Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിലെ കെജ്രിവാളിന്റെ വിജയത്തിൽ മുഖ്യപങ്ക് ഒരു മലയാളിക്കും! തലസ്ഥാന നഗരത്തിലെ ഓവുചാൽ സംവിധാനം ശുദ്ധീകരിക്കാനും ശുദ്ധജലലഭ്യത ഉയർത്താനും സാധിച്ചത് ഇറിഗേഷൻ ആൻഡ് ഫ്‌ളഡ് കൺട്രോൾ വകുപ്പിൽ സൂപ്രണ്ടിങ് എൻജിനീയറായ ടി.കെ. പ്രജിത്തിന്റെ പ്രവർത്തന മികവിൽ; സ്ഥാനാരോഹണ ചടങ്ങിൽ വിശിഷ്ടാതിഥിയായി തലശ്ശേരിക്കാരനെ ക്ഷണിച്ചിരുത്തി അരവിന്ദ് കെജ്രിവാളും

ഡൽഹിയിലെ കെജ്രിവാളിന്റെ വിജയത്തിൽ മുഖ്യപങ്ക് ഒരു മലയാളിക്കും! തലസ്ഥാന നഗരത്തിലെ ഓവുചാൽ സംവിധാനം ശുദ്ധീകരിക്കാനും ശുദ്ധജലലഭ്യത ഉയർത്താനും സാധിച്ചത് ഇറിഗേഷൻ ആൻഡ് ഫ്‌ളഡ് കൺട്രോൾ വകുപ്പിൽ സൂപ്രണ്ടിങ് എൻജിനീയറായ ടി.കെ. പ്രജിത്തിന്റെ പ്രവർത്തന മികവിൽ; സ്ഥാനാരോഹണ ചടങ്ങിൽ വിശിഷ്ടാതിഥിയായി തലശ്ശേരിക്കാരനെ ക്ഷണിച്ചിരുത്തി അരവിന്ദ് കെജ്രിവാളും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽകുന്ന ഘട്ടത്തിൽ പ്രത്യേകം ക്ഷണം ലഭിച്ചവരുടെ കൂട്ടത്തിൽ മലയാളിയുമുണ്ടായിരുന്നു. തലശ്ശേരി സ്വദേശിയായ ടി കെ പ്രജിത്തായിരുന്നു ഈ വ്യക്തി. ഇദ്ദേഹത്തിന് ഡൽഹിയിലെ ആപ്പിന്റെ വിജയത്തിൽ നിർണായക റോൾ തന്നെ ഉണ്ടായിരുന്നു എന്നു പറയണം. കാരണം, ഡൽഹി സർക്കാരിന്റെ ഇറിഗേഷൻ ആൻഡ് ഫ്‌ളഡ് കൺട്രോൾ വകുപ്പിൽ സൂപ്രണ്ടിങ് എൻജിനീയറാണ് പ്രജിത്ത്.

ഡൽഹിയിലെ ഓവുചാൽ സംവിധാനം ശുദ്ധീകരിക്കാനും നഗരത്തിലെ ശുദ്ധജലലഭ്യത ഉയർത്താനും സാധിച്ചതാണ് ഇദ്ദേഹത്തെ 50 വിശിഷ്ടാതിഥികളുടെ കൂട്ടത്തിൽ ഇടംപിടിക്കാൻ സഹായിച്ചത്. മന്ത്രി സത്യേന്ദർ ജെയ്ൻ മുന്നോട്ടുവെച്ച പദ്ധതി പ്രജിത്തും സംഘവുംചേർന്ന് വിജയകരമാക്കുകയായിരുന്നു.

യമുനാനദീതീരത്തെ പ്രളയമേഖലകളിൽ പ്രത്യേക കുളങ്ങൾ നിർമ്മിച്ച്, പ്രളയസമയത്തുണ്ടാകുന്ന അധികജലം അവയിൽ ശേഖരിച്ചാണ് ജലലഭ്യത ഉയർത്തിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പാക്കിയത്. വിജയകരമായതിനാൽ വരുംവർഷങ്ങളിൽ ഇതു തുടരും. ഓവുചാലുകളിലെ മലിനജലം ശുദ്ധീകരിക്കുന്ന പരീക്ഷണഘട്ടത്തിലുള്ള പദ്ധതി വിപുലീകരിക്കാനും ഇവർ ലക്ഷ്യമിടുന്നുണ്ട്.

തലശ്ശേരിയിലെ കോപ്പാലത്ത് ജനിച്ച പ്രജിത്ത് ആൻഡമാനിലാണ് സ്‌കൂൾ വിദ്യാഭ്യാസം നടത്തിയത്. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് 1994-ൽ ബിരുദം നേടി. ആൻഡമാൻ ഹാർബർ വർക്സിൽ എൻജിനീയറായി ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് കേന്ദ്രസർക്കാരിൽ എക്സിക്യൂട്ടീവ് എൻജിനീയറായി ഡൽഹിയിലെത്തി. ഭാര്യ സോളിയും മക്കളായ അഞ്ജന, അർജുൻ എന്നിവരും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP