Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിഎഎ വഴി പൗരത്വം കൊടുത്താലും അസമിന് ഇനി ഒരു കുടിയേറ്റക്കാരനെയും എടുക്കാൻ കഴിയില്ല; സംസ്ഥാനത്ത് ഇന്നർ ലൈൻ പെർമിറ്റ് ഏർപ്പെടുത്തും; ഇന്ത്യൻ പൗരന്മാരാണെങ്കിൽ പോലും ഇനി ഇവിടേക്ക് പോകണമെങ്കിൽ പ്രത്യേകാനുമതി വാങ്ങണം; അപ്പോൾ പിന്നെ എൻആർസിയിൽ നിന്ന് പുറത്തായ 19 ലക്ഷം പേർ എങ്ങനെ അസമിൽ തങ്ങും? അസം കുടിയേറ്റക്കാരെ തള്ളാനുള്ള ഡബ്ബിങ്ങ് യാർഡ് അല്ല എന്ന തദ്ദേശീയരുടെ വാദത്തിന് ഒടുവിൽ ജയം; അസമിലെ പൗരത്വ പ്രക്ഷോഭം ഇതോടെ അവസാനിക്കുമെന്ന പ്രതീക്ഷയിൽ ബിജെപി

സിഎഎ വഴി പൗരത്വം കൊടുത്താലും അസമിന് ഇനി ഒരു കുടിയേറ്റക്കാരനെയും എടുക്കാൻ കഴിയില്ല; സംസ്ഥാനത്ത് ഇന്നർ ലൈൻ പെർമിറ്റ് ഏർപ്പെടുത്തും; ഇന്ത്യൻ പൗരന്മാരാണെങ്കിൽ പോലും ഇനി ഇവിടേക്ക് പോകണമെങ്കിൽ പ്രത്യേകാനുമതി വാങ്ങണം; അപ്പോൾ പിന്നെ എൻആർസിയിൽ നിന്ന് പുറത്തായ 19 ലക്ഷം പേർ എങ്ങനെ അസമിൽ തങ്ങും? അസം കുടിയേറ്റക്കാരെ തള്ളാനുള്ള ഡബ്ബിങ്ങ് യാർഡ് അല്ല എന്ന തദ്ദേശീയരുടെ വാദത്തിന് ഒടുവിൽ ജയം; അസമിലെ പൗരത്വ പ്രക്ഷോഭം ഇതോടെ അവസാനിക്കുമെന്ന പ്രതീക്ഷയിൽ ബിജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ (സിഎഎ) രാജ്യമെമ്പാടുമുണ്ടായ പ്രക്ഷോഭത്തിൽനിന്ന് തീർത്തും വിഭിന്നമായിട്ടായിരുന്നു, ഇന്ത്യയിൽ ആദ്യമായി എൻആർസി നടപ്പാക്കിയ അസമിൽ ഉണ്ടായത്. എല്ലായിടത്തും മുസ്ലീങ്ങളെ ഒഴിവാക്കിയെന്ന വിവേചനം ചൂണ്ടിക്കാട്ടിയാണ് സമരം നടന്നിരുന്നതെങ്കിൽ അസമിൽ അത് ഇങ്ങോട്ട് ഒരു കുടിയേറ്റക്കാരനും വേണ്ട എന്ന ആവശ്യം ഉയർത്തിയായിരുന്നു സമരം.

അതായത് അസം എൻആർസി നടപ്പാക്കിയപ്പോൾ പുറത്തായ 19ലക്ഷത്തോളം ആളുകളിൽ 13ലക്ഷത്തോളം വരുന്ന ഹിന്ദുക്കൾക്ക് പൗരത്വം കൊടുക്കാനായി ബിജെപി കൊണ്ടുവന്ന തന്ത്രമാണ് എൻആർസി എന്നാണ് എൻഡിഎ ഘടകകക്ഷിയായ അസം ഗണപരിഷത്തുപോലും ആരോപിച്ചത്. കുടിയേറ്റക്കാരെ തള്ളാനുള്ള ഒരു ഡബ്ബിങ്ങ് യാർഡല്ല ഞങ്ങളുടെ നാട് എന്നും അസം അസമികൾക്ക് മാത്രം ഉള്ളതാണെന്നുമുള്ള മണ്ണിന്റെ മക്കൾ വാദം ഉയർത്തിയാണ് ഇവിടെ സിഎഎ വിരുദ്ധ പ്രക്ഷോഭം നടന്നത്. ഇതിന് വൻ ജന പിന്തുണ കിട്ടുകയും ചെയ്തതോടെ ബിജെപി സത്യത്തിൽ ഒറ്റപ്പെട്ടുപോവുകാണ് ഉണ്ടായത്. എന്നാൽ ഈ പ്രക്ഷോഭങ്ങൾ തണുപ്പിക്കാൻ കൂടിയെന്നോണം ഇപ്പോൾ അസമിന്റെ തനിമ അതേപടി നിലനിർത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.

അതിനായി അസമിൽ ആകെ ഇന്നർ ലൈൻ പെർമിറ്റ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതതല സമിതി ശുപാർശ ചെ്യ്തു. അസമീസ് ജനതയുടെ ഭരണഘടനാപരവും, നിയമപരവും, ഭരണപരവുമായ അവകാശങ്ങൾ സംരക്ഷിക്കാനായി കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഉൾഫ ഉൾപ്പടെയുള്ള തീവ്രവാദ സംഘടനകളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തി ഒപ്പുവച്ച അസം ഉടമ്പടിയുടെ ഭാഗമായി രൂപീകരിച്ച ഉന്നതതല സമിതിയാണിത്. 1951-ന് മുമ്പ് അസമിലുണ്ടായിരുന്നവരെ മാത്രം തദ്ദേശീയരായി പരിഗണിച്ചാൽ മതിയെന്നും, തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് സീറ്റുകൾ തദ്ദേശീയർക്കായി മാറ്റിവയ്ക്കണമെന്നും ശുപാർശയിൽ പറയുന്നു. ഇത് നടപ്പാക്കാൻ, പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭങ്ങൾ തണുപ്പിക്കാൻ കേന്ദ്രസർക്കാരിനാകും.

നിലവിൽ അസമിൽ മൂന്ന് ജില്ലാ കൗൺസിലുകൾ മാത്രമാണ് ഇന്നർ ലൈൻ പെർമിറ്റിന് കീഴിൽ പ്രത്യേകാധികാരങ്ങളോടെ പ്രവർത്തിക്കുന്നത്.ഇന്ത്യൻ പൗരന്മാരാണെങ്കിൽപ്പോലും ഇന്നർ ലൈൻ പെർമിറ്റ് ഉള്ള സംസ്ഥാനങ്ങളിലേക്ക് പോകണമെങ്കിൽ പ്രത്യേകാനുമതി വാങ്ങണം. പ്രത്യേക സംരക്ഷണം ആവശ്യമുള്ള ഗോത്രവിഭാഗങ്ങളുള്ള അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിൽ ഇപ്പോൾത്തന്നെ ഇന്നർലൈൻ പെർമിറ്റ് നിലനിൽക്കുന്നുണ്ട്. ടൂറിസ്റ്റുകൾക്കും, പാട്ടക്കാർക്കും, മറ്റ് ആവശ്യങ്ങൾക്കായി സംസ്ഥാനം സന്ദർശിക്കുന്നവർക്കും വെവ്വേറെ തരത്തിലുള്ള ഇന്നർ ലൈൻ പെർമിറ്റാണ് നൽകുക. ഇതിനെക്കൂടാതെ, ഇന്നർലൈൻ പെർമിറ്റുള്ള സംസ്ഥാനങ്ങൾക്ക് ഭരണപരമായ മറ്റ് പ്രത്യേക അധികാരങ്ങളുമുണ്ടാകും.

അസമിന് ഇന്നർ ലൈൻ പെർമിറ്റ് അനുവദിക്കുന്നതോടെ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾ തണുക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. മറ്റ് സംസ്ഥാനങ്ങളിൽ മുസ്ലിങ്ങൾക്കെതിരായി വിവേചനപരമായ ചട്ടങ്ങളുള്ളതിനാലാണ് സിഎഎയ്ക്ക് എതിരെ സമരം നടക്കുന്നതെങ്കിൽ, സ്വന്തം സംസ്ഥാനത്തേക്ക് ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ കുടിയേറ്റക്കാർ എത്തുമെന്നും, അവർക്കെല്ലാം അസമിൽ ഭൂമി വാങ്ങാനും, മറ്റ് അധികാരങ്ങളും കിട്ടുമെന്നുമാണ് അസമുകാരുടെ പരാതി. അങ്ങനെ അസമിലെ കുറ്റിയറ്റ് പോയേക്കാവുന്ന പല ഗോത്രങ്ങളുടെയും നിലനിൽപ്പ് പ്രതിസന്ധിയിലാകുമെന്നും, വംശീയത്തനിമയ്ക്ക് കോട്ടം തട്ടുമെന്നും അസമിലെ വിവിധ ഗോത്രസംഘടനകൾ ആരോപിക്കുന്നു. ഇതുയർത്തിയാണ് അസമിൽ പ്രക്ഷോഭങ്ങൾ നടക്കുന്നത്.

അതിനാൽ എത്രയും പെട്ടെന്ന് അസമിൽ ഭൂമി വാങ്ങുന്നതിനും സ്ഥിരതാമസമാക്കുന്നതിനും വിലക്കേർപ്പെടുത്തുന്ന ഇന്നർ ലൈൻ പെർമിറ്റ് നടപ്പാക്കണമെന്ന് സംസ്ഥാനത്തെ ബിജെപി സർക്കാർ തന്നെ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ്, പാർലമെന്റിൽ, അസമിന്റെ ഗോത്രത്തനിമ നിലനിർത്തുന്ന തരത്തിലുള്ള നിർദ്ദേശങ്ങളാകും കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതതല സമിതി നിയോഗിക്കുക എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയത്.

2019 ജനുവരിയിലാണ് അസം ഉടമ്പടിയുടെ പശ്ചാത്തലത്തിൽ ഈ ഉന്നതതല സമിതി ആദ്യം രൂപീകരിച്ചത്. എന്നാൽ പൗരത്വ നിയമഭേദഗതിയുടെ കരട് ബില്ലിനെതിരെ പ്രതിഷേധിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ എം പി ബെസ് ബറുവ അദ്ധ്യക്ഷനായ ഈ സമിതിയിലെ നാല് അംഗങ്ങളും രാജി വച്ചു. എന്നാൽ മുൻ ഗുവാഹത്തി ഹൈക്കോടതി ജഡ്ജി ബിപ്ലബ് കുമാർ ശർമ അദ്ധ്യക്ഷനായി കേന്ദ്രസർക്കാർ ഈ സമിതി പുനഃസംഘടിപ്പിച്ചു.

14 അംഗങ്ങളാണ് ഈ സമിതിയിലുണ്ടായിരുന്നത്. ഈ സമിതിയാണ് ജനുവരി 15-ന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അസമിലെ പൗരത്വ പ്രക്ഷോഭങ്ങളിലെ പ്രധാന ആവശ്യങ്ങളിലൊന്ന് മറ്റ് ഏഴ് സംസ്ഥാനങ്ങളിലുമെന്നത് പോലെ ഇവിടെയും ഇന്നർ ലൈൻ പെർമിറ്റ് അനുവദിക്കുക എന്നതായിരുന്നു. ഗോത്ര, ഗിരിമേഖലകളിലടക്കം സന്ദർശനം നടത്തിയാണ് ഉന്നതതല സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP