Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രിട്ടീഷ് രാജകുടുംബത്തെ വിടാതെ വിവാഹമോചന വാർത്തകൾ തുടരുന്നു; ഒരാഴ്ച ഇടവേളയ്ക്കിടെ രണ്ടാമത്തെ ഡിവോഴ്സ് വാർത്തയും പുറത്ത്; മാർഗററ്റ് രാജകുമാരിയുടെ മകനെ ഭാര്യ ഉപേക്ഷിച്ചത് ജോലിയോടാണ് കൂടുതൽ സ്നേഹം എന്നാരോപിച്ച്

ബ്രിട്ടീഷ് രാജകുടുംബത്തെ വിടാതെ വിവാഹമോചന വാർത്തകൾ തുടരുന്നു; ഒരാഴ്ച ഇടവേളയ്ക്കിടെ രണ്ടാമത്തെ ഡിവോഴ്സ് വാർത്തയും പുറത്ത്; മാർഗററ്റ് രാജകുമാരിയുടെ മകനെ ഭാര്യ ഉപേക്ഷിച്ചത് ജോലിയോടാണ് കൂടുതൽ സ്നേഹം എന്നാരോപിച്ച്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ സഹോദരി മാർഗററ്റിന്റെ പുത്രനായ ഡേവിഡ് ലിൻലെയെ ഭാര്യ സെറീന ഉപേക്ഷിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വന്നു. ഒരാഴ്ച ഇടവേളയ്ക്കിടെ രണ്ടാമത്തെ ഡിവോഴ്സ് വാർത്തയാണ് രാജകുടുംബവുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്. മാർഗററ്റ് രാജകുമാരിയുടെ മകനെ ഭാര്യ ഉപേക്ഷിച്ചത് ജോലിയോടാണ് ഡേവിഡിന് കൂടുതൽ സ്നേഹം എന്നാരോപിച്ചാണ്. ചുരുക്കിപ്പറഞ്ഞാൽ ബ്രിട്ടീഷ് രാജകുടുംബത്തെ വിടാതെ പിന്തുടരുകയാണ് വിവാഹ മോചന വാർത്തകൾ. 25 വർഷത്തെ വൈവാഹിക ജീവിതത്തിന് ശേഷമാണ് ഈ വിവാഹ മോചനം സംഭവിച്ചിരിക്കുന്നത്.

പേര് കേട്ട് ഹൈ എൻഡ് ഫർണിച്ചർ കമ്പനിയായ ദി ഏൾ-ഡേവിഡ് ആംസ്ട്രോംഗ്-ജോൺസിന്റെ ഉടമയാണ് ഡേവിഡ്. തങ്ങളുടെ വിവാഹ ജീവിതത്തിന് അന്ത്യമായെന്ന് ഡേവിഡും സെറീനയും ഔദ്യോഗികമായി കരാറിലെത്തിയെന്നാണ് ഈ ദമ്പതികളുമായി ബന്ധപ്പെട്ട ഉറവിടം വെളിപ്പെടുത്തുന്നത്. ഈ അവസരത്തിൽ തങ്ങളുടെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്ന് ഇരുവരും പത്രമാധ്യമങ്ങളോട് അപേക്ഷിച്ചിട്ടുമുണ്ട്. രാജ്ഞിയുടെ മുതിർന്ന പേരക്കുട്ടിയായ പീറ്റർ ഫിലിപ്പും ഭാര്യ ഓട്ടവും തമ്മിൽ വേർപിരിഞ്ഞുവെന്ന വാർത്ത ഒരാഴ്ച മുമ്പായിരുന്നു പുറത്ത് വന്നിരുന്നത്.

അതിന്റെ ഞെട്ടലിൽ നിന്നും കൊട്ടാരം മുക്തി നേടുന്നതിന് മുമ്പാണ് വീണ്ടുമൊരു വിവാഹ മോചന വാർത്ത എത്തിയിരിക്കുന്നത്.1993ൽ വിവാഹിതരായ ഡേവിഡ് ലിൻലെ- സെറീന ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്. ഇരുവരുടെയും വേർപിരിയലിൽ മറ്റാരും ഇടപെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. ഡേവിഡ് തന്റെ ബിസിനസ് ആവശ്യാർത്ഥം അധികമായി വിദേശയാത്രകൾ നടത്തുന്നതാണ് ഇവർ പിരിയാനുള്ള ഒരു കാരണമായി എടുത്ത് കാട്ടപ്പെടുന്നതെന്നാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നത്.അതായത് തന്നെക്കാൾ ഡേവിഡിന് ജോലിയോടാണ് കൂടുതൽ സ്നേഹമെന്നാണ് സെറീന ആരോപിക്കുന്നത്.

തന്റെ പിതാവിന്റെ പരമ്പരാഗത ബിസിനസ് ഡേവിഡ് അദ്ദേഹം 2017ൽ മരിച്ചതിന് ശേഷം ഏറ്റെടുത്ത് നടത്തുകയായിരുന്നു. റോയൽ കാർപെന്റർ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.ബ്രിട്ടീഷ് രാജകുടുംബത്തിലെ 21ാമത് കിരീടാവകാശിയാണ് ഡേവിഡ്. ഫർണിച്ചറിനെക്കുറിച്ചും വീടുകൾ മോടിപിടിപ്പിക്കുന്നതിനെ കുറിച്ചും ധാരാളം പുസ്തകങ്ങൾ എഴുതിയിട്ടുള്ള ഡേവിഡ് ഇതിനെ കുറിച്ച് പ്രഭാഷണങ്ങൾ നടത്തുന്നതിനായി ലോകം ചുറ്റാറുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP