യോഗസ്ഥരെയും പ്രിൻസിപ്പൽമാരെയും പരിഗണിക്കാൻ തീരുമാനിച്ചത്.

കണ്ണൂർ എംജി, നുവാൽസ്, മലയാളം, കുസാറ്റ് സ്‌കൂൾ ഓറഫ് ലീഗൽ സ്റ്റഡീസ് എന്നീ സർവകലാശാല യൂണിയൻ ചെയർമാന്മാരും 54 ഗവ കോളേജ് യൂണിയൻ ചെയർമാന്മാരുമാണ് സംഘത്തിലുള്ളത്. കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാന്മാരും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഉൾപ്പെടെ 12 ഗവ കോളേജ് യൂണിയൻ ചെയർമാന്മാരും പട്ടികയിൽ ഇല്ലെന്നുള്ളതും ഏറെ ശ്രദ്ധേയമാണ്. ക്രിമിനൽകേസ് പ്രതികളായവർ, പാസ്‌പോർട്ടില്ലാത്തവർ തുടങ്ങിയവരെയാണ് പരിഗണിക്കാതിരുന്നത്. സംഘാംഗങ്ങൾക്ക് പുറപ്പെടും മുമ്പ് ബ്രിട്ടീഷ് കൗൺസിൽ സഹായത്തോടെ പരിശീലനം നൽകാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടാതെ യൂണിയൻ ചെയർമാന്മാരെ യാത്രയ്ക്ക് എതിർപ്പുകൾ തള്ളി കോളേജ് യൂണിയൻ ചെയർമാന്മാരുടെ യുകെ പരിശീലനവുമായി സർക്കാർ മുന്നോട്ട തന്നെയാണെന്നാണ് സൂചന. യാത്രക്കായി തെരഞ്ഞെടുക്കപ്പെട്ട 54  സർക്കാർ കോളേജ് ചെയർമാന്മാരുടെ പട്ടിക പുറത്തിറക്കിയിരുന്നു. രണ്ട് സംഘമായി അടുത്തമാസമാണ് ഒന്നേകാൽ കോടി ചെലവിട്ടുള്ള യാത്രയും പരിശീലനവും നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടെ കോളേജ് യൂണിയൻ ചെയർമാന്മാരെ കാർഡിഫ് സർവ്വകലാശാലയിൽ സർക്കാർ ചെലവിൽ പരിശീലനത്തിന് വിടുന്നത്. സർക്കാരിന്റെ ധൂർത്തെന്ന് പറഞ്ഞ് പ്രതിപക്ഷം നീക്കത്തെ എതിർത്തെങ്കിലും പിന്മാറില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീൽ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇതിന് ശേഷം പ്രതിപക്ഷം രംഗതെത്തിയതോടെ വൻ വിവാദത്തിന് വഴിവെച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP