Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംവരണമെന്നത് ഏതെങ്കിലും കോടതി പറഞ്ഞാൽ ഒഴിവാക്കാനാവുന്നതല്ല എന്ന് പിണറായി വിജയൻ; നാടിനെ ഇരുണ്ട കാലത്തേക്ക് തള്ളിയിടാൻ ചില ശക്തികൾ ബോധപൂർവം ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി

സംവരണമെന്നത് ഏതെങ്കിലും കോടതി പറഞ്ഞാൽ ഒഴിവാക്കാനാവുന്നതല്ല എന്ന് പിണറായി വിജയൻ; നാടിനെ ഇരുണ്ട കാലത്തേക്ക് തള്ളിയിടാൻ ചില ശക്തികൾ ബോധപൂർവം ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സംവരണമെന്നത് ഏതെങ്കിലും കോടതി പറഞ്ഞാൽ ഒഴിവാക്കാനാവുന്നതല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവല്ലയിൽ പ്രത്യക്ഷ രക്ഷാ ദൈവസഭാ സ്ഥാപകൻ പൊയ്കയിൽ ശ്രീ കുമാരഗുരുദേവന്റെ നൂറ്റിനാൽപ്പത്തി രണ്ടാം ജന്മദിന മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.പിന്നാക്ക സമൂഹം സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലത്തിലേക്ക് ഇപ്പോഴും എത്തിയിട്ടില്ല. അതു കൊണ്ട് തന്നെ സംവരണം ഒഴിവാക്കാനാവില്ലെന്ന് തന്നെയാണ് സർക്കാരിന്റെയും ഇടതു മുന്നണിയുടെയും നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാന കാലം ഉയർത്തിപ്പിടിച്ച ആശയങ്ങളെ തമസ്‌കരിക്കാനും നാടിനെ ഇരുണ്ട കാലത്തേക്ക് തള്ളിയിടാനും ബോധപൂർവം ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും എല്ലാത്തരം സംവാദങ്ങളേയും അടച്ചുവയ്ക്കാനുള്ള ശ്രമമുണ്ടാവുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. കുഴിച്ചു മൂടിയ ജീർണതകളെ ഉയർപ്പിക്കാൻ ശ്രമം നടക്കുകയാണ്. ഇതു വർഗ്ഗീയ ശക്തികളുടെ കുടില ബുദ്ധിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP