Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനീസ് കപ്പൽ പിടിച്ചെടുത്ത ഇന്ത്യൻ നടപടിയിൽ പാക്കിസ്ഥാന് ഞെട്ടൽ; മിസൈൽ വിക്ഷേപണ യന്ത്രങ്ങളുമായി പോയ കപ്പൽ പിടികൂടിയത് കറാച്ചി തുറമുഖത്ത് എത്താൻ 350 കിലോമീറ്റർ മാത്രം ദൂരം അവശേഷിക്കവേ; ഡിആർഡിഒ ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കപ്പലിൽ പരിശോധന നടത്തിയത് ബാലസ്റ്റിക് മിസൈൽ പരീക്ഷണത്തിനുള്ള ഉപകരണങ്ങളാണോ എന്ന് ഉറപ്പിക്കാൻ; പാക്കിസ്ഥാൻ മിസൈൽ ശേഖരത്തിലുള്ള എം 11 മിസൈലുകൾക്കുള്ള ചൈനീസ് സഹായവും ഇന്ത്യൻ സംശയങ്ങൾ ബലപ്പെടുത്തുന്നു

ചൈനീസ് കപ്പൽ പിടിച്ചെടുത്ത ഇന്ത്യൻ നടപടിയിൽ പാക്കിസ്ഥാന് ഞെട്ടൽ; മിസൈൽ വിക്ഷേപണ യന്ത്രങ്ങളുമായി പോയ കപ്പൽ പിടികൂടിയത് കറാച്ചി തുറമുഖത്ത് എത്താൻ 350 കിലോമീറ്റർ മാത്രം ദൂരം അവശേഷിക്കവേ; ഡിആർഡിഒ ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കപ്പലിൽ പരിശോധന നടത്തിയത് ബാലസ്റ്റിക് മിസൈൽ പരീക്ഷണത്തിനുള്ള ഉപകരണങ്ങളാണോ എന്ന് ഉറപ്പിക്കാൻ; പാക്കിസ്ഥാൻ മിസൈൽ ശേഖരത്തിലുള്ള എം 11 മിസൈലുകൾക്കുള്ള ചൈനീസ് സഹായവും ഇന്ത്യൻ സംശയങ്ങൾ ബലപ്പെടുത്തുന്നു

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: കറാച്ചി തുറമുഖത്തോട് അടുക്കാൻ 350 കിലോ മീറ്റർ മാത്രം അവശേഷിക്കവേയാണ് ചൈനീസ് കപ്പൽ ഇന്ത്യൻ നേവി അധികൃതർ പിടികൂടിയത്. മിസൈൽ വിക്ഷേപണ സാമഗ്രികളുമായി പോയ കപ്പലാണ് ഇന്ത്യൻ നാവിക സേന പിടികൂടിയത് എന്നതാണ് പുറത്തുവരുന്ന വിവരം. ഇന്ത്യൻ നടപടി പാക്കിസ്ഥാനെയും ചൈനയെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ കാര്യങ്ങൾ എന്ന നിലയിലാണ് കപ്പൽപിടികൂടി കണ്ട്‌ല തുറമുഖത്ത് എത്തിച്ച് പരിശോധിച്ചത്. ഓട്ടോക്ലേവെന്ന് തെറ്റിദ്ധരിപ്പിച്ച് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് കപ്പൽ പിടിച്ചെടുത്തതെന്നാണ് ഇന്ത്യയുടെ വിശദീകരണം.

പാക്കിസ്ഥാന്റെ മിസൈൽ ശേഖരത്തിൽ നല്ലൊരു പങ്കും ചൈനീസ് സഹായത്തോടെ ഉള്ളതാണ് ആണവശേഷിയുള്ള എം 11 മിസൈൽ സാങ്കേതിക വിദ്യ പാക്കിസ്ഥാന് ലഭിച്ചത് ചൈനയിൽ നിന്നുമാണ്. അതുകൊണ്ടു കൂടിയാണ് ചൈനീസ് കപ്പലിൽ ഉള്ളത് മിസൈൽ വിക്ഷേപണ വസ്തുക്കളാണെന്ന് ഇന്ത്യ സംശയിച്ചതും. അടുത്തകാലത്ത് ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണം അടക്കം നടത്തി ഇന്ത്യ കരുത്തു കാണിച്ചിരുന്നു. ഇതിനുള്ള മറുപടി നൽകാനുള്ള ശ്രമങ്ങളുമായാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതും. അതുകൊണ്ട് തന്നെയാണ് ഇക്കാര്യത്തിൽ ഇന്ത്യൻ നേവി കൂടുതൽ ജാഗ്രത പുലർത്തുന്നത്.

ഫെബ്രുവരി മൂന്നിനാണ് കപ്പൽ പിടികൂടി കണ്ട്ല തുറമുഖത്ത് എത്തിച്ചത്. ഡി.ആർ..ഡി.ഒ ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കപ്പലിൽ പരിശോധന നടത്തി. ആണവ ശാസ്ത്രജ്ഞരും കപ്പൽ പരിശോധിക്കും, അതേസമയം കപ്പലിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയിട്ടില്ല. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ യാങ്ട്സെ നദീ തുറമുഖത്ത് നിന്നാണ് കപ്പൽ കറാച്ചിയിലെ ഖാസിം തുറമുഖത്തേക്ക് പുറപ്പെട്ടത്. ഹോങ്കോങ്ങിന്റെ പതാകയുമായെത്തിയ കപ്പലിന് ഡാ സ്യു യുൻ എന്നാണ് പേര്. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ആയുധ ഇടപാടിന്റെഭാഗമായാണ് കപ്പൽ പുറപ്പെട്ടതെന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സംശയം.അതേസമയം, മിസൈൽ വിക്ഷേപണ ഉപകരണങ്ങൾ അല്ല കപ്പലിലുള്ളതെന്നും ജലശുദ്ധീകരണ യന്ത്ര സാമഗ്രികളാണെന്നുമാണ് കപ്പൽ അധികൃതരുടെ വാദം.

സംഭവത്തെ വളരെ ഗൗരവമായാണ് രാജ്യസുരക്ഷ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്റലിജൻസും കാണുന്നത്. ചൈനയിലെ ഷിയാങ്‌സു പ്രവിശ്യയിലെ യാങ്ട്‌സെ നദീ തുറമുഖത്ത് നിന്നാണ് കപ്പൽ പുറപ്പെട്ടിരിക്കുന്നത്. 166 മീറ്റർ നീളമുള്ള കപ്പലിന് 28, 341 ടൺ ശേഷിയും 27 മീറ്റർ വീതിയും ഉണ്ട്. കാർഗിൽ യുദ്ധസമയത്തും ഓട്ടോക്ലവുകളുമായി പുറപ്പെട്ട ഉത്തരകൊറിയൻ കപ്പൽ ഇന്ത്യ പിടിച്ചെടുത്തിരുന്നു.

അതേസമയം അടുത്തകാലത്ത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ തമ്മിൽ മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. 3500 കിലോമീറ്റർ ദൂരപരിധിയുള്ള കെ4 ബലിസ്റ്റിക് മിസൈൽ പരീക്ഷണവും വിജയമായിരുന്നു. ഡിഫൻസ് റിസേർച്ച് ആൻഡ് ഡിഫൻസ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് മിസൈൽ വികസിപ്പിച്ചത്. ഐഎൻഎസ് അരിഹന്ത് മുങ്ങിക്കപ്പലിലാണ് മിസൈൽ ഉപയോഗിക്കുക.

ഇന്ത്യൻ മിസൈൽ പരീക്ഷണത്തിന് മറുപടിയായി അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള 290 കിലോമീറ്റർ ദൂരദൈർഘ്യമുള്ള ഗസ്നവി മിസൈൽ പാക്കിസ്ഥാൻ വീണ്ടും പരീക്ഷിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കെതിരെയുള്ള നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ രാജ്യാന്തര ശ്രദ്ധകൊണ്ടുവരികയാണ് പാക്കിസ്ഥാന്റെ ശ്രമമെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP