Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അർധനഗ്നകളായ യുവതികൾക്ക് മുന്നിൽ മറന്ന് പോയത് സൈനികരെന്ന കാര്യം; പറഞ്ഞതെല്ലാം അനുസരിച്ചതോടെ നഷ്ടമായത് ഫോണിലെ വിവരങ്ങളും; ശത്രുവിനിട്ട് എട്ടിന്റെ പണികൊടുക്കാൻ ഹമാസ് ശ്രമിച്ചത് ഇങ്ങനെ; കൂടുതൽ സൈനികർ കെണിയിലാകും മുമ്പ് അപകടം തിരിച്ചറിഞ്ഞ് ഇസ്രയേൽ

അർധനഗ്നകളായ യുവതികൾക്ക് മുന്നിൽ മറന്ന് പോയത് സൈനികരെന്ന കാര്യം; പറഞ്ഞതെല്ലാം അനുസരിച്ചതോടെ നഷ്ടമായത് ഫോണിലെ വിവരങ്ങളും; ശത്രുവിനിട്ട് എട്ടിന്റെ പണികൊടുക്കാൻ ഹമാസ് ശ്രമിച്ചത് ഇങ്ങനെ; കൂടുതൽ സൈനികർ കെണിയിലാകും മുമ്പ് അപകടം തിരിച്ചറിഞ്ഞ് ഇസ്രയേൽ

മറുനാടൻ മലയാളി ബ്യൂറോ

യെരുശലേം: ഇസ്രയേൽ സൈനികരുടെ മൊബൈൽ ഫോണുകൾ കൂട്ടത്തോടെ ഹാക്ക് ചെയ്തത് സുന്ദരികളായ യുവതികളെന്ന വ്യാജേന സൈനികരുമായി അടുപ്പത്തിലായ ഹമാസിന്റെ ഹാക്കർമാർ. അർധനഗ്നകളായ യുവതികളുടെ ഫോട്ടോ ഉപയോഗിച്ചായിരുന്നു ഹമാസിന്റെ ഓപ്പറേഷൻ. ഇത്തരത്തിൽ ഡസൻ കണക്കിന് സൈനികരുടെ സ്മാർട് ഫോണുകളാണ് ഹമാസ് ഹാക്ക് ചെയ്തത്. ഇത് മൂന്നാംതവണയാണ് ഹമാസ് ഇസ്രയേൽ സൈനികരുടെ ഫോണുകൾ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നതെന്ന് ലെഫ്. കേണൽ ജൊനാഥൻ കോൺറിക്കസ് പറഞ്ഞു.

ഇസ്രയേൽ സൈന്യം തന്നെയാണ് ഹമാസിന്റെ ഹാക്കിങ് ശ്രമം നടന്നതായി സ്ഥിരീകരിച്ചത്. ഫോണുകളിൽനിന്ന് പ്രധാനപ്പെട്ട വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കൂടുതൽ സൈനികരെ കെണിയിൽ വീഴ്‌ത്തുന്നതിന് മുമ്പ് സൈബർ ആക്രമണം പരാജയപ്പെടുത്തിയെന്നും സൈന്യം അറിയിച്ചു. യുവതികളാണെന്ന വ്യാജേന സൈനികരുമായി അടുപ്പത്തിലായി പ്രത്യേക ലിങ്ക് വഴി മാൽവെയറുകൾ കടത്തിവിട്ടാണ് ഫോണുകൾ ഹാക്ക് ചെയ്തിരുന്നത്. ഇതിനായി ഹമാസിന്റെ ഹാക്കർമാർ ഉപയോഗിച്ചിരുന്ന യുവതികളുടെ ചിത്രങ്ങളും ഇസ്രയേൽ പ്രതിരോധ വിഭാഗം പുറത്തുവിട്ടു.

ഹീബ്രു യുവതിയാണെന്നും കേൾവി തകരാറുണ്ടെന്നും പറഞ്ഞാണ് ഇവർ സൈനികരുമായി ചങ്ങാത്തം സ്ഥാപിക്കുന്നത്. തുടർന്ന് സൗഹൃദം ദൃഢമാകുന്നതോടെ രഹസ്യമായി ചിത്രങ്ങൾ കൈമാറാനെന്ന് പറഞ്ഞ് ഒരു പ്രത്യേക ലിങ്ക് അയച്ചുകൊടുക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് സൈനികരുടെ ഫോണിൽ മാൽവെയറുകൾ ഡൗൺലോഡാകുന്നത്. ഇതിലൂടെ ഫോണിലെ ചിത്രങ്ങളും ഫയലുകളും നമ്പറുകളും അടക്കം എല്ലാവിവരങ്ങളും ചോർത്തിയെടുക്കാം. ഫോണിന്റെ ഉടമ അറിയാതെ ചിത്രങ്ങളെടുക്കാനും റെക്കോഡിങ് നടത്താനും സാധിക്കും.

എന്നാൽ മാസങ്ങൾക്ക് മുമ്പ് തന്നെ ഹമാസിന്റെ നീക്കം തിരിച്ചറിഞ്ഞതായും അതിനാൽ വിവരങ്ങളൊന്നും നഷ്ടമായിട്ടില്ലെന്നുമാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. അതേസമയം, ഇക്കാര്യത്തിൽ കർശന നിരീക്ഷണം തുടരുമെന്നും കേണൽ വ്യക്തമാക്കി. സ്മാർട് ഫോണുകൾ ഉപയോഗിക്കുന്ന സൈനികർക്ക് അടുത്തിടെയും ഇസ്രയേൽ സൈന്യം കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഫോൺ ഹാക്ക് ചെയ്യാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇതിനിടെയും ചില സൈനികർ ഹമാസിന്റെ കെണിയിൽ വീണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP