Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ ആദ്യപേരുകാരനാകുക രാഷ്ട്രപതി റാംനാഥ് കോവിന്ദ്; ആദ്യ ദിവസം ഉൾപ്പെടുത്തുക പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും പേരുകളും; രാജ്യമാകെ പ്രതിഷേധം തുടരുമ്പോഴും ഏപ്രിൽ ഒന്ന് മുതൽ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ ആദ്യപേരുകാരനാകുക രാഷ്ട്രപതി റാംനാഥ് കോവിന്ദ്; ആദ്യ ദിവസം ഉൾപ്പെടുത്തുക പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും പേരുകളും; രാജ്യമാകെ പ്രതിഷേധം തുടരുമ്പോഴും ഏപ്രിൽ ഒന്ന് മുതൽ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററിനെതിരായ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ ഏപ്രിൽ ഒന്ന് മുതൽ രജിസ്റ്ററിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഏപ്രിൽ ഒന്നാം തീയതി ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലായിരിക്കും ജനസംഖ്യാ രജിസ്റ്റർ പ്രവർത്തനം തുടങ്ങുന്നത്. ഉദ്ഘാടനം വലിയ ചടങ്ങായി തന്നെ നടത്താനാണ് രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രപതി റാംനാഥ് കോവിന്ദായിരിക്കും ജനസംഖ്യാ രജിസ്റ്ററിലെ ആദ്യ പേരുകാരനാകുക എന്നാണ് വിവരം. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പട്ടികയിൽ ഇടംപിടിക്കും. രാജ്യത്തെ ഏറ്റവും മുതിർന്ന മൂന്ന് നേതാക്കളുടെയും പേരുചേർക്കൽ ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ.

എൻപിആർ നടപടികളുടെ ഉദ്ഘാടനം വലിയ പരിപാടിയായി നടത്തുന്നത് ആളുകളുടെ എതിർപ്പ് കുറയ്ക്കാൻ സഹായകമാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ഇതേ ദിവസം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും. ജനസംഖ്യാ രജിസ്റ്റർ സംബന്ധിച്ച് ജനങ്ങളുടെ ഉള്ളിലെ ആശങ്കയകറ്റാനാണ് പട്ടികയിൽ ഒന്നാമതായി രാഷ്ട്രപതിയുടെ പേര് ചേർക്കുന്നത്.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിനോടകം ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. എൻപിആർ സംബന്ധിച്ച എല്ലാ നടപടികളും നിർത്തി വെച്ച സംസ്ഥാന സർക്കാർ കേരളത്തിൽ ഡിറ്റൻഷൻ സെന്ററുകൾ സ്ഥാപിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരെ എതിർപ്പുമായി രംഗത്തെത്തിയ കേരള സർക്കാർ ജനസംഖ്യാ രജിസ്റ്ററും നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

വിവാദമായ കേന്ദ്രസർക്കാർ പദ്ധതിയായ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിനു മുന്നോടിയായാണ് കേന്ദ്രസർക്കാർ എൻപിആർ നടപ്പാക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കുന്നതോടെ പൗരത്വ രജിസ്റ്ററിന് ആവശ്യമായ വിവരങ്ങൾ കേന്ദ്രസർക്കാരിന് ലഭിക്കുമെന്നും എൻപിആറും എതിർക്കപ്പെടേണ്ടതാണെന്നും പ്രതിപക്ഷ സംഘടനകൾ ചൂണ്ടിക്കാട്ടുകയായിരുന്നു. കേരളത്തിൽ പൗരത്വ രജിസ്റ്ററോ ജനസംഖ്യാ രജിസ്റ്ററോ നടപ്പാക്കില്ലെന്നും സംസ്ഥാനത്ത് ഇത്തരത്തിൽ നടപ്പാക്കുന്ന ഒരേയൊരു കണക്കെടുപ്പ് സെൻസസ് മാത്രമായിരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ.

അതേസമയം, എൻപിആർ രാജ്യവ്യാപകമായി നടപ്പാക്കുന്നതിനു മുന്നോടിയായി സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. എൻപിആറിനെ എതിർത്തു നിലപാടെടുത്ത കേരളത്തിലെയും പശ്ചിമ ബംഗാളിലെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും സർക്കാരുകളുമായി രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷറും ചർച്ച നടത്തും. സെപ്റ്റംബറിനു മുൻപായി ജനസംഖ്യാ രജിസ്റ്ററിന്റെയും സെൻസസിന്റെയും നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP