Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കായിക ഓസ്‌കാർ നേടി ക്രിക്കറ്റ് ദൈവം; ലോറസ് സ്‌പോർടിങ് മൊമന്റ് പുരസ്‌കാരം സച്ചിൻ തെണ്ടുൽക്കറിന്; പുരസ്‌ക്കാരം നേടിയത് ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രം; രണ്ട് പതിറ്റാണ്ടിലെ മികച്ച കായിക മുഹൂർത്തമായി 2011ലെ ലോകക്കപ്പ് വിജയചിത്രം; സച്ചിനിലൂടെ ലോറിയസ് പുരസ്‌കാരം ആദ്യമായി ഇന്ത്യയിലേക്ക്; ലോറസ് പുരസ്‌ക്കാരം പങ്കിട്ട് മെസിയും ഹാമിൽട്ടണും

കായിക ഓസ്‌കാർ നേടി ക്രിക്കറ്റ് ദൈവം; ലോറസ് സ്‌പോർടിങ് മൊമന്റ് പുരസ്‌കാരം സച്ചിൻ തെണ്ടുൽക്കറിന്; പുരസ്‌ക്കാരം നേടിയത് ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രം; രണ്ട് പതിറ്റാണ്ടിലെ മികച്ച കായിക മുഹൂർത്തമായി 2011ലെ ലോകക്കപ്പ് വിജയചിത്രം; സച്ചിനിലൂടെ ലോറിയസ് പുരസ്‌കാരം ആദ്യമായി ഇന്ത്യയിലേക്ക്; ലോറസ് പുരസ്‌ക്കാരം പങ്കിട്ട് മെസിയും ഹാമിൽട്ടണും

സ്വന്തം ലേഖകൻ

ബെർലിൻ: കായിക ഓസ്‌കർ എന്നറിയപ്പെടുന്ന ലോറസ് സ്‌പോർട്ടിങ് പുരസ്‌ക്കാരം ആദ്യമായി ഇന്ത്യയിലേക്ക്. ലോക ക്രിക്കറ്റിന് മുമ്പിൽ ഇന്ത്യയെ ചുമലിലേറ്റിയ ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറിലൂടെയാണ് ലോകപ്രശസ്തമായ പുരസ്‌ക്കാരം ഇന്ത്യയിലേക്ക് എത്തുന്നത്. ലോറസ് സ്‌പോർടിങ് മൊമന്റ് പുരസ്‌കാരം 2000-2020 ആണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിനെ തേടി എത്തിയിരിക്കുന്നത്. 2011ലെ ഐ.സി.സി ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി വിജയം സ്വന്തമാക്കിയതിന് പിന്നാലെ സച്ചിൻ തെണ്ടുൽക്കറെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന ഇന്ത്യൻ താരങ്ങളുടെ ചിത്രമാണ് പുരസ്‌കാരം നേടിയത്. ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രം ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ഒന്നാമതെത്തി.

24 വർഷം ഇന്ത്യൻ ക്രിക്കറ്റിനെ തോളിലേറ്റിയ സച്ചിൻ തെൻഡുൽക്കറിനെ ഇന്ത്യ തോളിലേറ്റിയ മനോഹര നിമിഷം ലോക കായിക രംഗത്തിനും പ്രിയപ്പെട്ടതായി മാറിയപ്പോഴാണ് കായിക ഓസ്‌കർ സച്ചിനെയും തേടി എത്തിയത്. കായികരംഗത്തെ പരമോന്നത ബഹുമതിയായ ലോറിയസ് പുരസ്‌കാരം സച്ചിൻ തെൻഡുൽക്കറിന് ലഭിച്ചു. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായിക മുഹൂർത്തത്തിനുള്ള അംഗീകാരമാണ് സച്ചിൻ നേടിയത്.

2 പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായികമുഹൂർത്തത്തിനുള്ള പുരസ്‌കാരവോട്ടെടുപ്പിൽ ക്രിക്കറ്റ് ഇതിഹാസത്തിന് എതിരുണ്ടായില്ല. 2011ലെ ലോകകപ്പ് ജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി ഇന്ത്യൻ താരങ്ങൾ വാംഖഡേ സ്റ്റേഡിയത്തെ വലംവച്ച നിമിഷങ്ങൾക്ക് കായികലോകത്തിന്റെ ആകെ ആദരമാണ് ലഭിച്ചത്.

2019ലെ മികച്ച പുരുഷ കായികതാരത്തിനുള്ള ലോറസ് പുരസ്‌കാരം മെസിയും ഹാമിൽട്ടണും പങ്കിട്ടു. ഇതാദ്യമായാണ് ലോറസ് പുരസ്‌കാരം പങ്കിടുന്നത്. ഫോർമുല വൺ ലോകചാമ്പ്യനാണ് ലൂയി ഹാമിൽട്ടൺ. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്‌ബോൾ താരമാണ് ലയണൽ മെസി. മികച്ച വനിതാ കായികതാരത്തിനുള്ള പുരസ്‌കാരം അമേരിക്കൻ ജിംനാസ്റ്റ് സിമോൺ ബെൽസ് നേടി. മികച്ച ടീമിനുള്ള പുരസ്‌കാരം സ്പാനിഷ് ബാസ്‌കറ്റ് ബാൾ ടീം നേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP