Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളി നഴ്‌സുമാരുടെ പെരുമ ഉയർത്തിയ മൂന്ന് പേർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം; വുഹാൻ രക്ഷാദൗത്യത്തിൽ പങ്കാളികളായ ശരത് പ്രേം, അജോ ജോസ്, മനു ജോസഫ് എന്നിവർക്ക് പുരസ്‌ക്കാരം സമ്മാനിച്ചത് മന്ത്രി ഹർഷവർദ്ധൻ; കൊറോണ ബാധിത മേഖലയായ വുഹാനിൽ കുടുങ്ങിയവരെ രക്ഷിക്കാൻ എയർ ഇന്ത്യാ വിമാനത്തിൽ ദൗത്യവുമായി പോകാൻ പലരും മടിച്ചപ്പോൾ സധൈര്യം മുന്നോട്ടു വന്നത് ഈ മലയാളി മിടുക്കർ; കൊറോണയെ പൊരുതി തോൽപ്പിച്ച കേരളീയർ രാജ്യത്തിന് മാതൃകയാകുമ്പോൾ

മലയാളി നഴ്‌സുമാരുടെ പെരുമ ഉയർത്തിയ മൂന്ന് പേർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം; വുഹാൻ രക്ഷാദൗത്യത്തിൽ പങ്കാളികളായ ശരത് പ്രേം, അജോ ജോസ്, മനു ജോസഫ് എന്നിവർക്ക് പുരസ്‌ക്കാരം സമ്മാനിച്ചത് മന്ത്രി ഹർഷവർദ്ധൻ; കൊറോണ ബാധിത മേഖലയായ വുഹാനിൽ കുടുങ്ങിയവരെ രക്ഷിക്കാൻ എയർ ഇന്ത്യാ വിമാനത്തിൽ ദൗത്യവുമായി പോകാൻ പലരും മടിച്ചപ്പോൾ സധൈര്യം മുന്നോട്ടു വന്നത് ഈ മലയാളി മിടുക്കർ; കൊറോണയെ പൊരുതി തോൽപ്പിച്ച കേരളീയർ രാജ്യത്തിന് മാതൃകയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിൽ കൊറോണ ബാധിച്ച രണ്ട് രോഗികളും അസുഖം ഭേദമായി ജീവിതത്തിലേക്ക് കടന്നു കഴിഞ്ഞു. ചൈന പോലും തോറ്റിടത്താണ് കേരളം വിജയിച്ചത്. രോഗവ്യാപനം തടയുന്നതിലും കേരളം മികവു കാട്ടുകയായിരുന്നു. ആരോഗ്യ കേരളം ഇത്തരത്തിൽ അഭിമാനമാകുമ്പോൾ തന്നെ ഒരു പറ്റം മലയാളി നഴസുമാരരെ രാജ്യം ആദരിക്കുകയും ചെയ്തു. കൊറോണ ബാധിത മേഖലയായ വുഹാനിൽ നിന്നും ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യത്തിൽ പങ്കാളികളായ മൂന്ന് മലയാളി നഴ്‌സുമാരെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ആദരിച്ചത്.

ഡൽഹി ആർഎംഎൽ ആശുപത്രി നഴ്‌സുമാരായ വൈക്കം സ്വദേശി ശരത് പ്രേം, തൃശൂരിൽ നിന്നുള്ള അജോ ജോസ്, സഫ്ദർജങ് ആശുപത്രിയിലെ വയനാട് സ്വദേശി മനു ജോസഫ് എന്നിവരാണ് ആദരമേറ്റുവാങ്ങിയത്. ഇവർ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനിൽ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി. കൊറോണ ഭീതിയിൽ ചൈനയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ഗവൺമെന്റ് കൃത്യസമയത്താണ് ഇടപെട്ടത്. എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായി എഴുന്നൂറോളംപേരെ സർക്കാർ ഇന്ത്യയിലെത്തിച്ചു. ഇവർ പ്രത്യേക കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ്. ബാക്കിയുള്ളവരെക്കൂടി രാജ്യത്ത് തിരികെ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ചൈനയിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള വളരെ പ്രധാനപ്പെട്ട ദൗത്യത്തിലാണ് മൂന്ന് മലയാളി നഴ്സുമർ ഉണ്ടായിരുന്നത്. ശരത്തും, അജോയും. മുമ്പ് നേപ്പാളിലും ഇന്ത്യോനേഷ്യയിലും ഭൂകമ്പ രക്ഷാപ്രവർത്തനങ്ങളിലും ശ്രീലങ്കൻ ഭീകരാക്രമണത്തിന് ശേഷമുള്ള രക്ഷാപ്രവർത്തനത്തിലും പങ്കാളികളായ ഇവരുടെ സേവനം ഇന്ത്യൻ സംഘത്തിന് വലിയ മുതൽക്കൂട്ടായിരുന്നു. നിപ്പാ കാലത്തും 2018ലെ പ്രളയകാലത്തും ഇവർ കേരളത്തിലും സഹായഹസ്തവുമായി എത്തിയിരുന്നു.

തൃശൂർ പറമ്പൂർ സ്വദേശിയാണ് അജോ. വൈക്കം ചെമ്പ് സ്വദേശിയാണ് ശരത്ത്. കൊറോണവൈറസ് ഭീതിയുടെ പ്രഭവകേന്ദ്രമായ വുഹാനിൽനിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള ദൗത്യത്തിൽ പലരും പിൻവാങ്ങിയപ്പോഴാണ് ഇവർ ധൈര്യസമേതം മുന്നോട്ടു വന്നത്. ഒരു മടിയും ആശങ്കയുമില്ലാതെ പ്രത്യേക വിമാനത്തിൽ പുറപ്പെട്ടു ഇവർ. 2012 ൽ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ വന്നകാലം മുതൽ ഇരുവരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ രക്ഷാദൗത്യങ്ങളുടെ ഭാഗമാണ്.

എയിംസിൽ അസി. നഴ്‌സിങ് സൂപ്രണ്ടായി വിരമിച്ച അമ്മ ആനിയുടെ അനുഭവപാഠങ്ങളാണു തൃശൂർ പറമ്പൂർ സ്വദേശിയായ അജോയുടെ കരുത്ത്. വൈക്കം ചെമ്പ് സ്വദേശിയായ ശരത്തിന്റെ ഭാര്യ സിമി എയിംസിലെ നഴ്സാണ്. വുഹാൻ രക്ഷാദൗത്യം കഴിഞ്ഞെത്തിയ അജോക്കും ശരത്തും രണ്ടാഴ്‌ച്ചത്തേക്ക് ജോലിക്ക് പോയിരുന്നില്ല. മുൻകരുതലിന്റെ ഭാഗമായി ഇവർ മാറിത്താമസിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP