Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശക്തമായ ക്രോസ് വിൻഡിൽ ആടിയുലഞ്ഞ് ഇത്തിഹാദിന്റെ എയർബസ് എ380; അപാര മനസാന്നിധ്യം കൊണ്ട് വിമാനം അതിസാഹസികമായി ഇറക്കി പൈലറ്റ് താരമായി: വീഡിയോ വൈറൽ

ശക്തമായ ക്രോസ് വിൻഡിൽ ആടിയുലഞ്ഞ് ഇത്തിഹാദിന്റെ എയർബസ് എ380; അപാര മനസാന്നിധ്യം കൊണ്ട് വിമാനം അതിസാഹസികമായി ഇറക്കി പൈലറ്റ് താരമായി: വീഡിയോ വൈറൽ

സ്വന്തം ലേഖകൻ

ക്തമായ കൊടുങ്കാറ്റിനെ അതിജീവിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനത്തിന്റെ അതിസാഹസികമായ ലാൻഡിങിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. അബുദാബിയിൽ നിന്നും ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനത്തിന് പൈലറ്റിന്റെ അപാരമായ മനസാന്നിധ്യം ഒന്ന് കൊണ്ട് മാത്രമാണ് സുരക്ഷിതമായി ലാൻഡ് ചെയ്യാനായത്.

ഇത്തിഹാദിന്റെ എയർബസ് എ380 എന്ന ഇരുനില യാത്രാവിമാനമാണ് കൊടുങ്കാറ്റിൽ പെട്ട് ആടിയുലഞ്ഞ് ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങിയത്. അഞ്ഞൂറോളം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനം കാറ്റിൽ ഉലഞ്ഞുകൊണ്ടാണ് ലാൻഡ് ചെയ്തത്. അതിശക്തമായ കാറ്റിൽ പെട്ട് ഒരു തുമ്പിയെ പോലെ വിമാനം കാറ്റിൽ ആടിയുലയുന്നത് കണ്ടാൽ ആരും ഒരു നിമിഷം തലയിൽ കൈവെച്ച് പോകും. വിമാനം ഏതാണ്ട് ലംബമായാണ് ലാൻഡിങ് നടത്തിയത്. ഇതിനിടെ റൺവേയിൽ നിന്ന് പുറത്തേക്ക് പോകുന്നതും കാണാം.

പൈലറ്റിന്റെ അതിസാഹസിക നീക്കങ്ങളാണ് വിഡിയോയിൽ കാണുന്നത്. ലാൻഡിങ് ദൃശ്യങ്ങൾ ലക്ഷക്കണക്കിന് പേരാണ് സോഷ്യൽമീഡിയകളിലൂടെ കണ്ടത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവള പ്രദേശത്ത് ശക്തിയിൽ വീശിയ ക്രോസ് വിൻഡാണ് വിമാനങ്ങളുടെ ലാൻഡിങ് ബുദ്ധിമുട്ടിലാക്കിയത്. ഹീത്രൂ വിമാനത്താവളത്തിൽ നിന്നു പകർത്തിയ ദൃശ്യങ്ങൾ കണ്ടവരെല്ലാം പറഞ്ഞത് 'അവിശ്വസിനീയം' എന്നാണ്. ശക്തമായ ക്രോസ് വിൻഡ് കാരണം വിമാനം റൺവേയിൽ ഇറങ്ങാൻ ഏറെ ബുദ്ധിമുട്ടി. ഡെന്നിസ് കൊടുങ്കാറ്റിനെ തുടർന്നാണ് ലാൻഡിങ് പ്രശ്‌നമായത്.

രാജ്യത്തിന്റെ ഗതാഗതത്തിന്റെ ഭൂരിഭാഗവും തളർത്തുന്ന ശക്തമായ ബാക്ക്-ടു-ബാക്ക് കൊടുങ്കാറ്റാണ് യുകെയെ ബാധിച്ചത്. ശക്തമായ കാറ്റ് കാരണം ഹീത്രൂയിലെത്തിയ ചില ജെറ്റുകൾ ലാൻഡിങ്ങിന് കഴിയാതെ തിരിച്ചുപോയി. വിമാനത്തിന്റെ പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും കൊണ്ട് മാത്രമാണ് യാത്രാവിമാനം വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. അബൂദബിയിൽ നിന്ന് ലണ്ടനിലേക്ക് വന്ന വിമാനമാണ് ലാൻഡിങ്ങിന് തൊട്ടുമുൻപ് കനത്ത കാറ്റിൽ  പെട്ടുലഞ്ഞുപോയത്.

ഇത്രവലിയ വിമാനം അത്യന്തം അപകടകരമായ രീതിയിൽ ആടിയുലഞ്ഞ് പറന്നിറങ്ങുന്നത് അപൂർവ്വ സംഭവമാണ്. റൺവേയിൽ നിന്നും വിമാനം തെന്നിമാറാതിരിക്കാൻ കഴിവിന്റെ പരമാവധി പൈലറ്റിന് ഉപയോഗിക്കേണ്ടി വന്നുവെന്നാണ് അറിയുന്നത്. വിമാനങ്ങൾ പറന്നിറങ്ങുമ്പോൾ അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ക്രോസ് വിൻഡ്. ഈ സംഭവത്തിലും വില്ലനായത് ക്രോസ് വിൻഡ് തന്നെയായിരുന്നു.

യാത്രികർക്ക് ജീവിതത്തിൽ മറക്കാനാകാത്ത അനുഭവം സമ്മാനിച്ചെങ്കിലും ഇത്തരം സാഹചര്യങ്ങൾ നേരിടാൻ തക്ക പരിശീലനം പൈലറ്റുമാർക്ക് ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച് എ380 പോലുള്ള കൂറ്റൻയാത്രാ വിമാനങ്ങൾ നിയന്ത്രിക്കുന്ന പൈലറ്റുമാർ ഇത്തരം സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തിയുള്ളവരായിരിക്കും. ഇക്കാര്യം അടിവരയിട്ട് തെളിയിക്കുന്നത് കൂടിയാണ് ഈ സംഭവം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP