Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇക്കണോമിക് ടൈംസ് ഗ്ലോബൽ എച്ച് ആർ എക്സലൻസ് അവാർഡ് സീഗൾ ഗ്രൂപ്പിന്; പുരസ്‌ക്കാരം ഏറ്റുവാങ്ങി സീഗൾ ഗ്രൂപ്പ് എം ഡി ഡോ. സുരേഷ് കുമാർ മധുസൂദനൻ

ഇക്കണോമിക് ടൈംസ് ഗ്ലോബൽ എച്ച് ആർ എക്സലൻസ് അവാർഡ് സീഗൾ ഗ്രൂപ്പിന്; പുരസ്‌ക്കാരം ഏറ്റുവാങ്ങി സീഗൾ ഗ്രൂപ്പ് എം ഡി ഡോ. സുരേഷ് കുമാർ മധുസൂദനൻ

സ്വന്തം ലേഖകൻ

മുംബൈ : വിദേശ റിക്രൂട്ട്മെന്റ് രംഗത്തെ സമഗ്ര സംഭാവനയ്ക്ക്,മികച്ച റിക്രൂട്ട്മെന്റ് സ്ഥാപനത്തിനുള്ള Economics Times - ET NOW ഗ്ലോബൽ എച് ആർ എക്സലൻസ് അവാർഡ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്. കഴിഞ്ഞ മൂന്ന് ദിവസമായി നൂറിൽ പരം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളങ്ങുന്ന ഇരുപത്തെട്ടാമത് ലോക എച് ആർ ഡി കോൺഗ്രസ് മുംബൈ താജ് ലാൻഡ്‌സെൻഡ് ഹോട്ടലിൽ നടന്നു.

ഈ പരിപാടിയിൽ വെച്ച് ഗ്ലോബൽ എച്.ആർ.എക്സലൻസ് അവാർഡ് ജൂറി അംഗം നമ്ര കിഷോറിൽ നിന്നും സീഗൾ ഗ്രൂപ്പിന്റെ എം ഡി. ഡോക്ടർ സുരേഷ് കുമാർ മധുസൂദനൻ, സീഗൾ ഗ്രൂപ്പ് അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ് ഇ ജ ശ്യാം എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സീഗൾ ഗ്രൂപ്പിന് ചെന്നൈ,കൊച്ചി, ന്യൂ ഡൽഹി,നേപ്പാൾ,കുവൈറ്റ്,ദുബായ്,ദോഹ,റിയാദ് എന്നിവിടങ്ങളിൽ ശാഖകലുണ്ട്. അസോച്ചം 2017 ഉം 2018 വർഷത്തെ മികച്ച എച് ആർ കൺസൽട്ടന്റ് അവാർഡ് സീഗൾ ഗ്രൂപ്പിനാണ് ലഭിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP