Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നെല്ലിക്കുഴി ഗ്രീൻവാലി റോഡിലെ സോക്കർ അരീന സിന്തറ്റിക് ടർഫ് കോർട്ട് നാടിന് സമർപ്പിച്ചു; ടർഫിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയൻ

നെല്ലിക്കുഴി ഗ്രീൻവാലി റോഡിലെ സോക്കർ അരീന സിന്തറ്റിക് ടർഫ് കോർട്ട് നാടിന് സമർപ്പിച്ചു; ടർഫിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയൻ

സ്വന്തം ലേഖകൻ

കോതമംഗലം: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച നെല്ലിക്കുഴി ഗ്രീൻവാലി റോഡിലെ സോക്കർ അരീന സിന്തറ്റിക് ടർഫ് കോർട്ട് നാടിന് സമർപ്പിച്ചു. ഫ്‌ളഡ്‌ലൈറ്റ് സംവിധാനത്തോടു കൂടിയ സിന്തറ്റിക് ടർഫ്‌കോർട്ടിന്റെ ഉൽഘാടനംഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ.എം.വിജയൻ  വൻ ജനാവലിയെ സാക്ഷിയാക്കി നിർവ്വഹിച്ചു.

കോതമംഗലത്തു നിന്നുള്ള മുൻ സന്തോഷ് ട്രോഫി താരങ്ങളടക്കമുള്ള ഫുട്‌ബോൾ പ്രതിഭകളെയും നിലമ്പൂരിൽ മഴവിൽ കിക്കെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രശസ്തരായ ആദിൽ,അസ്ലഹ്, പ്രത്യുഷ്, ലുഖ്മാനുൽ ഹക്കീം എന്നീ നാലുകുട്ടികളെയും അവരുടെ കോച്ച് ശ്രീജു എ. ചോഴിയേയും ഐ.എം.വിജയൻ ആദരിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ഫൈവ്‌സ് ഫുട്‌ബോൾ ടൂർണ്ണമെന്റിന്റ് ആന്റണി ജോൺ എംഎ‍ൽഎ. ഉൽഘാടനം ചെയ്തു. സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം നിർവ്വഹിച്ചു. സോക്കർ അരീന ഡയറക്ടർ ബിനു ഇറുമ്പത്ത് സ്വാഗതമാശംസിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ സലാം കാവാട്ട് അദ്ധ്യക്ഷത വഹിച്ചു.

സോക്കർ ക്ലബ്ബ് അരീന ഫുട്‌ബോൾ ക്ലബ്ബ് മാനേജിങ്ങ് ഡയറക്ടർ, വിനോദ് കെ. എബ്രഹാം, ഡയറക്ടർമാരായ എച്ച്.രാംകുമാർ, അനിൽകുമാർ, എൽദോസ് ജോയി, നിഷ അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെംബർ കെ.എം. പരീത്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഏ.വി.രാജേഷ്, നെല്ലിക്കുഴി സത്യൻ ആർട്ട്‌സ് ക്ലബ്ബ് ഭാരവാഹികളായ യഹിയ പരീത്, അലി ടോപ്പ് സ്‌റ്റൈൽ, മോർണിങ്ങ് സെവൻസ് ക്ലബ്ബ് രക്ഷാധികാരി കെ.എ.റഷീദ്, സെക്രട്ടറി പി.എം.നാസർ, കായികാധ്യാപകൻ ജിമ്മി ജോസഫ്, ജിനേഷ് തോമസ്, എന്നിവർ സംസാരിച്ചു.

ഇരുപതിനായിരം രൂപാ ക്യാഷ് അവാർഡും ട്രോഫിയും ഒന്നാം സമ്മാനമായുള്ള ഫൈവ്‌സ് ഫുട്‌ബോൾ ടൂർണ്ണമെന്റിൽ പടമാടൻ ഫ്യൂവൽസ് മാള ടീം മെട്രോ പറവൂരിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ജേതാക്കളായി. ജിസ്‌മോൻ ജോസഫ്, രാജൻ വടാശ്ശേരി, ബാബു കുളപ്പുറം, ഫാരിസ് എം.ബി., ബോബി തറയിൽ, എൽദോസ് പാലാൻ,ബിൻഷാദ് നെല്ലിക്കുഴി എന്നിവർ ഉദ്ഘാട പരിപാടികൾക്കും ടൂർണ്ണമെന്റ് നടത്തിപ്പിനും നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP