Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരണസംഖ്യ അഞ്ചായി; അനേകം നഗരങ്ങളിൽ വെള്ളം കയറി; മോട്ടോർവേകളിൽ അനേകം അപകടങ്ങൾ; ഡെന്നീസ് കൊടുങ്കാറ്റ് ബ്രിട്ടനിലാകമാനം കടുത്ത നാശനഷ്ടങ്ങൾ; കൊടുങ്കാറ്റിന് ശേഷമുള്ള പ്രളയം തുടരുന്നു

മരണസംഖ്യ അഞ്ചായി; അനേകം നഗരങ്ങളിൽ വെള്ളം കയറി; മോട്ടോർവേകളിൽ അനേകം അപകടങ്ങൾ; ഡെന്നീസ് കൊടുങ്കാറ്റ് ബ്രിട്ടനിലാകമാനം കടുത്ത നാശനഷ്ടങ്ങൾ; കൊടുങ്കാറ്റിന് ശേഷമുള്ള പ്രളയം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഡെന്നീസ് കൊടുങ്കാറ്റ് ബ്രിട്ടനിലാകമാനം കടുത്ത നാശനഷ്ടങ്ങളും മരണങ്ങളും വിതച്ച് കൊണ്ട് വൻ ഭീഷണിയായി വീശിയടിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. കാറ്റിനെ തുടർന്നുള്ള കെടുതികളെ തുടർന്ന് മരണസംഖ്യ അഞ്ചായാണ് ഉയർന്നിരിക്കുന്നത്. കാറ്റിനെ തുടർന്നുള്ള ശക്തമായ മഴ കാരണം അനേകം നഗരങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. മോട്ടോർവേകളിൽ അനേകം അപകടങ്ങൾ പതിവായിട്ടുമുണ്ട്. കൊടുങ്കാറ്റിന് ശേഷമുള്ള പ്രളയം തുടരുന്ന ദുരവസ്ഥയാണ് നിരവധി ഇടങ്ങളിലുള്ളത്.

പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് രാജ്യമാകമാനം 550ൽഅധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണുയർത്തപ്പെട്ടിരിക്കുന്നത്. തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കുന്നതിന് യുക്തമായ സഹായം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്ന് നിരവധി പേർ ആരോപിക്കുന്നുണ്ട്. ഇതിന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉത്തരം പറഞ്ഞേ മതിയാവൂ എന്ന ആവശ്യവും ശക്തമാണ്. വോർസെസ്റ്റർഷെയറിലെ ടെൻബുറി വെൽസിന് സമീപം ടെമെ നദിക്ക് കുറുകെ പോകുന്ന പാലം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് അതിലെ പോയ കാർ മുങ്ങി യാത്രക്കാരിയായ സ്ത്രീ ഒഴുകിപ്പോയിരുന്നു.

വൈവോന്നെ ബൂത്ത് എന്ന ഈ 55 കാരിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെടുക്കുകയും ചെയ്തിരുന്നു.ഡെന്നീസ് തീർത്ത കെടുതിയാൽ യുകെയിലുണ്ടായിരിക്കുന്ന അഞ്ചാമത്തെ മരണമാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. പ്രതികൂലമായ അവസ്ഥയെ നേരിടാൻ മിനിസ്റ്റർമാർ ജാഗ്രത പാലിക്കുന്നുവെന്ന് പുതിയ എൻവയോൺമെന്റ് സെക്രട്ടറി ജോർജ് യൂസ്റ്റിസ് ഉറപ്പേകുന്നുണ്ടെങ്കിലും കോബ്ര മീറ്റിങ് വിളിച്ച് കൂട്ടാത്തതിൽ പ്രതിഷേധം ശക്തമാണ്.ഉസ്‌ക് നദി കരകവിഞ്ഞതിനെ തുടർന്ന് ക്രിക്ക്ഹോവെലിലെ പോവിസ് ഗ്രാമത്തിലെ വീടുകൾ വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്.

വെയിൽസിലെ റോൻഡ സൈനോൻ ടാഫിലെ ടൈലോർടൗണിൽ കടുത്ത മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. സെന്റ് ഐവ്സിലെ യോർക്കും കേംബ്രിഡ്ജ്ഷെയർ മാർക്കറ്റ് ടൗണും ഔസ് നദി കരകവിഞ്ഞതിനെ തുടർന്ന് പ്രളയത്തിൽ അകപ്പെട്ടിട്ടുണ്ട്. വൈയെ നദി അതിന്റെ ചരിത്രത്തിൽ ഏറ്റവും ഏറെ വെള്ളം കയറിയ അവസ്ഥയിലാണിപ്പോൾ. ഇതിനെ തുടർന്ന് ഹെർഫോർഡ് ഷെയറിൽ കടുത്ത ഭീഷണിയാണുണ്ടായത്. കടുത്ത മഴ പെയ്തിറങ്ങിയതിനാൽ സൗത്ത് വെയിൽസിലെ നിരവധി കുടുംബങ്ങളാണ് കടുത്ത ദുരിതത്തിലായിരിക്കുന്നത്.

പ്രതികൂലമായ കാലാവസ്ഥ കാരണം യുകെയിലെ നിരവധി റോഡുകളിൽ വാഹനാപകടങ്ങൾ പതിവായെന്നും റിപ്പോർട്ടുകളുണ്ട്. എ 55ൽ ഒരു കാറും എച്ച്ജിവിയും തമ്മിൽ കൂട്ടിയിടിച്ച് ഒരു ചെറിയ ആൺകുട്ടി മരിച്ചിട്ടുണ്ട്. ഈ അപകടത്തിൽ പെട്ട ഒരു സ്ത്രീ ജീവന്മരണ പോരാട്ടത്തിലുമാണ്. ഇവിടെ ഫോർഡ് മോൻഡിയോയും എച്ച്ജിവിയും വെയിൽസിലെ ആൻഗ്ലെസിയിലെ ഗ്വാൽചാമായ്ക്കടുത്താണ് കൂട്ടിയിടിച്ചത്.കടുത്ത വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി വീടുകളിലേക്ക് വെള്ളം ഇരച്ച് കയറുന്ന അവസ്ഥയുണ്ടെന്നും റിപ്പോർട്ടുണ്ട്.

വെൽസിലെ ടെൻബുറിയിലെ 53 കാരിയായ ഡെബോറാഹ് വാർഫീൽഡിന്റെ അടുക്കളയിലേക്ക് ഇത്തരത്തിലാണ് വെള്ളം ഇരച്ച് കയറി പ്രളയമുണ്ടായിരിക്കുന്നത്. ടെമെ നദി കരകവിഞ്ഞതിനെ തുടർന്നാണ് ഇവിടെ ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്. രാജ്യമാകമാനം നിരവധി ഇടങ്ങളിൽ ഇത്തരത്തിൽ വെള്ളപ്പൊക്കമുണ്ടായിരിക്കുകയാണ്. ഡെന്നീസിനൊപ്പമെത്തിയിരിക്കുന്ന മഴ ഷ്രോപ്സ്ഹയർ, ഹെർഫോർഡ്ഷെയർ, വോർസെസ്റ്റർഷയെർ മുതൽ സൗത്ത് വെയില്സിലെ താഴ് വരകൾ വരെയുള്ള ഇടങ്ങളിൽ കടുത്ത ദുരിതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ബോംബ് സൈക്ലോൺ എന്ന ഈ കാറ്റ് ഇനിയും ദുരിതങ്ങളുണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP