Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാജ്യം മുഴുവൻ മദ്യം നിരോധിക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി; 2016ൽ ബീഹാറിൽ മദ്യനിരോധനം നടപ്പാക്കിയത് 2011 മുതൽ ആലോചിച്ചെന്നും നിതീഷ് കുമാർ

രാജ്യം മുഴുവൻ മദ്യം നിരോധിക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി; 2016ൽ ബീഹാറിൽ മദ്യനിരോധനം നടപ്പാക്കിയത് 2011 മുതൽ ആലോചിച്ചെന്നും നിതീഷ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മദ്യനിരോധനം രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഡൽഹിയിൽ സംഘടിപ്പിച്ച 'മദ്യ വിമുക്ത ഇന്ത്യ' എന്ന കൺവെൻഷനിലാണ് നിതീഷ് കുമാർ ഇത് ഉന്നയിച്ചത്. ബീഹാറിൽ 2011 മുതൽ മദ്യനിരോധനം നടപ്പിലാക്കാൻ താൻ ആലോചിക്കുന്നതാണെന്നും അത് 2016ൽ നടപ്പിലാക്കിയെന്നും നിതീഷ് കുമാർ പറഞ്ഞു.

''മദ്യ നിരോധനം അടുത്തുള്ള സംസ്ഥാനങ്ങളിൽ മാത്രമല്ല, രാജ്യമെമ്പാടും നടപ്പാക്കണം. മഹാത്മാഗാന്ധിയുടെ ആഗ്രഹമായിരുന്നു അത്, മദ്യം ജീവിതത്തെ തകർക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്,''നിതീഷ് കുമാർ പറഞ്ഞു. നേരത്തെ മദ്യനിരോധനം രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. പിന്നീട് അത് പിൻവലിക്കുകയായിരുന്നു. ബീഹാറിൽ മുൻ മുഖ്യമന്ത്രി കാർപൂരി താക്കൂർ ഇതുകൊണ്ടുവന്നുവെങ്കിലും പൂർണ്ണമായും നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും നിതീഷ് കുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP