Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റെയിൽവേ സ്റ്റേഷനുകളിൽ നൽകിയിരുന്ന സൗജന്യ വൈഫൈ പദ്ധതി അവസാനിപ്പിക്കുന്നതായി ഗൂഗിൾ; പദ്ധതി തുടരുമെന്ന് റെയിൽടെൽ

റെയിൽവേ സ്റ്റേഷനുകളിൽ നൽകിയിരുന്ന സൗജന്യ വൈഫൈ പദ്ധതി അവസാനിപ്പിക്കുന്നതായി ഗൂഗിൾ; പദ്ധതി തുടരുമെന്ന് റെയിൽടെൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നൽകിയിരുന്ന സൗജന്യ വൈഫൈ പദ്ധതി അവസാനിപ്പിക്കുന്നതായി ഗൂഗിൾ അറിയിച്ചു. രാജ്യത്തെ 415 സ്‌റ്റേഷനുകളിലാണ് ഗൂഗിൾ സൗജന്യമായി വൈഫൈ നൽകിയിരുന്നത്. അതേസമയം ഗൂഗിൾ പിന്മാറിയാലും 5600 സ്റ്റേഷനുകളിലേക്കു വ്യാപിപ്പിച്ച സൗജന്യ പദ്ധതി തുടരുമെന്ന് റെയിൽടെൽ വ്യക്തമാക്കി.

മുംബൈ സെൻട്രൽ സ്റ്റേഷനിൽ 2016ലാണ്് ഗൂഗിൾ ആദ്യമായി റെയിൽവേ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തിയത്. 2018 ജൂണിൽ 415 സ്റ്റേഷനുകളിലും പൂർത്തീകരിച്ചു. കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യയിൽ ഇന്റർനെറ്റ് നിരക്കുകളിൽ ഏറെ കുറവു വന്നതിനാൽ സൗജന്യ സംവിധാനം തുടരുന്നതിൽ അർഥമില്ലെന്ന് ഗൂഗിൾ വൈസ് പ്രസിഡന്റ് സീസർ സെൻഗുപ്ത വ്യക്തമാക്കി. ഇതിനുപയോഗിക്കുന്ന വിഭവശേഷി കൂടുതൽ സൗകര്യങ്ങൾക്കായി ഉപയോഗപ്പെടുത്തും.

അതേസമയം ഗൂഗിളുമായുള്ള കരാർ ഈ വർഷം അവസാനിക്കുമെന്ന് റെയിൽടെല്ലും വ്യക്തമാക്കി. അവരുമായി സഹകരിച്ചിരുന്ന സ്റ്റേഷനുകളിലും വൈഫൈ തുടരാനുള്ള സംവിധാനം റെയിൽടെല്ലിനുണ്ട്. നിലവിൽ 5600 സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ നൽകുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP